നിർമാണ മേഖലയിലെ ഗവേഷണ, വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയിലെ നിർമാണ വ്യവസായ സംരംഭമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷൻ മാനേജ്മെന്റ് ആൻഡ് റിസർച്ച് (എൻഐസിഎംഎആർ) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് കണ്‍സ്ട്രക്ഷൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യുണൈറ്റഡ് നാഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ സഹകരണത്തോടെ 1983ൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിനെ കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയം സയന്റഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനായി അംഗീകരിച്ചിട്ടുണ്ട്.
നൂറു ശതമാനം പ്ലേസ്മെന്റ് ഉറപ്പു നൽകുന്ന കോഴ്സുകളാണു നടത്തുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. പൂന ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഗോവ, ന്യൂഡൽഹി കാന്പസുകളിൽ നടത്തുന്ന കോഴ്സുകൾക്ക് ഓണ്‍ലൈനായി ജൂണ്‍ 12 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയും ഇന്റർവ്യുവും ജൂണ്‍ 14, 15 തീയതികളിൽ പൂനയിൽ നടക്കും. എൻജിനിയറിംഗ് അല്ലെങ്കിൽ ആർക്കിടെക്ചറിലോ പ്ലാനിംഗിലോ ബിരുദം നേടിയവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
രണ്ടു വർഷമാണു കോഴ്സിന്റെ കാലാവധി. എൻഐസിഎംഎആർ ക്യാറ്റിന്റെയും ഇന്റർവ്യു, റേറ്റിംഗ് ഓഫ് ആപ്ലിക്കേഷൻ എന്നിവയുടെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. . www.nicmar.ac.in. ഫോണ്‍: 02066859166 / 270 / 271.