ന്യൂഡൽഹിയിലെ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ അപേക്ഷ ക്ഷണിച്ചു. 62 ഒഴിവുണ്ട്. ജനറൽ മാനേജർ (ടെക്നിക്കൽ)- 10 (ലെവൽ 13), ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) 20, മാനേജർ (ടെക്നിക്കൽ)- 30, ജൂണിയർ ഹിന്ദി ട്രാൻസ്ലേ റ്റർ-2.
ശന്പള സ്കെയിൽ: ജനറൽ മാനേജർ-ലെവൽ 13, ഡെപ്യൂട്ടി ജനറൽ മാനേജർ-ലെവൽ 12, മാനേജർ ലെവൽ 11, ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ ലെവൽ 6.
ഗവണ്മെന്റ് ഓഫീസർമാർക്കും സർവകലാശാലകളിലെയും അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിലെയും പൊതുമേഖല/ അർധസർക്കാർ/ സ്റ്റാറ്റ്യൂട്ടറി/ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഓഫീസർമാർക്കും അപേക്ഷിക്കാം.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 27. പ്രിന്റ് ഒൗട്ട് ലഭിക്കേണ്ട അവസാന തീയതി: നവംബർ 13. www.nhai.gov.in