വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Saturday, October 18, 2025 12:19 AM IST
തിരുവനന്തപുരം: വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വർക്കല മേലേ വെട്ടൂർ സ്വദേശി വിഷ്ണു(32) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്.
വർക്കലയിലേക്ക് ബൈക്കിൽ വരികയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് നിയന്ത്രണം തെറ്റി ആദ്യം സ്കൂൾ ബസിലിടിക്കുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചുമാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ വിഷ്ണുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.