പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. മാ​ത്തൂ​ർ ചു​ങ്ക​മ​ന്ദം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി കോ​ട്ടാ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കു​ന്നം​പ​റ​മ്പ് ത​ണ്ണി​ക്കോ​ട് താ​മ​സി​ക്കു​ന്ന സ​വി​ത​യു​ടെ മ​ക​ൻ സു​ഗു​ണേ​ഷ്(18) ആ​ണ് കാ​ണാ​താ​യ​ത്. കോ​ട്ടാ​യി സ്വ​ദേ​ശി​യാ​യ അ​ഭി​ജി​ത്തി​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

സു​ഗു​ണേ​ഷി​നാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ള്‍. കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

നി​ല​വി​ൽ അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ള്‍​പ്പ​ടെ സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​ത്.