ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർമാരാകാം. 19 ഒഴിവ്. പുരുഷന്മാർക്ക് 18, സ്ത്രീകൾക്ക് 1 എന്നിങ്ങനെയാണ് അവസരം. ജൂൺ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
യോഗ്യത: ബിരുദം. ആദായകരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരാകണം. പ്രായം: 2025 ജൂൺ 10നു 18-42. തെരഞ്ഞെടുപ്പ്: ജൂലൈ 20ന് ഓൺലൈൻ പരീക്ഷ.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർവ്യൂവും വൈദ്യപരിശോധനയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: www.indianarmy. nic.in