നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിനു കീഴിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈനുകളിൽ 200 ടെക്നിഷൻ ട്രെയിനി ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്നു റെഗുലർ നിയമനം. മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫിറ്റർ, ഇലക്ട്രീഷൻ, വെൽഡർ ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത: പത്താം ക്ലാസ്/തത്തുല്യ ജയം, ഫിറ്റർ/ ഇലക്ട്രീഷൻ/ വെൽഡർ ട്രേഡിൽ രണ്ടു വർഷ ഐടിഐ, ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം. പ്രായം: 18-30.
സ്റ്റൈപൻഡ് (ദിവസേന): ഫിറ്റർ, ഇലക്ട്രീഷൻ ട്രേഡുകളിൽ 1583. വെൽഡർ ട്രേഡിൽ 1536. ഫീസ്: 1180. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾ എന്നിവർക്കു ഫീസില്ല.
www.nclcil.in