ഡൽഹി: 265 അസിസ്റ്റന്റ് പ്രഫസർ
ഡൽഹി അൻസാരി നഗറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അസിസ്റ്റന്റ് പ്രഫസറുടെ 265 ഒഴിവ്. നേരിട്ടുള്ള നിയമനം. മേയ് 15 മുതൽ ജൂൺ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തേഷ്യോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, കാർഡിയാക് അനസ്തേഷ്യ, കാർഡിയോളജി, സിടിവിഎസ്, കെമിസ്ട്രി, ക്ലിനിക്കൽ ഹേമറ്റോളജി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ ഫാർമക്കോളജി,
ക്രിട്ടിക്കൽ ആൻഡ് ഇന്റൻസീവ് കെയർ, ഡെർമറ്റോളജി ആൻഡ് വെനറോളജി, എമർജൻസി മെഡിസിൻ, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഫോറൻസിക് മെഡിസിൻ, ഗാസ്ട്രോഎന്ററോളജി തുടങ്ങി അറുപതിലേറെ വകുപ്പുകളിലാണ് ഒഴിവ്. യോഗ്യതയും കൂടുതൽ വിവരങ്ങളും: www.aiimsexams.ac.in
ദിയോഘർ: 56 സീനിയർ റെസിഡന്റ്
ജാർഖണ്ഡിൽ ദിയോഘറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മെഡിക്കൽ ഫാക്കൽറ്റി, നഴ്സിംഗ് ട്യൂട്ടർ ഒഴിവുകൾ. ഡെപ്യൂട്ടേഷൻ/ നേരിട്ടുള്ള നിയമനം. മേയ് 10 വരെ അപേക്ഷിക്കാം.
മെഡിക്കൽ ഫാക്കൽറ്റി ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ,
ഡെന്റിസ്ട്രി, ഡെർമറ്റോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഇഎൻടി, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഗാസ്ട്രോ എന്ററോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഓങ്കോളജി തുടങ്ങി മുപ്പതിലേറെ വകുപ്പുകളിൽ.
www.aiimsdeoghar.edu.in