ന്യൂഡൽഹിയിലെ ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 108 ഒഴിവ്. ജോലിപരിചയം ഉള്ളവർക്കാണ് അവസരം. റെഗുലർ നിയമനം. മേയ് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
കോൺട്രാക്ട്സ് ആൻഡ് മെറ്റീരിയൽസ്, അമോണിയ, യൂറിയ, ഒ ആൻഡ് യു, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കൽ വിഭാഗങ്ങളിലായി മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ, സീനിയർ എൻജിനിയർ, എൻജിനിയർ, അഡിഷണൽ ചീഫ് മാനേജർ, ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റന്റ് ഒഴിവുകളാണുള്ളത്.
യോഗ്യത: എൻജിനിയറിംഗ് ബിരുദം/ഡിപ്ലോമ/എംബിഎ/ബിഎസ്സി. പ്രായപരിധി: മാനേജർ-40; എൻജിനിയർ-30; സീനിയർ എൻജിനിയർ-32; അസിസന്റ് മാനേജർ-35; ഡെപ്യൂട്ടി മാനേജർ -37; അഡീഷണൽ ചീഫ് മാനേജർ-44; സീനിയർ മാനേജർ-42; ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റന്റ്-30.
ശമ്പളം: 25,000-2,00,000. കൂടുതൽ വിവരങ്ങൾക്ക്: www.hurl.net.in