ആര്‍മി വെല്‍ഫയര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി (എഡബ്ല്യുഇഎസ്) ആര്‍മി പബ്ളിക് സ്കൂളില്‍ അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 137 ആര്‍മി പബ്ളിക് സ്കൂളുകളിലായി എണ്ണായിരത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പിജിടി, ടിജിടി, പിആര്‍ടി തസ്തികകളിലാണ് ഒഴിവ്.
പ്രായം: 2021 ഏപ്രില്‍ ഒന്നിന് 40 വയസ് വരെ.
യോഗ്യത: പിജിടി: ബിരുദാനന്തരബിരുദവും ബിഎഡും
ടിജിടി: ബിരുദവും ബിഎഡും.
പിആര്‍ടി: ബിരുദം, ബിഎഡ് അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ.
തെരഞ്ഞെടുപ്പ്: മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തില്‍ ഓണ്‍ലൈൻ സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. അഭിമുഖം, അധ്യാപന പരിചയ പരിശോധന, കംപ്യൂട്ടര്‍ വൈദഗ്ധ്യം എന്നിവ അടുത്ത ഘട്ടങ്ങളില്‍ പരിശോധിക്കും.
അപേക്ഷാ ഫീസ്: 500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.aps-csb.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്സൈറ്റ് സന്ദര്‍ശിക്കുക.