പരാക്രമവുമായി കബാലി; കെഎസ്ആർടിസി ബസ് ആക്രമിച്ചു
Wednesday, October 22, 2025 3:28 AM IST
അതിരപ്പള്ളി: കെഎസ്ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്.
ആനയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ റോഡിൽനിന്ന് നീക്കി.
തുടർച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയിൽ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. ആനയുടെ ആക്രമണം രൂക്ഷമായതോടെ വനംവകുപ്പ് ഇടപെടൽ കർശനമാക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.