വനിതാ ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് 199 റൺസ് വിജയലക്ഷ്യം
Thursday, October 16, 2025 6:28 PM IST
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 199 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസ് എടുത്തത്.
ശോഭന മോസ്തരിയുടെയും റുബിയ ഹൈദറിന്റെയും മികവിലാണ് ബംഗ്ലാദേശ് 198 റൺസിൽ എത്തിയത്. 66 റൺസെടുത്ത ശോഭനയാണ് ബംഗ്ലാദശിന്റെ ടോപ്സ്കോറർ. റുബിയ 44 റൺസെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആഷ്ലെ ഗാർഡനെറും അന്നാബെൽ സതർലൻഡും അലാനാ കിംഗും ജോർജിയ വെയർഹാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മെഘൻ ഷൂട്ട് ഒരു വിക്കറ്റ് എടുത്തു.