ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ 400 ഒഴിവ്. മേയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. തമിഴ്നാട്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് അവസരം. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കാം.
യോഗ്യത: ഏതെങ്കിലും സർവകലാശാല യിൽനിന്നുള്ള അംഗീകൃത ബിരുദം. പ്രായം: 2025 മേയ് 1ന് 20-30. പട്ടികവിഭാ ഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്.
ശമ്പളം: 48,480-85,920. അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 175 രൂപ. ഓൺലൈനായി അടയ്ക്കാം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയുടെയും ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ.
കൂടുതൽ വിവരങ്ങൾക്ക്: www.iob.in