ലോകകപ്പ് യോഗ്യതാ മത്സരം; ജർമനിക്ക് ജയം
Tuesday, October 14, 2025 6:31 AM IST
ബെൽഫാസ്റ്റ്: 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ നോർത്തേൺ അയർലൻഡിനെതിരെ ജർമനിക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജർമനി വിജയിച്ചത്.
നിക്ക് വോൾട്ടെമെയ്ഡാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. 31-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ജർമനിക്ക് ഒൻപത് പോയിന്റായി. യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടിയുള്ള ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് ജർമനി.