അലഹാബാദ് ഹെെക്കോടതിയിൽ ലോ ക്ലാർക്ക് (ട്രെയിനി) തസ്തികയിലായി 104 ഒഴിവുകളുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്. ഒാഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം.
യോഗ്യത: കുറഞ്ഞത് 55% മാർക്കോടെ മൂന്നു വർഷത്തെ പ്രഫഷനൽ/ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് നിയമ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. 2018-19 ൽ അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായം: 21-26 വയസ്. 2019 ജൂലെെ ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
അപേക്ഷാഫീസ്: 300 രൂപ.
വിശദവിവരങ്ങൾക്ക്: www.allahabadhighcourt.in സന്ദർശിക്കുക.