കേരളത്തിലെ ഏഴു തെക്കൻ ജില്ലകളിലെ ഉദ്യോഗാർഥികൾക്കായി കരസേന റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. കർണാടക റായ്ച്ചൂരിലെ അഗ്രികൾച്ചർ സയൻസ് യൂണിവേഴ്സിറ്റി സ്പോർട്സ് ഗ്രൗണ്ടിൽ ഡിസംബർ 11 മുതൽ 20 വരെയാണ് റാലി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർക്കു പങ്കെടുക്കാം. ജൂണിയർ കമ്മീഷണർ ഒാഫീസർ(മതാധ്യാപകൻ), ശിപായി ഫാർമ, ഹവിൽദാർ(സർവേയർ/ ഒാട്ടോമേറ്റഡ് കാർട്ടോഗ്രഫർ) വിഭാഗങ്ങളിലാണ് അവസരം. റാലിയിൽ പങ്കെടുക്കാൻ ഒാൺലെെനായി രജിസ്റ്റർ ചെയ്യണം. www.joinin dian army.nic.in എന്ന വെബ്സെെറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.ഡിസംബർ നാലു വരെ രജിസ്ട്രേഷന് അവസരമുണ്ട്. അഡ്മിറ്റ് കാർഡ് ഡിസംബർ ആറു മുതൽ അയച്ചു തുടങ്ങും.
18 വയസ് തികയാത്ത ഉദ്യോഗാർഥികൾ രക്ഷകർത്താവിന്റെ സത്യവാങ്മൂലം 10 രൂപാ മുദ്രപത്രത്തിൽ ഇംഗ്ലീഷിൽ നൽകണം. 21 വയസിനു താഴെയുള്ളവർ അവിവാഹിതരായിരിക്കണം.രേഖകളുടെ അറ്റസ്റ്റ് ചെയ്ത മൂന്ന് ഫോട്ടോസ്റ്റാറ്റ് കോപ്പികൾ കരുതണം. വെബ്സൈറ്റ്: www. joinin dianarmy.n ic.in.