കരസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനായിആർമി റിക്രൂട്ട്മെന്റ് ഓഫീസ് ഓപ്പണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരത്തെ പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നു മുതൽ 2021 മാർച്ച് 31 വരെയാണ് റിക്രൂട്ട്മെന്റ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് റാലി ഏതൊക്കെ ദിവസം നടത്തുമെന്ന് പിന്നീട് തീരുമാനിക്കും. www.joinin dianarmy.nic.in ലൂടെ രജിസ്റ്റർ ചെയ്തവർക്കു മാത്രമേ റാലിയിൽ പങ്കെടുക്കാൻ സാധിക്കൂ.
സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ക്ലർക്ക്/സ്റ്റോർ കീപ്പർ, സോൾജിയർ ടെക്നിക്കൽ, സോൾജിയർ നഴ്സിംഗ് അസിസ്റ്റന്റ് വിഭാഗങ്ങളിലായാണ് അവസരം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലക്കാർക്കും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുള്ളവർക്കും പങ്കെടുക്കാം. പുരുഷൻമാർക്കു മാത്രമുള്ള ഒഴിവുകളാണിത്.
റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ താഴെ പറയുന്ന രേഖകൾ സ്ക്രീനിംഗ് സമയത്ത് ഹാജരാക്കണം :
എട്ടാം ക്ലാസ്/എസ്എസ്എൽസി /10+2/എസ്എസ്എൽസി ഇന്റർമീഡിയറ്റ്/വി.എച്ച്.എസ്.സി /ഐടിഐ/ബിരുദം സർട്ടിഫിക്കറ്റുകളുടെ അസൽ കോപ്പി. 15 കോപ്പി പാസ്പോർട്ട് സൈസ് കളർ ഫോട്ടോ . നേറ്റിവിറ്റി/സ്ഥിരതാമസം/ജാതി സംബന്ധിച്ച അസൽ സർട്ടിഫിക്കറ്റുകൾ തഹസിൽദാർ/ഡിസ്ട്രിക്ട് കളക്ടർ സാക്ഷ്യപ്പെടുത്തുകയും ഓഫീസ് സീൽ വയ്ക്കുകയും വേണം. വില്ലേജ് ഓഫീസർ/ലോക്കൽ പോലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച ആറു മാസത്തിൽ കവിയാത്ത സ്വഭാവ സർട്ടിഫിക്കറ്റ്. വിമുക്തഭടൻ/സർവീസിലുള്ളവർ/വിധവകൾ/യുദ്ധവിധവകൾ എന്നിവരുടെ മക്കളാണെങ്കിൽ, റിക്കാർഡ് ഓഫീസിൽ നിന്നു ലഭിച്ച റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അസൽ എൻസിസി സർട്ടിഫിക്കറ്റും, ഫോട്ടോകോപ്പിയും. 18 വയസ് തികയാത്ത ഉദ്യോഗാർഥികൾ രക്ഷകർത്താവിന്റെ സത്യവാങ്മൂലം 10 രൂപാ മുദ്രപ്പത്രത്തിൽ ഇംഗ്ലീഷിൽ നൽകണം. 21 വയസിനു താഴെയുള്ളവർ അവിവാഹിതരായിരിക്കണം. എല്ലാ രേഖകളുടെയും അറ്റസ്റ്റ് ചെയ്ത മൂന്ന് ഫോട്ടോസ്റ്റാറ്റ് കോപ്പികൾ.
വെബ്സൈറ്റ്: www. joinin dianarmy.nic.in.