ഒ​ർ​ജി​ന​ൽ ട്രെ​യി​ല​റി​നോ​ട് കി​ട​പി​ട​ക്കു​ന്ന മ​റ്റൊ​ന്ന്; ആ​ടു​ജീ​വി​തം ട്രെ​യി​ല​ർ റി​ക്രി​യ​ഷ​ൻ
Sunday, March 24, 2024 3:20 PM IST
ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ ട്രെ​യി​ല​ർ റി​ക്രി​യേ​റ്റ് ചെ​യ്ത മി​ടു​ക്ക​ൻ​മാ​രും അ​വ​രു​ടെ വീ​ഡി​യോ​യു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ. യ​ഥാ​ർ​ഥ ട്രെ​യി​ല​റി​നോ​ട് നീ​തി പു​ല​ർ​ത്തു​ന്ന ഗം​ഭീ​ര മേ​ക്കിം​ഗാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ന​ജീ​ബാ​യി പൃ​ഥ്വി​രാ​ജി​ന്‍റെ വേ​ഷം റി​ക്രി​യേ​റ്റ് ചെ​യ്ത ആ​ളും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് അ​സാ​ധ്യ​മാ​യാ​ണ്.

ഷെ​ബി​ൻ ഷ​രീ​ഫ്, അ​ഭി​നേ​ഷ് എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.​കാ​ർ​ബ​ൺ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ട്രെ​യി​ല​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ജ​യ​ശ​ങ്ക​റാ​ണ് ട്രെ​യ്‌​ല​ർ എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​തും ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും.



അ​തേ​സ​മ​യം പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യെ​ത്തു​ന്ന ‘ആ​ടു​ജീ​വി​തം’ മാ​ർ​ച്ച് 28ന് ​റി​ലീ​സ് ചെ​യ്യും. ബ്ലെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് എ.​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു.

പൃ​ഥ്വി​രാ​ജി​നെ കൂ​ടാ​തെ അ​മ​ലാ​പോ​ളും ശോ​ഭാ മോ​ഹ​നു​മാ​ണ് മ​ല​യാ​ള​ത്തി​ല്‍ നി​ന്നു​ള്ള മ​റ്റു താ​ര​ങ്ങ​ള്‍. എ.​ആ​ര്‍. റ​ഹ്‌​മാ​നാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. കെ.​എ​സ്. സു​നി​ലാ​ണ് ഛായാ​ഗ്രാ​ഹ​ക​ന്‍. പ്ര​ശാ​ന്ത് മാ​ധ​വ് ക​ലാ​സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മേ​ക്ക​പ്പ്മാ​ന്‍ ര​ഞ്ജി​ത്ത് അ​മ്പാ​ടി​യാ​ണ്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം നാ​ളു​ക​ൾ ചി​ത്രീ​ക​ര​ണം നീ​ണ്ടു​പോ​യ സി​നി​മ​ക​ളി​ലൊ​ന്നാ​ണ് ആ​ടു​ജീ​വി​തം. നാ​ല​ര​വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 14നാ​ണ് അ​വ​സാ​നി​ച്ച​ത്.

2018 മാ​ർ​ച്ചി​ലാ​ണ് ബ്ലെ​സി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ലാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് പാ​ല​ക്കാ​ട്ട് കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു. അ​തേ വ​ര്‍​ഷം ജോ​ര്‍​ദ്ദാ​നി​ലും ചി​ത്രീ​ക​ര​ണം ന​ട​ന്നു.

അ​വി​ടെ 30 ദി​വ​സ​ത്തോ​ളം വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു. അ​തി​നു​ശേ​ഷം 2019 ല്‍ ​ജോ​ര്‍​ദ്ദാ​നി​ലേ​ക്കു പോ​കാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും പൃ​ഥ്വി​യു​ടെ ഡേ​റ്റ് ക്ലാ​ഷ് കാ​ര​ണം ഷൂ​ട്ടിം​ഗ് മാ​റ്റി​വ​ച്ചു.

പി​ന്നീ​ട് 2020 ലാ​ണ് ജോ​ര്‍​ദ്ദാ​നി​ലെ​ത്തു​ന്ന​ത്. അ​ത്ത​വ​ണ അ​ള്‍​ജീ​രി​യ ഷെ​ഡ്യൂ​ള്‍ കൂ​ടി പ്ലാ​ന്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് 65 ദി​വ​സ​ത്തോ​ളം ബ്ലെ​സി​യും സം​ഘ​വും ജോ​ർ​ദാ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കേ​ണ്ടി​വ​ന്നു.

ര​ണ്ട​ര മാ​സ​ത്തി​നു ശേ​ഷം 2020 മേ​യ് 22നാ​ണ് സം​ഘം പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. അ​തി​നി​ടെ സി​നി​മ​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ജോ​ർ​ദാ​നി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ജോ​ർ​ദാ​നി​ലെ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ മ​ട​ക്കം.

പി​ന്നീ​ട് ഒ​രു വ​ർ​ഷം കോ​വി​ഡ് കാ​ര​ണം ഷൂ​ട്ടിം​ഗ് ന​ട​ന്നി​ല്ല. അ​തി​നി​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​ൻ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

2022 മാ​ര്‍​ച്ച് 16ന് ​സ​ഹാ​റ, അ​ൾ​ജീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങി. മാ​ര്‍​ച്ച് 31ന് ​പൃ​ഥ്വി​രാ​ജ് ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജോ​ര്‍​ദാ​നി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത് ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഏ​പ്രി​ല്‍ ഒ​ന്നി​ന് നി​ര്‍​ത്തി​വ​ച്ച ചി​ത്രീ​ക​ര​ണം പി​ന്നീ​ട് ഏ​പ്രി​ല്‍ 24ന് ​ജോ​ര്‍​ദാ​നി​ലെ വാ​ദി​റാ​മി​ല്‍ ആ​ണ് ആ​രം​ഭി​ച്ച​ത്. നാ​ല്‍​പ​തു ദി​വ​സം സ​ഹാ​റ മ​രു​ഭൂ​മി​യി​ലും 35 ദി​വ​സ​ത്തോ​ളം ജോ​ര്‍​ദാ​നി​ലെ വാ​ദി​റാ​മി​ലും ആ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ജൂ​ൺ 16ന് ​പൃ​ഥ്വി​രാ​ജ് തി​രി​കെ നാ​ട്ടി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.