കു​മ​ളി: ഇ​ടു​ക്കി ജി​ല്ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പാ​ച്ചി​ലു​മു​ണ്ടാ​യി. കു​മ​ളി​യി​ൽ തോ​ട് ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ കു​ടു​ങ്ങി​യ അ​ഞ്ച് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

42 കു​ടും​ബ​ങ്ങ​ളെ സ​മീ​പ​ത്തെ ഹോ​ളി​ഡേ ഹോം ​ഡോ​ർ​മി​റ്റ​റി ബി​ൽ​ഡിം​ഗി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കു​മ​ളി ചെ​ളി​മ​ട ഭാ​ഗ​ത്തും ആ​ന വി​ലാ​സം ശാ​സ്ത​ന​ട ഭാ​ഗ​ത്തും വെ​ള്ളം പൊ​ങ്ങി​യി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി​ക്ക് മു​ക​ളി​ലെ​ത്തി​യി​ട്ടു​ണ്ട്.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്. 13 ഷ​ട്ട​റു​ക​ൾ രാ​വി​ലെ എട്ടിന് തു​റ​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഇ​ടു​ക്കി ക​ല്ലാ​ർ ഡാം ​തു​റ​ന്നു.