കേന്ദ്ര പോലീസ് സേനകളിലും ഡൽഹി പോലീസിലും സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. മൊത്തം 1395 ഒഴിവുകളാണുള്ളത്. ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമാബൽ, ഡൽഹി പോലീസ് എന്നീ സേനാ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. എഴുത്തുപരീക്ഷകളുടെയും ശാരീരിക ക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2020 സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ എഴുത്തു പരീക്ഷകൾ നടക്കും.
സിആര്‍പിഎഫ്: 1,072
ബിഎസ്എഫ്: 244
ഐടിബിപി: 43
സിഐഎസ്എഫ്: 20
എസ്എസ്ബി: 16
ഡല്‍ഹിപോലീസ്: 169
ശന്പളം: 35,400- 1,12,400 രൂപ.
പ്രായം: 2021 ജനുവരി ഒന്നിന് 20-25 വയസ്.
www.ssconline.nic.in, www.ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16.