മ​മ്മൂ​ക്ക‌‌​യെ ലാ​ലേ​ട്ട​ൻ ഉ​മ്മ വ​യ്ക്കു​ന്ന സീ​ൻ എ​ങ്ങ​നെ​യെ​ടു​ത്തു? ജോ​ഷി സാ​ർ ത​ന്ന ഉ​ത്ത​രം; അ​ൽ​ഫോ​ൻ​സ് പ​റ​യു​ന്നു
Friday, February 16, 2024 3:32 PM IST
സം​വി​ധാ​യ​ക​ൻ ജോ​ഷി​യു​മൊ​ത്തു​ള്ള ഒ​രു സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗം പ​ങ്കു​വ​ച്ച് അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ.

പ്രേ​മം ഇ​റ​ങ്ങി​യ​തി​ന് ശേ​ഷം ഒ​രാ​ൾ മാ​ത്ര​മാ​ണ് ത​ന്നോ​ട് സി​നി​മ​യു​ടെ മേ​ക്കിം​ഗി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​തെ​ന്നും അ​ത് ഏ​റ്റ​വും സ​ന്തോ​ഷം ന​ൽ​കി​യ കാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും അ​ൽ​ഫോ​ൻ​സ് പ​റ​യു​ന്നു.

അ​ദ്ദേ​ഹ​ത്തോ​ട് ത​ന്‍റെ സം​ശ​യ​ങ്ങ​ൾ തി​രി​ച്ചു​ചോ​ദി​ച്ചെ​ന്നും മ​നോ​ഹ​ര​മാ​യ ഉ​ത്ത​ര​മാ​ണ് ജോ​ഷി ന​ൽ​കി​യ​തെ​ന്നും അ​ൽ​ഫോ​ൻ​സ് പ​റ​യു​ന്നു.

ന​മ്പ​ർ 20 മ​ദ്രാ​സ് മെ​യ്‍​ൽ സി​നി​മ​യി​ലെ മ​നോ​ഹ​ര രം​ഗ​മാ​യ മ​മ്മൂ​ട്ടി​യെ മോ​ഹ​ൻ​ലാ​ൽ ഉ​മ്മ വ​യ്ക്കു​ന്ന സീ​ൻ എ​ങ്ങ​നെ​യാ​ണ് എ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു അ​ൽ​ഫോ​ൻ​സി​ന്‍റെ സം​ശ​യം.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ന്ത​യി​ൽ വ​ന്നൊ​രു സീ​ന്‍ ആ​യി​രു​ന്നു അ​തെ​ന്നും ത​നി​ക്കും അ​ത് ഇ​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ട് സി​നി​മ​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ജോ​ഷി പ​റ​യു​ന്നു.

അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ കു​റി​പ്പ്

ബാ​ക് ടൂ 2015 …

​പ്രേ​മം റി​ലീ​സി​ന് ശേ​ഷം ജോ​ഷി സാ​ർ പ്രേ​മം മേ​ക്കിം​ഗി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ എ​നി​ക്ക് സ​ന്തോ​ഷ​മാ​യി.

ജോ​ഷി സ​ർ: മോ​ൻ എ​ങ്ങ​നാ ആ​ണ് മൂ​ന്ന് കാ​ല​ഘ​ട്ട​വും ഷൂ​ട്ട് ചെ​യ്ത​ത് ?

ഞാ​ൻ: സ​ർ മൂ​ന്നും ഒ​രോ കാ​ല​ഘ​ട്ട​ത്തി​ന്‍റെ സ്റ്റൈ​ലി​ൽ ഷൂ​ട്ട് ചെ​യ്തു

ജോ​ഷി സ​ർ: ആ ​ഡി​ഫ​റ​ന്‍റ് ട്രീ​റ്റ്മെ​ന്‍റ് ആ​ണ് അ​തി​ന്‍റെ അ​ഴ​ക്.

ഞാ​ൻ: താ​ങ്ക് യു ​സ​ർ. സ​ർ എ​ങ്ങ​ന​യാ​ണ് ന​മ്പ​ർ 20 മ​ദ്രാ​സ് മെ​യി​ലി​ൽ ലാ​ലേ​ട്ട​ൻ മ​മ്മൂ​ക്കേ​നെ ഉ​മ്മ വ​യ്ക്ക​ണ സീ​ൻ എ​ടു​ത്ത​ത് ?

ജോ​ഷി സ​ർ: അ​ത് മോ​ഹ​ൻ​ലാ​ൽ ഇ​ട്ട ഇം​പ്രൊ​വൈ​സേ​ഷ​ൻ ആ​ണ്. ഞാ​ൻ അ​പ്പ്രൂ​വ് ചെ​യ്തു. ഞാ​ൻ കൂ​ടു​ത​ലും നൈ​സ​ർ​ഗി​ക​മാ​യി വ​ർ​ക്ക് ചെ​യ്യു​ന്ന ആ​ളാ​ണ്. എ​നി​ക്ക് ലൊ​ക്കേ​ഷ​ൻ വ​ർ​ക്ക് ആ​വ​ണം, ഇ​ല്ലെ​ങ്കി​ൽ ആ​ർ​ട്ടി​സ്റ്റി​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് എ​ക്സൈ​റ്റ് ചെ​യ്യി​ക്ക​ണം.

ഞാ​ൻ: സാ​ർ അ​ടു​ത്ത ചോ​ദ്യം. ര​ണ്ട് സി​നി​മ​യി​ലാ​ണ് ഞാ​ൻ തി​ല​ക​ൻ സ​ർ ഡോ​മി​നേ​റ്റ് ചെ​യ്യാ​ത്ത പ​ട​ങ്ങ​ൾ ക​ണ്ടി​ട്ടു​ള്ളൂ. അ​ത് ഒ​ന്ന് ഗോ​ഡ്ഫാ​ദ​റും പി​ന്നെ നാ​ടു​വാ​ഴി​ക​ളും.

ജോ​ഷി സാ​ർ: ചി​രി​ച്ചു​കൊ​ണ്ട്… മൂ​പ്പ​ര് അ​ന​ന്ത​ന്‍റെ റോ​ൾ ചോ​ദി​ച്ചു. പ​ക്ഷേ എ​നി​ക്കെ​ന്തോ ആ ​റോ​ൾ മ​ധു സ​ർ ത​ന്നെ ചെ​യ്യ​ണം എ​ന്ന് തോ​ന്നി.

അ​പ്പോ​ഴേ​ക്കും പ​രി​പാ​ടി​യു​ടെ വേ​ദി എ​ത്തി. സാ​റും ഞാ​നും എ​ന്‍റെ അ​മ്മാ​യി​ച്ച​ൻ ആ​ൽ​വി​ൻ ആ​ന്‍റ​ണി​യും കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി.

ജോ​ഷി സ​ർ : സീ ​യു മോ​നെ.

ഞാ​ൻ: താ​ങ്ക് യു ​സ​ർ. സ​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ൽ ഈ ​സി​നി​മ​യു​ടെ മേ​ക്കിം​ഗ് ചോ​ദി​ച്ച​ത്. ന​ന്ദി സ​ർ. അ​ന്നും ഇ​ന്നും ന​ന്ദി സ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.