ആ​സി​ഡ് ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച പെ​ണ്‍​കു​ട്ടി​യാ​യി പാ​ർ​വ​തി എ​ത്തു​ന്നു
Sunday, October 7, 2018 11:02 AM IST
കൂ​ടെ​യ്ക്കു ശേ​ഷം പാ​ർ​വ​തി നാ​യി​ക​യാ​യി എ​ത്തു​ന്ന സി​നി​മ പ്ര​ഖ്യാ​പി​ച്ചു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് താ​രം ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന​ത് ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ്.

ആ​സി​ഫ് അ​ലി, ടോ​വി​നോ തോ​മ​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​കന്മാ​ർ.​ ര​ണ്‍​ജി പ​ണി​ക്ക​ർ, പ്ര​താ​പ് പോ​ത്ത​ൻ, പ്രേം ​പ്ര​കാ​ശ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ന​വം​ബ​ർ പ​ത്തി​ന് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

കൊ​ച്ചി, മും​ബൈ, ആ​ഗ്ര എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. പി.​വി. ഗം​ഗാ​ധ​ര​ന്‍റെ മ​ക്ക​ളാ​യ ഷെ​ഗ്‌ന വി​ജി​ൽ, ഷെ​ർ​ഗ സ​ന്ദീ​പ്, ഷെ​നു​ഗ ജ​യ്തി​ല​ക് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.