കേന്ദ്രസർവീസിലെയും ഡൽഹി ഗവൺമെന്റ് സർവീസിലെയും വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 111 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ: 03/2025.
തസ്തിക, ഒഴിവ്, സ്ഥാപനം/വകുപ്പ്/ മന്ത്രാലയം എന്ന ക്രമത്തിൽ ചുവടെ
സിസ്റ്റം അനലിസ്റ്റ്: 1 (ജനറൽ), കൃഷി-കർഷകക്ഷേമ മന്ത്രാലയം. ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ്: 18 (ജനറൽ -9. ഇഡബ്ല്യുഎസ്-4, ഒബിസി-3, എസ്സി-2) (മൂന്ന് ഒഴിവ് ഭിന്നശേഷിക്കാർക്ക്), പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ. വാണിജ്യ വ്യവസായ മന്ത്രാലയം.
അസിസ്റ്റന്റ് എൻജിനിയർ നേവൽ ക്വാളിറ്റി അഷ്വറൻസ്)- കെമിക്കൽ: 1 (ജനറൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് (നേവൽ), പ്രതിരോധ മന്ത്രാലയം. അസിസ്റ്റന്റ് എൻജിനിയർ (നേവൽ ക്വാളിറ്റി അഷ്വറൻസ്) -ഇലക്ട്രിക്കൽ: 7 (ജനറൽ-3, ഇഡബ്ല്യുഎസ്-1, എസ്സി-2, എസ്ടി-1). ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് (നേവൽ). പ്രതിരോധ മന്ത്രാലയം.
അസിസ്റ്റന്റ് എൻജിനിയർ (നേവൽ ക്വാളിറ്റി അഷ്വറൻസ്) -മെക്കാനിക്കൽ: 1 (ജനറൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് (നേവൽ), പ്രതിരോധ മന്ത്രാലയം. ജോയിന്റ് അസിസ്റ്റന്റ് ഡയറക്ടർ: 13 (ജനറൽ-6, ഇഡബ്ല്യുഎസ്-1, ഒബിസി-3, എസ്സി-2, എസ്ടി-1), ഡയറക്ടറേറ്റ് ഓഫ് കോ-ഓർഡിനേഷൻ പോലീസ് വയർലെസ്, ആഭ്യന്തര മന്ത്രാലയം.
അസിസ്റ്റന്റ് ലജിസ്ലേറ്റീവ് കൗൺസിൽ (ഹിന്ദി ബ്രാഞ്ച്): 4 (ജനറൽ -3, എസ്ടി-1), ഒഫീഷ്യൽ ലാംഗ്വേജസ് വിംഗ് (നിയമ, നീതി മന്ത്രാലയം).
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ: 66 (ജനറൽ-20, ഇഡബ്ല്യുഎസ്-6, ഒബിസി-17, എസ്സി-19, എസ്ടി-4) (ഭിന്നശേഷിക്കാർ-5). ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം (ഡൽഹി ഗവൺമെന്റ്)
അപേക്ഷ: www.upsconline. nic.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 1. വിശദവിവരങ്ങൾ വെബ്സൈറ്റിൽ: www. upsc.gov.in