റെയില്‍വേ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ മെഡിക്കല്‍ ഒഴിവുകളിലേക്ക് യൂണിയന് പബ്ളിക് സര്‍വീസ് കമ്മീഷന് നടത്തുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന്-2020ന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ 559 ഒഴിവുകളുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18.
അപേക്ഷിക്കേണ്ട വിധം: www.ups conline.nic.in എന്നവെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷ സമര്‍പ്പിക്കുന്ന വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.