തമിഴ്നാട്ടിലെ നെയ്വേലി ലിഗ്നെറ്റ് കോർപ്പറേഷന്റെ (എൻഎൽസി) കീഴിലുള്ള ജനറൽ ആശുപത്രിയിൽ നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 103 ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്.
നഴ്സിംഗ് അസിസ്റ്റന്റ് - 58, നഴ്സ് - 20, മെറ്റേണിറ്റി അസിസ്റ്റന്റ് - അഞ്ച്, പഞ്ചകർമ അസിസ്റ്റന്റ് - നാല്, റേഡിയോഗ്രാഫർ - മൂന്ന്, ലാബ് ടെക്നീഷ്യൻ - രണ്ട്, എമർജൻസി കെയർ ടെക്നീഷ്യൻ - അഞ്ച്, ഫിസിയോ തെറാപ്പിസ്റ്റ് - രണ്ട്, ഉയർന്ന പ്രായപരിധി - 55 വയസ്.
വെബ്സൈറ്റ്: www.nic india.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഒന്ന്.