സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 403 സ്പോർട്സ് ക്വോട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്.
ദേശീയ/സംസ്ഥാനതലത്തിൽ കഴിവു തെളിയിച്ച പുരുഷ/വനിത കായികതാരങ്ങൾക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 6.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം. പ്രായം: 18-23. 2025 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. ശമ്പളം: 25,500-81,100.
സ്പോർട്സ് യോഗ്യത: വ്യക്തിഗത ടീം ഇനങ്ങളിൽ രാജ്യാന്തര ടൂർണമെന്റിൽ സീനിയർ/ജൂണിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം. അല്ലെങ്കിൽ സീനിയർ/ജൂണിയർ നാഷണൽ ഗെയിംസ്/ചാന്പ്യൻഷിപ്പിൽ മെഡൽ വേണം.
അല്ലെങ്കിൽ നാഷണൽ ഗെയിംസ്/ചാന്പ്യൻഷിപ്പിന്റെ സീനിയർ/ജൂണിയർ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരാകണം. അല്ലെങ്കിൽ ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ മെഡൽ വേണം. അല്ലെങ്കിൽ ദേശീയ സ്കൂൾ ഗെയിംസ്/ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയവരാകണം. (2023 ജനുവരി 1-2025 ജൂൺ 6 കാലയളവിൽ നടന്ന മത്സരങ്ങളായിരിക്കണം).
ശാരീരിക യോഗ്യത: ഉയരം: പുരുഷൻ-167 സെ.മീ, നെഞ്ചളവ്: 81-86 സെ.മീ, സ്ത്രീ- 153 സെ.മീ, നെഞ്ചളവ്: ബാധകമല്ല. ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷാ ഫീസ്: 100 രൂപ. എസ്സി/എസ്ടി, വനിതകൾ എന്നിവർക്കു ഫീസില്ല.
ഒഴിവുള്ള സ്പോർട്സ് ഇനങ്ങൾ: വുഷു, തായ്ക്വാൻഡോ, കരാട്ടെ, പെഞ്ചക് സിലാട്ട്. ആർച്ചെറി, കയാക്കിംഗ്, കാനോയിംഗ്, റോവിംഗ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ജിംനാസ്റ്റിക്സ്, ഫെൻസിംഗ്, ഖോഖൊ, സ്വിമ്മിംഗ്, അക്വാട്ടിക്സ്, വോളിബോൾ ഒഴിവുള്ള സ്പോർട്സ് ഇനങ്ങൾ, ഒഴിവ്, അപേക്ഷിക്കേണ്ട വിധം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://cisfrectt.cisf.gov.in