എന്തൊരു ഫീലാണ് ബ്രോ...!
Friday, March 9, 2018 12:35 PM IST
പ​ല​ർ​ക്കും പാ​ട​ണ​മെ​ന്നു​ണ്ട് എ​ന്നാ​ൽ പാ​ടി ഫ​ലി​പ്പി​ക്കാ​ൻ പ​റ്റാ​ത്തൊ​രു പാ​ട്ട്... ഷ​ഹ​ബാ​സ് അ​മ​ൻ പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് പാടി പ​തി​പ്പി​ച്ചൊ​രു പാ​ട്ട്... മാ​യാ​ന​ദി​യി​ലെ "മി​ഴി​യി​ൽ നി​ന്നും..' എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം അ​ത്ര​മേ​ൽ ആ​ഴ​ത്തി​ലാ​ണ് ജ​ന​മ​ന​സു​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ച​ത്. ഈ ​പാ​ട്ട് കേ​ട്ട​വ​ർ കേ​ട്ട​വ​ർ അ​റി​യാ​തെ പ​റ​ഞ്ഞ് പോ​കും എ​ന്തൊ​രു ഫീ​ലാ​ണെ​ന്ന്.

2017-ലെ ​സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച ജൂ​റി അം​ഗ​ങ്ങ​ൾ​ക്ക് ഇ​ട​യി​ലേ​ക്ക് ഈ ​പാ​ട്ട് ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ൾ മ​റി​ച്ചൊ​ന്ന് ചി​ന്തി​ക്കാ​ൻ അ​വ​ർ​ക്കും തോ​ന്നി​ക്കാ​ണി​ല്ല. അ​തോ​ടെ ജ​ന​മ​ന​സു​ക​ളി​ൽ അ​ണ​മു​റി​യാ​തെ ഇ​പ്പോ​ഴും ഒ​ഴു​കി കൊ​ണ്ടി​രി​ക്കു​ന്ന മി​ഴി​യി​ൽ നി​ന്നും മി​ഴി​യി​ലേ​ക്ക് എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ച ഷ​ഹ​ബാ​സി​നെ തേ​ടി മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം എ​ത്തി.ഇ​ത്ര​യേ​റെ അ​നു​ഭൂ​തി ആ ​പാ​ട്ടി​ൽ നി​റ​യാ​ൻ കാ​ര​ണ​മെ​ന്താ​ണെ​ന്ന് മാ​യാ​ന​ദി ക​ണ്ട​വ​രും കാ​ണാ​ത്ത​വ​രും വ്യ​ത്യസ്ത ​അ​ഭി​പ്രാ​യ​ങ്ങ​ളാകും പ​റ​യു​ക. കാ​ര​ണം ആ ​ചി​ത്രം ക​ണ്ടു​കൊ​ണ്ട് ഗാ​നം ആ​സ്വ​ദി​ക്കു​ന്പോ​ൾ മ​റ്റൊ​രു അ​നു​ഭ​വ​മാ​ണ്. പ​ല​രു​ടെ ഫോ​ണി​ലേ​യും റിം​ഗ് ടോ​ണാ​യും ഡ​യ​ല​ർ ടോ​ണാ​യും എ​ല്ലാം ഇ​പ്പോ​ഴും ആ ​പാ​ട്ട് ഒ​രു​പാ​ട് ഇ​ട​ങ്ങ​ളി​ൽ ത​ത്തി​ക്ക​ളി​ക്കു​ന്നു​ണ്ട്.

റെ​ക്സ് വി​ജ​യ​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ ഷ​ഹ​ബാ​സ് അ​മ​ൻ ഈ ​ഗാ​നം പാ​ടു​ന്പോ​ൾ അ​തി​ൽ എ​വി​ടെ​യെ​ല്ലാ​മോ ​ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്‍റെ അം​ശം കൂ​ടി ക​ട​ന്നു കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​ണ​യം അ​ത്ര​മേ​ൽ ആ ​പാ​ട്ടി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. അ​പ്പോ​ൾ പി​ന്നെ, പ്ര​ണ​യം മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന ഏ​തൊ​രാ​ളേ​യും ആ ​പാ​ട്ട് സ്വാ​ധീ​നി​ക്കു​ക ത​ന്നെ ചെ​യ്യും.
ഒ​രു പാ​ട്ടു​കാ​ര​ൻ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്പോ​ൾ ആ ​പാ​ട്ടി​ന് വ​രി​ക​ൾ കു​റി​ച്ച അ​ൻ​വ​ർ അ​ലി​യും മ​ന​സി​ൽ അ​ലി​ഞ്ഞുചേ​രു​ന്ന സം​ഗീ​തം ന​ൽ​കി​യ റെ​ക്സ് വി​ജ​യ​നും കൂ​ടി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്.

ഡി​സം​ബ​ർ ആ​ദ്യ​വാ​രം ‍യൂ​ട്യൂ​ബി​ൽ ക​യ​റി​ക്കൂ​ടി​യ "മി​ഴി​യി​ൽ നി​ന്നും മി​ഴി​യി​ലേ​ക്ക്..' എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം, ഡി​സം​ബ​ർ 22ന് ​ചി​ത്രം ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​രു​ടെ മ​ന​സി​ലേ​ക്ക് കൂ​ടു കൂ​ട്ടാ​ൻ തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ഴും പ​ല​ർ​ക്കും ഷ​ഹ​ബാ​സ് അ​മ​നോ​ട് സ്നേ​ഹ​മു​ള്ളൊ​രു ദേ​ഷ്യം ഉ​ള്ളി​ലു​ണ്ടാ​വും. കാ​ര​ണം എ​ന്താ​ണെ​ന്നോ... ആ ​പാ​ട്ടി​ന്‍റെ വ​രി​ക​ൾ ചു​മ്മാ മൂ​ളാ​ന​ല്ലാ​തെ പാ​ടാ​ൻ ശ്ര​മി​ച്ചാ​ൽ ശ​രി​ക്കും പാ​ളി​പ്പോ​കും.

ഷ​ഹ​ബാ​സി​ന് ആ ​വ​രി​ക​ളോടും ​സം​ഗീ​ത​ത്തോ​ടും തോന്നിയ പ്ര​ണ​യം അ​ത്ര​യും ആ ​പാ​ട്ടു പാ​ടി​യ​പ്പോ​ഴും ഉ​ണ്ടാ​യി​രു​ന്നു. അ​ത്ര​മേ​ൽ ശാ​ന്ത​മാ​യാ​ണ് ആ ​പാ​ട്ട് ഓരോ മനസിലേക്കും ഒഴുകിയെത്തിയത്. അം​ഗീ​കാ​ര​ത്തി​ന്‍റെ നി​റ​വി​ലേ​ക്ക് ആ ​പാ​ട്ടും പാ​ട്ടു​കാ​ര​നും തോ​ണി തു​ഴ​ഞ്ഞ് എ​ത്തി​യ​ത് ആ​ഷി​ക്ക് അ​ബു​വി​നും സം​ഘ​ത്തി​നും എ​ന്നും അ​ഭി​മാ​ന​ത്തോ​ടെ ഓ​ർ​ത്തി​രി​ക്കാ​നു​ള്ള മു​ഹൂ​ർ​ത്ത​വു​മാ​യാ​ണ്. കേരളക്കരയിലെങ്ങും ഷഹബാസ് അമന്‍റെ സ്വരമാധുര്യം ഇപ്പോഴും മുഴങ്ങി കൊണ്ടിരിക്കുകയാണ് ഒപ്പം റെക്‌സ് വിജയന്‍റെ സംഗീതവും.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.