മുംബൈയിലുള്ള നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് അനലിസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 66 ഒഴിവുണ്ട്. വാർഷിക ശമ്പളം: 14.83 ലക്ഷം രൂപ.
യോഗ്യത: ബിഇ/ബിടെക്/ ബിരുദാനന്തര ബിരുദം/ഡിപ്ലോമ/ സിഎ/ സിഎംഎ/എംബിഎ/ സിഎഫ്എ. ഓൺലൈൻ പരീക്ഷയ്ക്ക് തിരുവനന്തപുരത്തും കേന്ദ്രമുണ്ടാവും. അപേക്ഷ ഓൺലൈനിൽ. അവസാന തീയതി: മേയ് 19. വിശദവിവരങ്ങൾ https://nabfid.org -ൽ.