ഉത്തരാഖണ്ഡ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ (യുബിടിഇആർ) സ്റ്റാഫ് നഴ്സ് ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 1,238 ഒഴിവുകളുണ്ട്.
സ്റ്റാഫ് നഴ്സ് (സ്ത്രീ): 990
സ്റ്റാഫ് നഴസ് (പുരുഷൻ): 240
പ്രായം: 21- 40 വയസ്.
ശന്പളം: 9300- 34800 രൂപ.
യോഗ്യത: ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ്. 30 ബെഡ്ഡുള്ള ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ഹിന്ദി ഭാഷ അറിഞ്ഞിരിക്കണം.
തെരഞ്ഞെടുപ്പ്: ഡെറാഡൂണ്‍, ഹൽവാനി എന്നിവിടങ്ങളിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 800 രൂപ. ഇഡബ്ല്യുഎസ്/ എസ്സി/ എസ്ടി/ ഒബിസി വിഭാഗക്കാർക്ക് 400 രൂപ.
അപേക്ഷിക്കേണ്ട വിധം: www.ubt er.in, www.ubtersn.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.