ബിഹാർ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് എൽജെപി-രാംവിലാസ്
Thursday, October 16, 2025 10:46 PM IST
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് എൽജെപി-രാംവിലാസ്. 15 പേരുടെ പട്ടികയാണ് എൽജെപി ഇന്ന് പുറത്തുവിട്ടത്.
ബുധനാഴ്ച 14 പേരുടെ ആദ്യപട്ടിക എൽജെപി-രാംവിലാസ്. ഇതോടെ എൽജെപിയുടെ സ്ഥാനാർഥി നിർണയം പൂർത്തിയായി. ആകെ 29 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.