കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ബിരുദധാരികള്‍ക്കു ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണ് കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ.
ഗ്രൂപ്പ് ബി,സി വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍. വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ്, ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍, സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, സബ് ഇന്‍സ്പെക്ടര്‍, ഡിവിഷണല്‍ അക്കൗണ്ടന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2, ഓഡിറ്റര്‍, ജൂണിയര്‍ അക്കൗണ്ടന്റ്, ടാക്സ് അസിസ്റ്റന്റ്, അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക്, കംപയിലര്‍ തസ്തികകളിലേക്കാണു നിയമനം. ടയര്‍ വണ്‍, ടയര്‍ ടു എന്നിങ്ങനെ രണ്ടുഘട്ടമായാണു തെരഞ്ഞെടുപ്പ്. മാര്‍ച്ചിൽ അപേക്ഷ സമര്‍പ്പിക്കാം.