ലാലീഗ: ഗെറ്റാഫെക്കെതിരെ റയൽ മാഡ്രിഡിന് ജയം
Monday, October 20, 2025 7:37 AM IST
മാഡ്രിഡ്: ലാലീഗയിൽ ഗെറ്റാഫെക്കെതിരെ റയൽ മാഡ്രിഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ വിജയിച്ചത്.
സൂപ്പർ താരം കൈലിയൻ എംബാപ്പെയാണ് റയലിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 80-ാം മിനിറ്റിലാണ് എംബാപ്പെ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയലിന് 24 പോയിന്റായി. നിലവിൽ ഒന്നാം സ്ഥാനത്താണ് റയൽ.