മൈസൂരിവിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (BARC) 20 ഡൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ കം ഫയര്മാന്, സബ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ കം ഫയര്മാന്- 16
യോഗ്യത: കെമിസ്ട്രി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു സയന്‍സ്/ തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായം: 18- 27 വയസ്. ശമ്പളം: 21,700 രൂപ.
സബ് ഓഫീസര്‍- നാല്
യോഗ്യത: കെമിസ്ട്രി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/ തത്തുല്യം. നാഷണല്‍ ഫയര്‍ സര്‍വീസ് കോളജില്‍നിന്നും സബ് ഓഫീസേഴ്സ് കോഴ്സ് ജയം. 12 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായം: 18- 40 വയസ്.
ശമ്പളം: 35,400 രൂപ.
ശാരീരിക യോഗ്യത: വൈകല്യങ്ങള്‍ പാടില്ല. ഉയരം കുറഞ്ഞത്: 165 സെമീ.
തൂക്കം: 50 കിലോഗ്രാം. നെഞ്ചളവ്: 81 സെമീ. വികസിപ്പിക്കുമ്പോള്‍ അഞ്ചു സെന്റിമീറ്റര്‍ കൂടണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.recruit.barc.gov.in സന്ദര്‍ശിക്കുക.