യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) പരീക്ഷ 2021 അപേക്ഷ ക്ഷണിച്ചു. ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ പങ്കെടുക്കുന്നവർ സിവിൽ സർവീസസ് പരീക്ഷ (പ്രിലിമിനറി) 2021 പാസായിരിക്കും. 2021 നവംബറിൽ മെയിൻ പരീക്ഷ നടക്കും. 110 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
പ്രായം: 21- 32 വയസ്. 2021 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. വിദ്യാഭ്യാസ യോഗ്യത: വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ബിടെക്.
അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപ. മറ്റുള്ളവർക്ക് ഫിസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷസമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 24. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.