ഇന്ത്യന്‍ ആര്‍മി സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്) തസ്തികയില്‍ 99 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്): 99
പ്രായം: 17.5- 21 വയസ്. (1999 ഒക്ടോബര്‍ ഒന്നിനും 2003 ഏപ്രില്‍ ഒന്നിനും മധ്യേ, രണ്ടു തീയതികളും ഉള്‍പ്പെടെ).
ശാരീരിക യോഗ്യത: ഉയരം: 152 സെമി. തൂക്കം: ഉയരത്തിന് ആനുപാതിക തൂക്കം.
വിദ്യാഭ്യാസ യോഗ്യത: 45ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി തത്തുല്യം.
തെരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
1.6 കിലോമീറ്റര്‍ ഓട്ടം, പത്ത് അടി ലോംഗ്ജംപ്, മൂന്ന് അടി ഹൈജംപ് എന്നിവ ഉള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാ പരീക്ഷ.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.inഎന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.