സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ക്ലറിക്കൽ കേഡറിൽ പെടുന്ന തസ്തികയാണിത്. വിവിധ സംസ്ഥാനങ്ങളിലായി ആകെ 8,000 ഒഴിവുകളാണുള്ളത്. സംവരണവിഭാഗക്കാർക്കും അംഗപരിമിതർക്കുമായി മാറ്റിവച്ച 224 ബാക്ക് ലോഗ് ഒഴിവുകളും ഇതോടൊന്നിച്ച് നികത്തും. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കേരള സർക്കിളിൽ 400 ഒഴിവുകളുണ്ട്. ഒന്നിൽക്കൂടുതൽ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യയോഗ്യത. ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അഭിമുഖത്തിനു ക്ഷണിക്കപ്പെട്ടാൽ ഇവർ 2020 ജനുവരി ഒന്നിനു മുന്പായി ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണം.
പ്രായം: 2020 ജനുവരി ഒന്നിന് 20-28 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തു വർഷം പ്രായഇളവ് ലഭിക്കും.
ശന്പള സ്കെയിൽ: 11,765- 31,540 രൂപ.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 750 രൂപ. എസ്സി, എസ്ടി ഭിന്നശേഷിക്കാർ, വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഓൺലൈനായി ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.sb i.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 26.