മഹാത്മഗാന്ധി 1920 ൽ സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠിൽ അനധ്യാപക തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത് വിദ്യാപീഠത്തിന് 1963ൽ കല്പിത സർവകലാശാല പദവി ലഭിച്ചു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഗ്രൂപ്പ് എ
1. രജിസ്ട്രാർ: ഒരു ഒഴിവ്.
2. ഫിനാൻസ് ഓഫീസർ: ഒന്ന്.
3. ഇന്റേണൽ ഓഡിറ്റ് ഓഫീസർ: ഒന്ന്.
4. അസിസ്റ്റന്റ് രജിസ്ട്രാർ: ഒന്ന്.
ഗ്രൂപ്പ് ബി
1. സെക്ഷൻ ഓഫീസർ: മൂന്ന്.
2. അസിസ്റ്റന്റ്: മൂന്ന്.
3. പേഴ്സണൽ അസിസ്റ്റന്റ് (ഗുജറാത്തി സ്റ്റെനോഗ്രഫി): രണ്ട്.
4. വാർഡൻ: ഒന്ന്.
ഗ്രൂപ്പ് സി
1. അപ്പർ ഡിവിഷൻ ക്ലർക്ക് (യുഡിസി): രണ്ട്.
2. ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി): മൂന്ന്.
അപേക്ഷാ ഫീസ്: 400 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 200 രൂപ. വികലാംഗർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.gujaratvidyapith.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. അപേക്ഷകൾ ഡിസംബർ അഞ്ചിനോ മുന്‍പായോ ഗുജറാത്ത് വിദ്യാപീഠിൽ എത്തണം.