തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പ്ര​മാ​ട​ത്ത് എ​ത്തി. രാ​വി​ലെ 8.40ഓ​ടെ പ്ര​മാ​ടം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ൽ ഹെ​ലി​കോ​പ്ട​റി​ൽ ഇ​റ​ങ്ങി​യ രാ​ഷ്ട്ര​പ​തി റോ​ഡ് മാ​ർ​ഗം പ​മ്പ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

നി​ശ്ച​യി​ച്ച​തി​ലും നേ​ര​ത്തെ​യാ​ണ് രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. പ​മ്പ​യി​ലെ​ത്തി കെ​ട്ടു​നി​റ​യ്ക്കു​ന്ന രാ​ഷ്ട്ര​പ​തി പി​ന്നീ​ട് പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ 11.50ന് ​സ​ന്നി​ധാ​ന​ത്തെ​ത്തും. ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി അ​യ്യ​പ്പ​നെ ദ​ർ​ശി​ക്കും. രാ​ഷ്ട്ര​പ​തി ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തു​വ​രെ മ​റ്റു തീ​ർ​ഥാ​ട​ക​ർ​ക്ക് നി​ല​യ്ക്ക​ലി​ന​പ്പു​റം പ്ര​വേ​ശ​ന​മി​ല്ല.

തു​ട​ര്‍​ന്ന് സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ക്കും. ഉ​ച്ച​യ്ക്ക് 12.20 ന് ​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കും. രാ​ത്രി​യോ​ടെ തി​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. പി​ന്നാ​ലെ ഹോ​ട്ട​ൽ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ ന​ൽ​കു​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കും. ഒ​ക്ടോ​ബ​ര്‍ 24നാ​ണ് രാ​ഷ്ട്ര​പ​തി തി​രി​ച്ച് ഡ​ൽ​ഹി​ക്ക് മ​ട​ങ്ങു​ക.