ഭുവനേശ്വറിലെ ഇൻകം ടാക്സ് കമ്മീഷണർ ഓഫീസ് വിവിധ തസ്തികകളിലേക്ക് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
15 ഒഴിവുകളുണ്ട്. ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്-മൂന്ന്, ടാക്സ് അസിസ്റ്റന്റ്- ഏഴ്, സ്റ്റെനോഗ്രാഫർ- ഒന്ന്, മൾട്ടി ടാക്സിംഗ് സ്റ്റാഫ്- നാല് എന്നിങ്ങനെയാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.incometaxindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.