തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ 115 ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനമായിരിക്കും. എല്ലാ ജില്ലയിലും അവസരം. ഓണ്ലൈൻ അപേക്ഷ ജൂലൈ 27 വരെ സമർപ്പിക്കാം.
സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എൻജിനിയർ- 90 ഒഴിവ്.
യോഗ്യത: എംടെക്/ എംഎസ് (സിവിൽ/ എൻവയണ്മെന്റരൽ എൻജിനിയറിംഗ്). ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബിടെക് സിവിൽ, എംബിഎ, ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബിടെക് സിവിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
ശന്പളം: 55,000 രൂപ.
ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ/ സോളിജ് വേസ്റ്റ് മാനേജ്മെന്റ് എൻജിനിയർ- 12
യോഗ്യത: എംടെക്/ എംഇ/ എംഎസ് (സിവിൽ/ എൻവയോണ്മെന്റൽ എൻജിനിയറിംഗ്)
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബിടെക് സിവിൽ, എംബിഎം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബിടെക് സിവിൽ, നാലു വർഷത്തെ പ്രവൃത്തിപരിചയം.
ഫിനാൻഷ്യൽ മാനേജ്മെന്റ് എക്സ്പെർട്- ഏഴ്.
എംകോം/ എംബിഎ (ഫിനാൻസ്/ അക്കൗണ്ട്സ് സ്പെഷലൈസേഷൻ) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
ശന്പളം: 55,000 രൂപ.
എൻവയണ്മെന്റൽ എൻജിനിയറിംഗ്: അഞ്ച്.
യോഗ്യത: സിവിൽ/ എൻവയണ്മെന്റൽ എൻജിനിയറിംഗ്/ എൻവയണ്മെന്റൽ പ്ലാനിംഗ്/ നാച്ചുറൽ റിസോഴ്സസ് മാനേജ്മെന്റ്/ അനുബന്ധ വിഷയത്തിൽ പിജി. ഏഴു വർഷത്തെ പ്രവൃത്തിപരിചയം.
ശന്പളം: 55,000 രൂപ.
സോഷ്യൽ ഡെവല്പമെന്റ് ആൻഡ് ജെൻഡർ എക്സ്പെർട്- ഒന്ന്
യോഗ്യത: സോഷ്യൽ സയൻസിൽ പിജി (സോഷ്യൽ വർക്ക്/ സോഷ്യോളജി/ ഇക്കണോമിക്സ്/ അനുബന്ധ വിഷയത്തിനു മുൻഗണന). എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
ശന്പളം: 66,000 രൂപ.
പ്രായപരിധി: 60 വയസ്.
കൂടുതൽ വിവരങ്ങൾക്ക്: www.cmdkerala.set