കംബൈൻഡ് ജിയോ സയന്റിസ്റ്റ്-ജിയോളജിസ്റ്റ് പരീക്ഷ 2021ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പ്രിലിമിനറി മെയിൻ പരീക്ഷയുടെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2021 ഫെബ്രുവരി 21നാണ് പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ 2021 ജൂലൈ 17, 18 തീയതികളിൽ നടക്കും. ആകെ 50 ഒഴിവുകളാണുള്ളത്.
പ്രായം: ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികയ്ക്ക്: 21- 32 (2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കി).
ജൂണിയർ ഹൈഡ്രോളജിസ്റ്റ് തസ്തികയ്ക്ക്: 21- 35 (2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കി).
യോഗ്യത:
ജിയോളജിസ്റ്റ് ഗ്രൂപ്പ് എ: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ: ജിയോളജിക്കൽ സയൻസ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോ എക്സ്പ്ലൊറേഷൻ/ മിനറൽ എക്സ്പ്ലൊറേഷൻ/ എൻജിനിയറിംഗ് ജിയോളജി/ മറൈൻ ജിയോളജി/ എർത്ത് സയൻസ് ആൻഡ് റിസോഴ്സ് മാനേജ്മെന്റ്/ ഓഷ്യാനോഗ്രഫി ആൻഡ് കോസ്റ്റൽ ഏരിയ സ്റ്റഡീസ്/ പെട്രോളിയം ജിയോസയൻസസ്/ പെട്രോളിയം എക്സ്പ്ലൊറേഷൻ/ജിയോകെമിസ്ട്രി/ ജിയോളജിക്കൽ ടെക്നോളജി/ ജിയോഫിസിക്കൽ ടെക്നോളജി എന്നിവയിൽ മാസ്റ്റർ ബിരുദം.
ജിയോഫിസിസിസ്റ്റ്, ഗ്രൂപ്പ് എ: ഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ അപ്ലൈഡ് ഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ അപ്ലൈഡ് ഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ ജിയോഫിസിക്സിൽ എംഎസ്സി. അല്ലെങ്കിൽ എക്സ്പ്ലോറേഷൻ ജിയോഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ മറൈൻ ജിയോഫിസിക്സിൽ എംഎസ്സി അല്ലെങ്കിൽ അപ്ലൈഡ് ജിയോഫിസിക്സിൽ എംഎസ്സി എംടെക്.
അപേക്ഷാ ഫീസ്- 200 രൂപ. എസ്ബിഐ ബ്രാഞ്ചുകള് മുഖേന ഫീസടയ്ക്കാം. അപേക്ഷിക്കേണ്ട വിധം- www.ups conline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 27. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.