കെഎസ്ആർടിസി പുക പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി കെ.ബി.ഗണേഷ് കുമാർ
Wednesday, October 15, 2025 3:36 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി സ്വന്തമായി പുക പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പിന്നാലെ മറ്റ് ഡിപ്പോകളിലും പുക പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കെഎസ്ആർടിസി ബസുകൾക്കൊപ്പം മറ്റ് സ്വകാര്യ വാഹനങ്ങൾക്കും കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും.