സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യി​ൽ 2409 അ​പ്ര​ന്‍റീ​സ്
റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്‍റ് സെ​ൽ 2409 അ​പ്ര​ന്‍റീ​സ് ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മും​ബൈ ആ​സ്ഥാ​ന​മാ​യ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ വി​വി​ധ വ​ർ​ക്ക് ഷോ​പ്പ്/​യൂ​ണി​റ്റു​ക​ളി​ലാ​ണ് അ​വ​സ​രം.

29.08.2023 മു​ത​ൽ 28.09.2023 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ്/​ത​ത്തു​ല്യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ നാ​ഷ​ണ​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്/​പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

പ്രാ​യം: 15-24. സ്റ്റൈ​പ്പ​ൻ​ഡ്: ച​ട്ട​പ്ര​കാ​രം. യോ​ഗ്യ​താ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷാ ഫീ​സ്: 100 രൂ​പ (അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ഒ​ഴി​വ്). വെ​ബ്സൈ​റ്റ്: www.rrccr.com