കോൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻഷ്വറൻസ് കന്പനി ലിമിറ്റഡ് (എൻഐസിഎൽ) അക്കൗണ്ട് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അക്കൗണ്ട് അപ്രന്റീസ്: 150 ഒഴിവ്. (ജനറൽ 87, എസ്സി 32, എസ്ടി ഒന്‍പത്, ഒബിസി 22, വികലാംഗർ മൂന്ന്).
പ്രായം: 21- 27 വയസ്. 2018 നവംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
സ്റ്റൈപ്പൻഡ്: ആദ്യവർഷം മാസം 25,000 രൂപ. രണ്ടാം വർഷം മാസം 30,000 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് 60 ശതമാനം മാർക്കോടെ കൊമേഴ്സ് ബിരുദം. എസ്സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ നടത്തുന്ന ഇന്റർ പരീക്ഷയോ അല്ലെങ്കിൽ ഐസിഡബ്ല്യുഎഐ നടത്തുന്ന കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി പരീക്ഷയോ പാസാവുകയോ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് എംബിഎ (ഫിനാൻസ്)/എംകോ എന്നിവ ഉണ്ടായിരിക്കുകയോ ചെയ്യണം. എസ്സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
2018 ഡിസംബർ, 2019 ജനുവരി മാസങ്ങളിൽ നടത്തുന്ന ഒാൺലൈൻ പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.newindia.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അപേക്ഷകർക്ക് ഓണ്‍ലൈൻ വിലാസം നിർബന്ധമാണ്. ഓണ്‍ലൈൻ അപേക്ഷയിൽ അപ്ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്പോർട്ട്സൈസ് കളർ ഫോട്ടോ എന്നിവ സ്കാൻ ചെയ്തത് ഉണ്ടാവണം. മറ്റു വിശദവിവരങ്ങൾക്ക് www.newindi a.co.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 27.