ഇന്ത്യൻ നേവി ഷോർട്ട് സർവീസ് കമ്മീഷനിൽ ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 181 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിലേക്ക് പ്രവേശനം. 2022 ജൂണിൽ കോഴ്സ് ആരംഭിക്കും. എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് അവസരം.
എക്സിക്യൂട്ടീവ് കേഡർ
ജനറൽ സർവീസ്(ജിഎസ്)/ ഹൈഡ്രോ കേഡർ- 45
എയർ ട്രാഫിക്ക് കൺട്രോളർ- നാല്
ഒബ്സർവർ- എട്ട്
പൈലറ്റ്- 15
ലോജിസ്റ്റിക്സ്- 18
യോഗ്യത: അറുപതു ശതമാനം മാർക്കോടെ ബിഇ/ബിടെക്.
പ്രായം: 1997 ജൂലൈ രണ്ടിനും 2003 ജനുവരി ഒന്നിനും മധ്യേ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
എഡ്യൂക്കേഷൻ ബ്രാഞ്ച്
ഫിസിക്സിൽ ബിഎസ്സിയും മാത്സ്/ഓപ്പറേഷണൽ റിസേർച്ച് എംഎസ്സി- നാല്
മാത്സ് ബിഎസ്സിയും ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ് എംഎസ്സിയും- നാല്
എംഎ ഹിസ്റ്ററി- ഒന്ന്
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിഇ/ബിടെക്- രണ്ട്
മെക്കാനിക്കൽ എൻജിനിയറിംഗ് ബിഇ/ബിടെക്- രണ്ട്
കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സിസ്റ്റംസ്- അഞ്ച്
പ്രായം: 1997 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനും (രണ്ടു തീയതിയും ഉൾപ്പെടെ) മധ്യേ.
ടെക്നിക്കൽ ബ്രാഞ്ച്
എൻജിനിയറിംഗ് ബ്രാഞ്ച്: 27
ഇലക്ട്രിക്കൽ ബ്രാഞ്ച്- 34
നേവൽ ആർക്കിടെക്ട്- 12
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്.
പ്രായം: 1997 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും (രണ്ടു തീയതിയും ഉൾപ്പെടെ) മധ്യേ.
തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ബംഗളൂരു/ഭോപ്പാൽ/കോയന്പത്തൂർ എന്നിവിടങ്ങളിൽ എസ്എസ്ബി ഇന്റർവ്യൂ നടത്തും. നവംബറിലായിരിക്കും ഇന്റർവ്യൂ. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ നടത്തുന്നത്. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാ ബത്ത നൽകും.
പത്തുവർഷത്തേക്കാണ് ഷോർട്ട് സർവീസ് കമ്മീഷനിൽ നിയമനം. 14 വർഷം വരെ സർവീസ് നീട്ടിയെടുക്കാം. ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത, ശാരീരിക യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ www.n ausenabharti.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കേണ്ട വിധം:www.nause nabharti.nic.in എന്ന വെബ്സൈറ്റ് വഴി ഇ-ആപ്ലിക്കേഷൻ സമർപ്പിക്കണം. അപേക്ഷകർക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നന്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.
വെബ്സൈറ്റിലെ Apply Onlineഎന്ന ലിങ്കിൽ Officer Entryൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. ശരിയായ രീതിയിൽ അപേക്ഷ പൂരിപ്പിച്ചു കഴിയുന്പോൾ ആപ്ലിക്കേഷൻ നന്പർ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.nause nabharti.nic.in എന്ന വെബ്സൈറ്റ് സന്ദർശി ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ അഞ്ച്.