ആർട്ടിഫിഷൽ ലിംബ് മാനുഫാക്ചറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ (അലിംകോ) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സാമൂഹ്യനീതി ശക്തീകരണ മന്ത്രാലയത്തിനു കീഴിലാണ് അലിംകോ കാണ്‍പുർ പ്രവർത്തിക്കുന്നത്.
ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ): ഒന്ന്
മാനേജർ (പി ആൻഡ് എ): ഒന്ന്
മാനേജർ (ഫിനാൻസ്): ഒന്ന്.
ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്): ഒന്ന്.
ഇന്റേണൽ ഓഡിറ്റർ: ഒന്ന്.
ജൂണിയർ മാനേജർ പ്രൊഡക്ഷൻ (പ്രിന്റ്് ആൻഡ് സർഫസ് ട്രീറ്റ്മെന്റ് ഷോപ്പ്): ഒന്ന്.
പേഴ്സണേൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: ഒന്ന്.
അക്കൗണ്ടന്റ്: ഒന്ന്.
ജൂണിയർ സ്റ്റോർകീപ്പർ: ഒന്ന്.
ക്യുസി അസിസ്റ്റന്റ് കം ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ): ഒന്ന്.
ജൂണിയർ ക്ലാർക്ക് അസിസ്റ്റന്റ്്: മൂന്ന്.
മിൽറൈറ്റ്: രണ്ട്.
പ്രസ് ഓപ്പറേറ്റർ: മൂന്ന്.
മെക്കനിസ്റ്റ്: രണ്ട്.
അസംബ്ലർ: നാല്.
ഇലക്ട്രീഷ്യൻ: ഒന്ന്.
ഫിറ്റർ: അഞ്ച്.
പെയിന്റർ: ഒന്ന്.
അപേക്ഷാ ഫീസ്: 500 രൂപ. എസ്്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല.
അപേക്ഷ അയയ്ക്കേണ്ടവിധം: www.alimco.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുത്താം. പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം അയയ്ക്കുക.
വിലാസം: Manager (Personnel & Administration), ALIMCO, Nara mau, G.T. Road, Kanpur-209217 (UP). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 13. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.