ആ​ന്‍റ​ണി വ​ർ​ഗീസിന്‍റെ "അ​ജ​ഗ​ജാ​ന്ത​രം'
Tuesday, November 5, 2019 10:21 AM IST
ആന്‍റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് "അജഗജാന്തരം' എന്നാണ് പേരിട്ടിരിക്കുന്നത്. സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സാ​ബു​മോ​ൻ, സു​ധി കോ​പ്പ, കി​ച്ചു ടെ​ല്ല​സ്, ടി​റ്റോ വി​ത്സ​ൻ, സി​നോ​ജ് വ​ർ​ഗീ​സ്, രാ​ജേ​ഷ് ശ​ർ​മ്മ, ലു​ക്ക്മാ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, വി​നീ​ത് വി​ശ്വം, ബി​റ്റോ ഡേ​വീ​സ് തു​ട​ങ്ങി​യ​വ​രാ​ണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

സി​ൽ​വ​ർ ബേ ​സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പി​ള്ളി എ​ന്നി​വരാണ് സിനിമ നിർമിക്കുന്നത്. കി​ച്ചു ടെ​ല്ല​സ്, വി​നീ​ത് വി​ശ്വം എ​ന്നി​വരുടേതാണ് തിരക്കഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.