"എനിക്കറിയാം, ഇ​തി​നു പി​ന്നി​ൽ എ​ന്നെ അ​റി​യു​ന്ന ആ​രോ ആ​ണ്'
Monday, September 27, 2021 3:19 PM IST
സൈ​ബ​ര്‍ ലോ​ക​ത്തെ മോ​ശം പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ന​ടി അ​ശ്വ​തി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാം മെ​സേ​ജ് അ​യ​ച്ചെ​ന്നും, എ​ന്നാ​ല്‍ ആ​ദ്യ​മാ​ദ്യം ഓ​ണ്‍​ലൈ​ന്‍ വ​സ്ത്ര വ്യാ​പാ​ര​മാ​ണെ​ന്ന് പ​റ​ഞ്ഞ് ചാ​റ്റ് തു​ട​ങ്ങി​യെ​ങ്കി​ലും, പി​ന്നീ​ട് ചി​ത്രം വ​ര​യ്ക്ക​ട്ടെ, ആ ​ക​ണ്ണു​ക​ള്‍ ക​ണ്ടാ​ല​റി​യാം എ​ന്തോ സ​ങ്ക​ട​മു​ണ്ട​ല്ലോ. എ​ന്നി​ങ്ങ​നെ​യാ​യി സം​സാ​ര​മെ​ന്നും അ​ശ്വ​തി പ​റ​യു​ന്നു. അ​ശ്വ​തി​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട്അ​ടു​ത്തി​ടെ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​നി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം വ​ന്നൊ​രു ഇ​ൻ​സ്റ്റാ​ഗ്രാം മെ​സ്സേ​ജ് ആ​ണി​ത്.. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ATC യി​ൽ വ​ർ​ക്ക്‌ ചെ​യ്യു​ക​യാ​ണെ​ന്നും ഡ്രെ​സ്സി​ന്റെ ഓ​ൺ​ലൈ​ൻ ബി​സി​നെ​സ്സ് ഉ​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് പ​രി​ച​യ​പ്പെ​ട്ടു വ​ന്ന​ത്..

ഓ​ൺ​ലൈ​ൻ പ്രൊ​മോ​ഷ​ന് വേ​ണ്ടി ആ​യി​രി​ക്കും എ​ന്ന് ക​രു​തി ആ​ണു ഞാ​ൻ മ​റു​പ​ടി ന​ൽ​കി തു​ട​ങ്ങി​യ​തും. പി​ന്നെ ചി​ത്രം വ​ര​ക്കു​മെ​ന്നും എ​ന്റെ ചി​ത്രം വ​ര​ച്ചോ​ട്ടെ എ​ന്നും ചോ​ദി​ച്ചു, ഓ​ഹ് ചി​ത്രം വ​ര​യ്ക്കാ​നു​ള്ള സ​മ്മ​ത​ത്തി​ന് ആ​യി​രി​ക്കു​മെ​ന്ന് പി​ന്നീ​ട് ക​രു​തി.
പി​ന്നെ ആ​ള് ജ്യോ​തി​ഷ​ത്തി​ലേ​ക്കു പ​ര​കാ​യ പ്ര​വേ​ശ​നം ന​ട​ത്തി എ​ന്തൊ​ക്കെ​യോ പ്ര​വ​ച​ന​ങ്ങ​ൾ തു​ട​ങ്ങി 😂c u later പ​റ​ഞ്ഞു ബ്ലോ​ക്ക് ചെ​യ്തു.

എ​ന്താ​യാ​ലും ഒ​ന്നെ​നി​ക്ക് ബോ​ധ്യ​മാ​യി ഇ​തു എ​ന്നെ അ​റി​യു​ന്ന ആ​രോ ആ​ണ്. അ​ക്കൗ​ണ്ട് ഞാ​ൻ എ​ത്തി​ക്കേ​ണ്ടി​ട​ത്തു എ​ത്തി​ക്കു​ന്നു​മു​ണ്ട്.
മെ​സ്സേ​ജ് അ​യ​ച്ച ആ​ളോ​ട് ഒ​ന്ന​റി​യി​ച്ചോ​ട്ടെ എ​ന്‍റെ വി​ഷ​മം കേ​ൾ​ക്കാ​നും എ​ന്‍റെ ദേ​ഷ്യം അ​റി​യി​ക്കാ​നും ദൈ​വം എ​നി​ക്കൊ​രു ആ​ളെ ത​ന്നി​ട്ടു​ണ്ട്, ക​ഴി​ഞ്ഞ പ​തി​നൊ​ന്നു വ​ർ​ഷ​മാ​യി​ട്ട് വി​ഷ​മോം പ​രി​ഭ​വോം കേ​ട്ടു അ​ങ്ങേ​ർ​ടെ ചെ​വി​യൊ​ന്നും അ​ടി​ച്ചു പോ​യി​ട്ടി​ല്ല 😀അ​തോ​ണ്ട് ദൈ​വം അ​നു​ഗ്ര​ഹി​ച്ചാ​ൽ മു​ന്നോ​ട്ടും അ​ങ്ങേ​രു ത​ന്നെ കേ​ട്ടോ​ളും 🙏
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.