എൻഎംഡിസി ലിമിറ്റഡിനു കീഴിൽ ഛത്തീസ്ഗഡിലെ ഇരുമ്പയിര് ഖനിയിൽ 179 അപ്രന്റിസ് ഒഴിവ്. ഇന്റർവ്യൂ: മേയ് 8 - 18 വരെ.
തസ്തിക, വിഭാഗം, യോഗ്യത:
ട്രേഡ് അപ്രന്റിസ് (സിഒപിഎ, മെക്കാനിക് ഡീസൽ, ഫിറ്റർ, ഇലക്ട്രീഷൻ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ), മെക്കാനിക് മോട്ടർ വെഹിക്കിൾ, മെഷിനിസ്റ്റ്): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
ഗ്രാജ്വേറ്റ് അപ്രന്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, മൈനിംഗ്, സിവിൽ എൻജിനിയറിംഗ്): ബന്ധപ്പെട്ട വിഭാഗത്തിൽ 4 വർഷ എൻജിനിയറിംഗ് ബിരുദം.
ടെക്നിഷൻ അപ്രന്റിസ് (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മൈനിംഗ് എൻജിനിയറിംഗ്, മോഡേൺ ഓഫീസ് മാനേജ്മെന്റ്): ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ ഡിപ്ലോമ. 2021 നു ശേഷം യോഗ്യത നേടിയവർക്കാണ് അവസരം. പ്രായം: 18-30
www.nmdc.co.in