Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : all

മരണവീടിനടുത്ത് ബാന്‍റ് മേളവും പടക്കം പൊട്ടിക്കലും; വിവാഹവീട്ടിൽ കൂട്ടത്തല്ല്

കോ​ഴി​ക്കോ​ട്: മ​ര​ണ​വീ​ടി​ന് തൊ​ട്ട​ടു​ത്ത് ന​ട​ക്കു​ന്ന പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പൊ​ല്ലാ​പ്പു​ക​ളും ബേ​സി​ൽ ജോ​സ​ഫ് നാ​യ​ക​നാ​യ ജാ​ൻ.​എ.​മ​ൻ എ​ന്ന സി​നി​മ​യി​ലെ ര​സ​ക​ര​മാ​യ രം​ഗ​ങ്ങ​ളാ​ണെ​ങ്കി​ൽ, സ​മാ​ന​മാ​യ സം​ഭ​വം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് നാ​ദാ​പു​രം തൂ​ണേ​രി നി​വാ​സി​ക​ൾ.

തൂ​ണേ​രി​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ​യാ​ണ് വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ലു​ണ്ടാ​യ​ത്. പേ​രോ​ട് സ്വ​ദേ​ശി​യാ​യ വ​ര​നും സം​ഘ​വും വ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും ബാ​ന്‍റു​മേ​ളം സം​ഘ​ടി​പ്പി​ച്ചും ആ​ഘോ​ഷം ന​ട​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വെ​ച്ച​ത്.

വ​ധു​വി​ന്‍റെ വീ​ടി​ന് സ​മീ​പം മ​ര​ണം ന​ട​ന്ന വീ​ടു​ണ്ടെ​ന്നും അ​തി​നാ​ൽ ഉ​ച്ച​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളും പ​ട​ക്കം പൊ​ട്ടി​ക്ക​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളോ​ട് നേ​ര​ത്തെ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് സം​ഘം ആ​ഘോ​ഷം തു​ട​ർ​ന്ന​തോ​ടെ വ​ധു​വി​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​ത് രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​ത്തി​ലേ​ക്കും പി​ന്നീ​ട് കൂ​ട്ട​ത്ത​ല്ലി​ലേ​ക്കും നീ​ങ്ങി.

വി​വ​ര​മ​റി​ഞ്ഞ് നാ​ദാ​പു​രം പൊലി​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലി​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ല.

Movies

പ്രേ​മം പ​ര​ത്താ​ൻ പ്രേം​പാ​റ്റ​ക​ൾ വ​രു​ന്നു; ട്രെ​യി​ല​ർ

ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്ത് ലി​ജീ​ഷ് കു​മാ​ർ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന കാ​മ്പ​സ് പ്ര​ണ​യ​ക​ഥ പ്രേം ​പാ​റ്റ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു എ​ൻ​എ​സ്എ​സ് ക്യാ​മ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്.

പ്രേ​ക്ഷ​ക​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച ആ​യി​ഷ​യ്ക്കും, ഇ​ഡി​യ്ക്കും ശേ​ഷം ആ​മി​ർ പ​ള്ളി​ക്ക​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സ്റ്റു​ഡി​യോ ഔ​ട്ട്സൈ​ഡേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ആ​മി​ർ പ​ള്ളി​ക്ക​ൽ ത​ന്നെ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ജോ​മോ​ൻ ജ്യോ​തി​ർ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള പു​തു​മു​ഖ​മാ​ണ്. ജു​നൈ​സ് വി.​പി, സാ​ഫ് ബോ​യ്, ഹ​നാ​ൻ ഷാ, ​അ​ശ്വി​ൻ വി​ജ​യ​ൻ, ടി​സ് തോ​മ​സ്, ഇ​ന്ന​സെ​ന്‍റ് തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യു​ടെ പു​തി​യ ട്രെ​ൻ​ഡ് സെ​റ്റേ​ഴ്സെ​ല്ലാം ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

 

Movies

ഞെ​ട്ടി​ക്കാ​ൻ ഇ​ത്ത​വ​ണ ജ​യ​സൂ​ര്യ; മാ​യ​ൻ ട്രെ​യി​ല​ർ

ജ​യ​സൂ​ര്യ ചി​ത്രം മാ​യ​ൻ ചാ​പ്റ്റ​ർ 1-ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ജി​തി​ൻ കെ.​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മാ​ജി​ക്ക് മൂ​ണി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ചി​ല പു​രാ​ത​ന ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​റ​യ​പ്പെ​ടു​ന്ന കു​പ്ര​സി​ദ്ധ​മാ​യ ‘ക​റു​ത്ത​ച്ച​നൂ​ട്ട്’ എ​ന്ന ദു​രൂ​ഹ ആ​ചാ​ര​ത്തി​ന് പി​ന്നി​ലെ ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്കാ​ണ് പ്രേ​ക്ഷ​ക​രെ കൊ​ണ്ടു​പോ​കു​ന്ന​ത്.

മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ മൂ​ന്നി​ന് ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ‘ബി​യോ​ണ്ട് ദ ​ഷാ​ഡോ​സ്’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പൊ​ലി​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ജ​യ​സൂ​ര്യ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

 

District News

കാ​റ്റാ​ടി​പ്പാ​ട​ം വി​നോദ സഞ്ചാര വിക​സ​നം: സാ​ധ്യ​ത​ക​ൾ തേ​ടി ജ​ന​പ്ര​തി​നി​ധി​ക​ൾ

രാ​മ​പു​രം: ഗ്രാ​മീ​ണ സൗ​ന്ദ​ര്യ​വും പ്ര​കൃ​തി​ര​മ​ണീ​യ​ത​യും ഒ​ത്തു​ചേ​രു​ന്ന നാ​റാ​ണ​ത്ത് ക​രി​ഞ്ചാ​പ്പാ​ടി​യി​ലെ കാ​റ്റാ​ടി​പ്പാ​ട​ത്തെ പ്ര​ധാ​ന ഗ്രാ​മീ​ണ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ.

വി​ശാ​ല​മാ​യ വ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളും പ​ച്ച​പ്പു​നി​റ​ഞ്ഞ പ്ര​കൃ​തി​ഭം​ഗി​യും ശാ​ന്ത​മാ​യ ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​വു​മാ​ണ് കാ​റ്റാ​ടി​പ്പാ​ട​ത്തി​​ന്‍റെ പ്ര​ത്യേ​ക​ത. വൈ​കു​ന്നേ​ര​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​നും പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്.

പ്ര​ദേ​ശ​ത്തി​​ന്‍റെ സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

മ​ക്ക​ര​പ്പ​റ​മ്പ്, പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​തും ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​മാ​ണി​ത്.
പ്ര​കൃ​തി​ഭം​ഗി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത വി​ധ​ത്തി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നാ​യാ​ൽ കാ​റ്റാ​ടി​പ്പാ​ടം ജി​ല്ല​യി​ലെ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​തീ​ക്ഷ.

ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി. ​സ​ലാം , വൈ​സ് പ്ര​സി​ഡ​​ന്‍റ് എം. ​സു​ലൈ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

 

National

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യി, തീ​ർ​ഥാ​ട​ക വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​ന്പ​തു​പേ​ർ മ​രി​ച്ചു 

കോ​ട്ട: ഖാ​ട്ടു ശ്യാം​ജി ക്ഷേ​ത്ര​ത്തി​ലെ തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഒ​മ്പ​തു​പേ​ർ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​ന് രാ​ജ​സ്ഥാ​നി​ലെ കോ​ട്ട - ഉ​ദ​യ്പു​ർ ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

മ​രി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ണ്ട്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ധു​ലെ ജി​ല്ല​യി​ലു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്നു പൊ​ലി​സ് പ​റ​ഞ്ഞു. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

ന​വം​ബ​ർ 17ന് ​ധൂ​ലെ​യി​ൽ​നി​ന്ന് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് 36 പേ​ർ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട​തെ​ന്ന് കു​ടും​ബാം​ഗ​മാ​യ പ്ര​ദീ​പ് പ​റ​ഞ്ഞു. ഓം​കാ​രേ​ശ്വ​ർ, ഉ​ജ്ജെ​യി​ൻ, സ​ൻ​വാ​രി​യ സേ​ത്ത്, പു​ഷ്ക​ർ, സ​ലാ​സ​ർ ബാ​ലാ​ജി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഖാ​ട്ടു ശ്യാം​ജി ക്ഷേ​ത്ര​ത്തി​ലെ​ത്തി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30നാ​ണ് ഇ​വ​ർ ഇ​വി​ടെ​നി​ന്നു മ​ട​ങ്ങി​യ​ത്.

Editorial

പ​യ്യ​ന്നൂ​രി​ലും തോ​റ്റെ​ന്നു സി​പി​എം സ​മ്മ​തി​ക്ക​ണം

എ​ത്ര ശ്ര​മി​ച്ചാ​ലും ക​മ്യൂ​ണി​സ​ത്തി​നു ജ​നാ​ധി​പ​ത്യം താ​ങ്ങാ​നാ​കി​ല്ലെ​ന്ന പൊ​തു​ബോ​ധ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്ക​രു​ത്. പ​യ്യ​ന്നൂ​രി​ന്‍റെ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ്; സ​മ്മ​തി​ച്ചേ തീ​രൂ.

 പ​യ്യ​ന്നൂ​ർ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സി​പി​എം ന​ട​പ​ടി, ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കു​ക, അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ച്ച്, ജ​നം തോ​ൽ​പി​ച്ച പ​ഴ​യ എം​എ​ൽ​എ​യെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പി​ക്കു​ക... തു​ട​ങ്ങി​യ​വ അ​സ​ഹി​ഷ്ണു​ത​യാ​ണ്.

അ​ധി​കാ​രം ന​ഷ്‌​ട​മാ​യി ആ​റുമാ​സം ക​ഴി​ഞ്ഞ സ്ഥി​തി​ക്ക് ഇ​നി​യെ​ങ്കി​ലും സി​പി​എം തോ​ൽ​വി സ​മ്മ​തി​ക്ക​ണം. ഒ​രി​ട​ത്ത് വി​ജ​യി​ച്ച​വ​രെ കൂ​കി​ത്തോ​ൽ​പി​ക്കു​ക, മ​റ്റൊ​രി​ട​ത്ത് 10 വ​ർ​ഷം സ്വ​ന്തം സ​ർ​ക്കാ​രി​നോ​ടു ചോ​ദി​ക്കാ​ൻ ധൈ​ര്യ​മി​ല്ലാ​തി​രു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യു​മൊ​ക്കെ തെ​രു​വി​ലി​റ​ക്കു​ക. എ​ത്ര ശ്ര​മി​ച്ചാ​ലും ക​മ്യൂ​ണി​സ​ത്തി​നു ജ​നാ​ധി​പ​ത്യം താ​ങ്ങാ​നാ​കി​ല്ലെ​ന്ന പൊ​തു​ബോ​ധ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്ക​രു​ത്. പ​യ്യ​ന്നൂ​രി​ന്‍റെ എം​എ​ൽ​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ്; സ​മ്മ​തി​ച്ചേ തീ​രൂ.

18ന് ​പ​യ്യ​ന്നൂ​രി​ൽ ന​ട​ന്ന ത​ളി​പ്പ​റ​മ്പ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ വാ​രാ​ഘോ​ഷ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം അ​പ​മാ​നി​ച്ച​ത്. പൊ​തു​വേ​ദി​യി​ൽ ത​ങ്ങ​ളെ അ​പ​മാ​നി​ച്ചു സം​സാ​രി​ച്ചെ​ന്നാ​ണ് വാ​ദം. പ​ക്ഷേ, ആ ​പ​രി​പാ​ടി​യി​ൽ സ്ഥ​ലം എം​എ​ൽ​എ കു​ഞ്ഞി​കൃ​ഷ്ണ​നെ ഒ​ഴി​വാ​ക്കി പ​ക​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​നും സി​പി​എ​മ്മു​കാ​ര​നു​മാ​യ സ​രി​ൻ ശ​ശി​യെ​യാ​യി​രു​ന്നു സം​ഘാ​ട​ക​ർ ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വി​വാ​ദ​മാ​യ​തോ​ടെ സ​ഹ​ക​ര​ണ വ​കു​പ്പ് ഇ​ട​പെ​ടു​ക​യും എം​എ​ൽ​എ​യെ ഉ​ദ്ഘാ​ട​ക​നാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ ന​ട​ന്ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് എം​എ​ൽ​എ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച​തോ​ടെ സി​പി​എ​മ്മു​കാ​ർ ബ​ഹ​ളം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ വേ​ദി​യി​ലേ​ക്ക് ക​യ​റു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച, എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം പി. ​പ്ര​സ​ന്ന​നെ സി​പി​എ​മ്മു​കാ​ർ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഒ​ക്‌​ടോ​ബ​റി​ൽ പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ സം​ഘാ​ട​ക​സ​മി​തി ഓ​ഫിസ് ഉ​ദ്ഘാ​ട​ന​ത്തി​ലും സ്ഥ​ലം എം​എ​ൽ​എ​യെ ക്ഷ​ണി​ക്കാ​തെ, മു​ൻ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദന​നെ​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​ച്ചു. ത​ന്നെ തോ​ൽ​പി​ച്ച​യാ​ളു​ടെ സ്ഥാ​ന​ത്തു ക​യ​റി നാ​ട മു​റി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തി​ലൂ​ടെ മ​ധു​സൂ​ദന​നെ​യും പാ​ർ​ട്ടി പ​രി​ഹാ​സ​പാ​ത്ര​മാ​ക്കു​ക​യാ​യി​രു​ന്നു.

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, പാ​ർ​ട്ടി​യി​ലെ ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നേ​തൃ​ത്വ​വു​മാ​യി അ​ക​ലു​ക​യും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് എം​എ​ൽ​എ ആ​കു​ക​യു​മാ​യി​രു​ന്നു. 60 വ​ർ​ഷം ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ൽ ജ​നം തി​രി​ച്ച​ടി​ച്ച​തി​ന്‍റെ പാ​ടു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്കും. പ​ക്ഷേ, സ​മ​നി​ല തെ​റ്റാ​തെ പ്ര​വ​ർ​ത്തി​ച്ച് അ​ടു​ത്ത​ത​വ​ണ തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണു വേ​ണ്ട​ത്.

എം​എ​ൽ​എ​യെ പൊ​തു​പ​രി​പാ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തും ബ​ഹി​ഷ്ക​രി​ക്കു​ന്ന​തു​മൊ​ക്കെ ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ൽ ചെ​യ്യ​രു​താ​ത്ത​താ​ണ്. അ​ഴി​മ​തി​യും അ​ധാ​ർ​മി​ക​ത​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ​യും വി​യോ​ജി​പ്പു​ള്ള​വ​രെ​യു​മൊ​ക്കെ ഇ​ഡി​യെ വി​ട്ടു മാ​ത്ര​മ​ല്ല, ബ​ഹി​ഷ്ക​രി​ച്ചും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി​യും ഉ​ന്മൂ​ല​നം ചെ​യ്തു​മൊ​ക്കെ ഇ​ല്ലാ​താ​ക്കാം. തീ​വ്ര​ത​യി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും ര​ണ്ടും ജ​നാ​ധി​പ​ത്യ​ധ്വം​സ​നം ത​ന്നെ.

ഈ ​അ​സ​ഹി​ഷ്ണു​ത​യു​ടെ എ​സ്എ​ഫ്ഐ എ​ഡി​ഷ​നാ​ണ് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ക​ണ്ട​ത്. കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2008ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു കേ​ടാ​യ ലൈ​റ്റ് ന​ന്നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ക്ര​മ​സ​മ​ര​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​താ​ണ് മ​ഹാ​രാ​ജാ​സി​ലെ പാ​ർ​ട്ടി വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. അ​തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച എ​സ്എ​ഫ്ഐ​ക്കാ​ർ മ​ഹാ​രാ​ജാ​സി​ലെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​നി​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ ബ​ന്ദി​യാ​ക്കി.

പ​രാ​തി കേ​ൾ​ക്കാ​മെ​ന്നു വാ​ക്കു കൊ​ടു​ത്തി​ട്ടും ത​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​മ​തി ബാ​ക്കി പ​രി​പാ​ടി​യെ​ന്നാ​യി​രു​ന്നു വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​വ​രു​ടെ ദുശാ​ഠ്യം. 10 വ​ർ​ഷം പ​ര​ണ​ത്താ​യി​രു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും സോ​ഷ്യ​ലി​സ​ത്തി​ന്‍റെ​യു​മൊ​ക്കെ കൊ​ടി​യാ​ണ് പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത്. പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം, പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ സ​മ​രം മ​റ്റൊ​ന്നാ​ണ്.

അ​തി​ന് അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. പ​ക്ഷേ, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നോ​ട് 10 വ​ർ​ഷം ചോ​ദി​ക്കാ​ൻ പേ​ടി​യാ​യി​രു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നു മ​റ​ക്ക​രു​ത്. സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ആ​റു മാ​സം മു​ന്പു വ​രെ ഇ​തൊ​ക്കെ ന​ട​പ്പാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്ന, മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ! 265 ദി​വ​സ​ത്തോ​ളം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ ആ​ശ​മാ​രെ തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കാ​ര​ര​ഥ​ത്തി​ൽ ചീ​റി​പ്പാ​ഞ്ഞ തൊ​ഴി​ലാ​ളി​വ​ർ​ഗ സ​ർ​വാ​ധി​പ​ത്യം!

പ​യ്യ​ന്നൂ​ർ എം​എ​ൽ​എ​യെ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ടാ​ത്ത​തു​ൾ​പ്പടെ​യു​ള്ള പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യം പ്ര​തി​ലോ​മ​ക​ര​മാ​ണ്. അ​ല്ലെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ അ​ഴി​മ​തി​ക്ക​ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കേ സൃ​ഷ്‌​ടി​ക്കു​ന്ന പു​ക​മ​റ​യാ​കാം. ര​ണ്ടാ​യാ​ലും ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​പ​ല​പി​ക്ക​പ്പെ​ട​ണം. ചെ​റി​യ വോ​ട്ടി​നൊ​ന്നു​മ​ല്ല സി​പി​എ​മ്മി​നെ ജ​നം തോ​ൽ​പി​ച്ച​ത്. അ​ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും തി​രി​ച്ച​റി​ഞ്ഞ് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണം.

യു​ഡി​എ​ഫി​ന്‍റെ ശാ​പ​മാ​യ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും ഗ്രൂ​പ്പുക​ളി​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തി​രി​പ്പ​ൻ രാ​ഷ്‌​ട്രീ​യ​വും കേ​ര​ള​ത്തെ ഇ​നി​യും ആ​ക്ര​മി​ക്കാ​നി​റ​ങ്ങ​രു​ത്. ആ​പ​ത്ക​ര​മെ​ന്നു നി​ങ്ങ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ജ​ന​ത്തെ ത​ള്ളി​വി​ട​രു​ത്. സം​ശ​യ​മു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി ക്ലാ​സു​ക​ളി​ല​ല്ല, 35 കൊ​ല്ലം പാ​ർ​ട്ടി​ഗ്രാ​മ-​ന​ഗ​ര​ങ്ങ​ളി​ൽ അ​ടി​മ​പ്പ​ണി ചെ​യ്ത് ഒ​ടു​വി​ൽ പ​ണി തേ​ടി കേ​ര​ള​ത്തി​ൽ തീ​വ​ണ്ടി​യി​റ​ങ്ങു​ന്ന പാ​ർ​ട്ടി​ക്കാ​രോ​ടു ചോ​ദി​ക്ക​ണം.

Kerala

പാറമേൽ പണിത പള്ളി ഇനി മ​​​ർ​​​ത്ത്മ​​​റി​​​യം ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ൺ​​​സെ​​​പ്ഷ​​​ൻ ഷ്റൈൻ ബ​​​സി​​​ലി​​​ക്ക

ച​​​ങ്ങ​​​നാ​​​ശേ​​​രി: വി​​​ശ്വാ​​​സീസ​​​ഹ​​​സ്ര​​​ങ്ങ​​​ളു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കും കാ​​​ത്തി​​​രി​​​പ്പി​​​നും സ​​​ഫ​​​ല​​​ത​​​യേ​​​കി ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ പാ​​​റേ​​​ൽ മ​​​ർ​​​ത്ത്മ​​​റി​​​യം അ​​​മ​​​ലോ​​​ത്ഭ​​​വ തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്രം ഇ​​​നി മൈ​​​ന​​​ർ ബ​​​സി​​​ലി​​​ക്ക. പാ​​​റേ​​​ൽ പ​​​ള്ളി​​​യു​​​ടെ പേ​​​ര് മ​​​ർ​​​ത്ത​​​മ​​​റി​​​യം ഇ​​​മ്മാ​​​ക്കു​​​ലേ​​​റ്റ് ക​​​ൺ​​​സെ​​​പ്ഷ​​​ൻ ഷ്‌റൈൻ ബ​​​സി​​​ലി​​​ക്ക എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടും.

ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ പ​​​രി​​​ശു​​​ദ്ധ പി​​​താ​​​വ് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ന​​​ൽ​​​കി​​​യ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച്, പൗ​​​ര​​​സ്ത്യ​​​ സ​​​ഭ​​​ക​​​ളു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ സ​​​മ്മ​​​ത​​​ത്തോ​​​ടെ ദൈ​​​വാ​​​രാ​​​ധ​​​ന​​​യ്ക്കും കൂ​​​ദാ​​​ശ​​​ക​​​ൾ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യം പാ​​​റേ​​​ൽ പ​​​ള്ളി​​​യെ മൈ​​​ന​​​ർ ബ​​​സി​​​ലി​​​ക്ക​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ വി​​​വ​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ കൂ​​​ദാ​​​ശക​​​ർ​​​മ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​നവേ​​​ള​​​യി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ്ര​​​ഖ്യാ​​​പ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ നി​​​മി​​​ഷം, ഈ ​​​അ​​​പൂ​​​ർ​​​വ ച​​​രി​​​ത്ര​​​മു​​​ഹൂ​​​ർ​​​ത്ത​​​ത്തി​​​ന് സാ​​​ക്ഷി​​​ക​​​ളാ​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ൾ ഹ​​​ർ​​​ഷാ​​​ര​​​വ​​​ങ്ങ​​​ളോ​​​ടും ക​​​ര​​​ഘോ​​​ഷ​​​ത്തോ​​​ടും കൂ​​​ടി​​​യാ​​​ണ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ വ​​​ര​​​വേ​​​റ്റ​​​ത്.

പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ചും പ​​​ള്ളിമ​​​ണി മു​​​ഴ​​​ക്കി​​​യും വി​​​ശ്വാ​​​സ​​​ീസ​​​മൂ​​​ഹം ത​​​ങ്ങ​​​ളു​​​ടെ ആ​​​ഹ്ലാ​​​ദ​​​വും ന​​​ന്ദി​​​യും പ്ര​​​കാ​​​ശി​​​പ്പി​​​ച്ചു. പാ​​​റേ​​​ൽ പ​​​ള്ളി​​​ക്ക് ആ​​​ഗോ​​​ള സ​​​ഭ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​മാ​​​യ ബ​​​സി​​​ലി​​​ക്ക പ​​​ദ​​​വി ല​​​ഭി​​​ച്ച​​​തോ​​​ടെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ബ​​​സ​​​ലി​​​ക്ക​​​ക​​​ളു​​​ടെ എ​​​ണ്ണം ര​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​ൽ 13ഉം ​​​ആ​​​യി.

District News

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ച്ച് ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​താ​യി പ​രാ​തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ച്ച് ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കാ​ര്‍​സ​ര്‍​കോ​ട് സ്വ​ദേ​ശി​യും മ​റ്റ് ചി​ല വ്യ​ക്തി​ക​ളും ചേ​ര്‍​ന്ന് വ​ട​ക​ര​യി​ല്‍ ന​ട​ത്തു​ന്ന ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ന് കോ​ഴി​ക്കോ​ട് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും കേ​ര​ള ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ​യും അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും മ​റ്റു​ള്ള മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. 68 വ​ര്‍​ഷ​മാ​യി കേ​ര​ള സ്റ്റേ​റ്റ് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന കേ​ര​ള ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി പു​തു​ക്കി​യ​താ​യും അ​വ​ര്‍ ആ​രോ​പി​ച്ചു.

വ്യാ​ജ രേ​ഖ നി​ര്‍​മി​ച്ച കാ​സ​ര്‍​കോ​ഡ് സ്വ​ദേ​ശി​യു​ടെ​യും ഇ​യാ​ളു​ടെ പി​താ​വി​ന്‍റെ​യും മ​റ്റ് ആ​റു​പേ​രു​ടെ​യും പേ​രി​ല്‍ കേ​സെ​ടു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

സ്‌​റ്റേ​റ്റ് ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ​ന്‍ ഗു​രു​ക്ക​ള്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. മു​ര​ളീ​ധ​ര​ന്‍ ഗു​രു​ക്ക​ള്‍, കെ. ​സ​നി​ല്‍​കു​മാ​ര്‍ ഗു​രു​ക്ക​ള്‍, മൂ​സ​ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

ചാ​ത്ത​മം​ഗ​ലം ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ്; നി​ർ​മാ​ണ പ്രവൃത്തിക്ക് വേ​ഗ​ംകൂട്ടും

മു​ക്കം: ചാ​ത്ത​മം​ഗ​ല​ത്ത് 42 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ക്കു​ന്ന​തി​നാ​യി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ആ​രം​ഭി​ച്ച ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം നീ​ളു​ന്നു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് ചൂ​ണ്ടി​ക്കാ​ട്ടി ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​താ​ണ് പ​ദ്ധ​തി വൈ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​തെ​ന്ന് ലൈ​ഫ് മി​ഷ​ൻ വ്യ​ക്ത​മാ​ക്കി.
നി​ർ​മാ​ണ പു​രോ​ഗ​തി​യും നി​ല​വി​ലെ ത​ട​സ​ങ്ങ​ളും തു​ട​ർ​ന​ട​പ​ടി​ക​ളും സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ലൈ​ഫ് മി​ഷ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ ഈ ​വി​ഷ​യ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ഷ​രീ​ഫ് മ​ല​യ​മ്മ, നൗ​ഷാ​ദ് തെ​ക്ക​യി​ൽ എ​ന്നി​വ​ർ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 2020ൽ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ പ്ര​വൃ​ത്തി വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ടു പോ​യ​തോ​ടെ ഇ​വി​ടെ തു​രു​മ്പ് ക​യ​റി താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​യ​താ​യി പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൽ​ജി​എ​സ്എ​ഫ് ,പി​ഇ​ബി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പെ​നാ​ർ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡു​മാ​യി 2020 ജ​നു​വ​രി 29നാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്. ചെ​ന്നൈ ഐ​ഐ​ടി പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ച ഘ​ട​നാ രൂ​പ​രേ​ഖ​യും ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്ക്കു​ക​യും പി​ന്നീ​ട് കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ളെ മാ​ത്രം ഉ​പ​യോ​ഗി​ച്ച് മ​ന്ദ​ഗ​തി​യി​ൽ തു​ട​രു​ക​യു​മാ​യി​രു​ന്നു. നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ലൈ​ഫ് മി​ഷ​ൻ പ​ല​ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും വി​ല​വ​ർ​ധ​ന​വി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് വേ​ഗം കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ സ്റ്റെ​യ​ർ​കേ​സ് ഭാ​ഗ​ത്തെ ര​ണ്ട് സ്ലാ​ബു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പ്രീ-​എ​ൻ​ജി​നിയേ​ർ​ഡ് സ്റ്റീ​ൽ ഭാ​ഗ​ങ്ങ​ളി​ൽ തു​രു​മ്പ് ബാ​ധി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൺ ഹി​ൽ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഐ​ടി​സി ആ​ൻ​ഡ് എ​സ്ആ​റി​നാ​ണ് പ​രി​ശോ​ധ​നാ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽനോ​ട്ട​ത്തി​നാ​യി നേ​ര​ത്തെ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ ജി​ല്ലാ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യെ ഒ​ഴി​വാ​ക്കി. പ​ക​രം കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് അ​ലൈ​ഡ് എ​ൻ​ജി​നിയ​റിം​ഗ് ക​മ്പ​നി ലി​മി​റ്റ​ഡി​നെ (കെ​ൽ) പു​തി​യ പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റാ​യി നി​യ​മി​ച്ചു.​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന മു​റ​യ്ക്ക് പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ലൈ​ഫ് മി​ഷ​ൻ അ​റി​യി​ച്ചു.

നി​ല​വി​ലെ ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ ക​രാ​ർ റ​ദ്ദാ​ക്കി പു​തി​യ ക​രാ​റു​കാ​ര​നെ ഏ​ൽ​പ്പി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

42 കു​ടും​ബ​ങ്ങ​ൾ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി വ​ർ​ഷ​ങ്ങ​ളാ​യി നീ​ളു​ന്ന​ത് പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലൈ​ഫ് മി​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

District News

ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജ് ആ​നു​വ​ൽ ഫെ​സ്റ്റ് "ആ​ക്ടി​സ​ൺ 26' ന്‍റെ ഭാ​ഗ​മാ​യി ത​ങ്ങ​ൾ​സ് ഗോ​ൾ​ഡ് സം​ഘ​ടി​പ്പി​ച്ച "ഗോ​ൾ​ഡ് ഹ​ണ്ട്' വ​ഴി ല​ഭി​ച്ച സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കൈ​മാ​റി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി.കോ​ളേ​ജ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, റോ​സ്‌​ലി​റ്റ് സ​ജി, അ​വി​ഷ്ണ ദാ​സ്, അ​നാ​മി​ക, സെ​ബി​നാ ഷെ​റി, കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ഫ്സ​ൽ ഹ​ക്കീം, മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ചി​കി​ത്സാ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

 

District News

പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച പണം സുരേഷ് നൽകിയത് ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക്

മു​ക്കം: ക​ണ്ണു​ക​ൾ​ക്ക് കാ​ഴ്ച​യി​ല്ലെ​ങ്കി​ലും അ​ക​ക്ക​ണ്ണു​കൊ​ണ്ട് മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ വേ​ദ​ന​യും നി​സ​ഹാ​യാ​വ​സ്ഥ​യും തി​രി​ച്ച​റി​ഞ്ഞ് കാ​രു​ണ്യ​ത്തി​ന്‍റെ വേ​റി​ട്ട മാ​തൃ​ക തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങം​പു​റാ​യി സ്വ​ദേ​ശി സു​രേ​ഷ്. എ​സ്എം​എ ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യം കാ​ത്തി​രി​ക്കു​ന്ന മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി തെ​രു​വു​ക​ളി​ൽ പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച 20,000 രൂ​പ​യാ​ണ് സു​രേ​ഷ് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​ത്.

സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ അ​ന്ന​ത്തി​നാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ അ​ങ്ങാ​ടി​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പാ​ട്ടു​പാ​ടി ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​യാ​ളാ​ണ് സു​രേ​ഷ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​ക്ക​ൾ പ​റ​ഞ്ഞു​മാ​ണ് എ​സ്എം​എ ബാ​ധി​ച്ച മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സാ ആ​വ​ശ്യ​വും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ളും സു​രേ​ഷ് അ​റി​ഞ്ഞ​ത്. കാ​ഴ്ച​യു​ടെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ വേ​ദ​ന മ​ന​സി​ൽ തൊ​ട്ട​തോ​ടെ അ​വ​ർ​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം സു​രേ​ഷി​ലു​ണ്ടാ​യി.

അ​ങ്ങ​നെ​യാ​ണ് ത​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ പാ​ട്ടി​നെ​ത്ത​ന്നെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​പാ​ധി​യാ​ക്കി​യ​ത്. സു​ഹൃ​ത്താ​യ എം.​ബി. ന​സീ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് സു​രേ​ഷ് പാ​ട്ടു​പാ​ടി.
നാ​ട്ടു​കാ​രി​ൽ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച സ​ഹാ​യം സ​മാ​ഹ​രി​ച്ച് 20,000 രൂ​പ​യോ​ളം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി തു​ക ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

 

District News

കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ർ​കൂ​ദാ​ശ ക​ർ​മം നി​ർ​വ​ഹി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ന​വീ​ക​രി​ച്ച കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ പു​ന​ർ കൂ​ദാ​ശ ക​ർ​മ​വും കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണ​വും താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ൽ, രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സെ​ബി​ൻ തോ​ട്ട​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ കൂ​ദാ​ശ ക​ർ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​വ​ള​ക്കാ​ട്ട്, കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ, മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റോ മൂ​ല​യി​ൽ, ഫാ. ​ജോ​ൺ ഒ​റ​വു​ങ്ക​ര, ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ, ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര തു​ട​ങ്ങി നി​ര​വ​ധി വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ, ഇ​ട​വ​ക ജ​നം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ട്ര​സ്റ്റി​മാ​രാ​യ സ​ജി കു​റു​വ​ത്താ​ഴെ, ബി​നു വ​ര​കു​പാ​റ, ബേ​ബി മം​ഗ​ല​ത്ത്, ഷാ​ജു പാ​ല​റ​യ്ക്ക​ൽ, അ​ക്കൗ​ണ്ട​ന്‍റ് തോ​മ​സ് ചേ​നാ​പ​റ​മ്പി​ൽ, നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ബു ചി​ല​മ്പി​ക്കു​ന്നേ​ൽ, പാ​രീ​ഷ് സെ​ക്ര​ട്ട​റി ബോ​ബ​ൻ പു​ത്തൂ​രാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ലി​നെ ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ചു.

തു​ട​ർ​ന്ന് ട്ര​സ്റ്റി​മാ​രെ​യും പ​ള്ളി ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ ക​രാ​റു​കാ​രെ​യും ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Kerala

വിശ്വാസീസഹസ്രങ്ങളുടെ മനസുകളില്‍ സായുജ്യമായി കൂദാശയും ബസിലിക്ക പ്രഖ്യാപനവും

ച​ങ്ങ​നാ​ശേ​രി: സ്വ​ര്‍ഗീ​യ ഗീ​ത​ങ്ങ​ളു​ടെ​യും പ്രാ​ര്‍ഥ​നാ​മ​ന്ത്ര​ങ്ങ​ളു​ടെ​യും മ​ധ്യേ പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം വ​ലി​യപ​ള്ളി​യു​ടെ ബ​ലി​പീ​ഠം റൂ​ശ്മ ചെ​യ്ത് കൂ​ദാ​ശ​ക​ളു​ടെ പ​രി​ക​ര്‍മ​ങ്ങ​ള്‍ക്കാ​യി സ​മ​ര്‍പ്പി​ച്ച നി​മി​ഷം വി​ശ്വാ​സീ​സ​ഹ​സ്ര​ങ്ങ​ളു​ടെ മ​ന​സു​ക​ള്‍ക്ക് പു​ണ്യ​പു​ള​ക​മാ​യി.

അ​തി​രൂ​പ​ത​യ്ക്ക് അ​ക​ത്തും​ പു​റ​ത്തു​നി​ന്നു​മു​ള്ള മാ​തൃ​ഭ​ക്ത​ര്‍ “പാ​റേ​ല്‍ മാ​താ​വേ ഞ​ങ്ങ​ള്‍ക്കു വേ​ണ്ടി അ​പേ​ക്ഷി​ക്ക​ണ​മേ” എ​ന്ന യാ​ച​നാ​പ്രാ​ര്‍ഥ​ന ഉ​ച്ച​രി​ക്ക​വേ​യാ​ണ് ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ്ഫ് പെ​രു​ന്തോ​ട്ടം പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​നകേ​ന്ദ്ര​ത്തി​ന്‍റെ ബ​ലി​പീ​ഠം കൂ​ദാ​ശ ചെ​യ്ത് ആ​ദ്യ ബ​ലി​അ​ര്‍പ്പ​ണ​ത്തി​ന് മു​ഖ്യ​കാ​ര്‍മി​ക​നാ​യ​ത്. മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും സ​ന്യാ​സി​നി​ക​ളും അ​ല്മാ​യ​രും ഉ​ള്‍പ്പെ​ടു​ന്ന വി​ശ്വാ​സ​ീസമൂ​ഹം കൂ​പ്പു​കൈ​ക​ളോ​ടെ അ​നു​ഗൃഹീ​ത നി​മി​ഷ​ത്തെ വ​ര​വേ​റ്റു.

കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ള്‍ അ​തി​രി​ടു​ന്ന 18 ഫൊ​റോ​ന​ക​ളി​ലെ ഇ​രു​നൂ​റ്റ​മ്പ​തോ​ളം ഇ​ട​വ​ക​ക​ള്‍, സ​ന്യാ​സഭ​വ​ന​ങ്ങ​ള്‍, നി​ര​വ​ധി​യാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, അ​ല്മയ​ര്‍ തു​ട​ങ്ങി ആ​യി​ര​ങ്ങ​ളാ​ണ് ശു​ശ്രൂ​ഷക​ളി​ല്‍ പ​ങ്കു​കൊ​ള്ളാ​ന്‍ ഇ​ന്ന​ലെ പാ​റേ​ല്‍ പ​ള്ളി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

District News

സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മ​ണം: പൊ​ലി​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പ​ണം

ക​ല്‍​പ്പ​റ്റ: യു​വാ​വി​നെ സം​ഘം​ചേ​ര്‍​ന്ന് ഒ​രേ രാ​ത്രി ര​ണ്ടു​ത​വ​ണ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് ന​ട​പ​ടി കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ആ​രോ​പ​ണം.
ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ചു​ള്ളി​യോ​ട് അ​ഞ്ചാം​മൈ​ല്‍ സ്വ​ദേ​ശി അ​ജി​ന്‍ ബേ​ബി(35) പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ സി.​പി. റ​ഹീ​സ്, എം.​ജി. പ്ര​ശോ​ഭ് എ​ന്നി​വ​ര്‍​ക്കൊ​പ്പം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​മ്പ​ല​വ​യ​ല്‍ പൊ​ലി​സി​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ക​ളെ നി​യ​മ​ത്തി​ന് മു​മ്പി​ല്‍ നി​ര്‍​ത്തു​ന്ന​തി​ല്‍ പൊ​ലി​സ് അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 16ന് ​രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ബ​ത്തേ​രി ഗാ​ന്ധി ജം​ഗ്ഷ​നു സ​മീ​പ​വും 11.30 ഓ​ടെ ചു​ള്ളി​യോ​ടി​ലു​മാ​ണ് അ​ജി​ന്‍ ബേ​ബി​യെ ഒ​രേ സം​ഘം ആ​ക്ര​മി​ച്ച​ത്. ക​മ്പി​വ​ടി ഉ​ള്‍​പ്പ​ടെ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ യു​വാ​വ് മൂ​ന്നു ദി​വ​സം ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗാ​ന്ധി ജം​ഗ്ഷ​ന് സ​മീ​പം സു​ഹൃ​ത്തി​നെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ​ത്തി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന സം​ഘം ബി​ബി​ന്‍ ബേ​ബി​യെ ആ​ക്ര​മി​ച്ച​ത്. പൊ​ലി​സ് ഇ​ട​പെ​ട്ടാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.
ബ​ത്തേ​രി​യി​ല്‍​നി​ന്നു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ന്തു​ട​ര്‍​ന്ന സം​ഘം വീ​ണ്ടും ആ​ക്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ഇ​ന്‍റി​മേ​ഷ​ന്‍ പോ​യ മു​റ​യ്ക്ക് പൊ​ലി​സ് അ​ജി​ന്‍ ബേ​ബി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ങ്കി​ലും അ​ക്ര​മി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ക​യാ​ണ്. നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തെ​ങ്കി​ലും വി​ട്ട​യ​ച്ചു.

ചു​ള്ളി​യോ​ട്, തൊ​വ​രി​മ​ല ഭാ​ഗ​ങ്ങ​ളി​ലെ ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന​വ​ര​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​ജി​ന്‍ ബേ​ബി പ​റ​ഞ്ഞു. അ​മ്പ​ല​വ​യ​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​ത്തി​നി​ടെ എ​ടു​ത്തു​പ​റ​യ​ത്ത​ക്ക ആ​റ് അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്നും എ​ന്നി​ട്ടും പൊ​ലി​സ് ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ജി​ന്‍ ബേ​ബി​യെ ആ​ക്ര​മി​ച്ച​വ​രു​ടെ അ​റ​സ്റ്റ് വൈ​കി​യാ​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

District News

മേപ്പാടിയിൽ കുരങ്ങുശല്യം രൂക്ഷം, ക​ർ​ഷ​ക​ർ​ക്ക് ദുരിതം

മേ​പ്പാ​ടി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒന്ന്, രണ്ട്,മൂന്ന്,നാല് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ന​ത്തം​കു​നി, നെ​ടു​മ്പാ​ല, പ​ള​ളി​ക്ക​വ​ല, ചൂ​രി​ക്കു​നി മു​ത​ലാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങ്, കാ​ട്ടു​പ​ന്നി, മാ​ൻ എ​ന്നി​വ​യു​ടെ ശ​ല്യം ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു. നാ​ണ്യ വി ​ള​ക​ൾ ധാ​രാ​ള​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മേ​ഖ​ല​യാ​ണി​വി​ടം.


വി​ള​വെ​ടു​ക്കാ​നാ​കു​മ്പോ​ഴേ​ക്കും വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​കു​ന്നു എ​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ കൃ​ഷി​ക്കാ​രു​ടെ വി​ലാ​പം.​ഏ​റ്റ​വും കൂ​ടു​ത​ൽ വി​ള​നാ​ശം വ​രു​ത്തു​ന്ന​ത് കു​ര​ങ്ങു​ക​ളാ​ണ്.​നൂ​റു ക​ണ​ക്കി​ന് കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി​ട്ടാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. കാ​പ്പി, കു​രു​മു​ള​ക്, അ​ട​യ്ക്ക, തേ​ങ്ങ എ​ന്നി​വ​യൊ​ക്കെ കു​ര​ങ്ങു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. ഇ​തു മൂ​ലം വി​പ​ണി​യി​ലെ വി​ല വ​ർ​ദ്ധ​ന​യു​ടെ ആ​നു​കൂ​ല്യം ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​തെ പോ​കു​ന്നു എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.

ന​ശി​പ്പി​ക്ക​പ്പെ​ട്ട​വ​യു​ടെ ബാ​ക്കി മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ക. വ​ർ​ഷ​ങ്ങ​ളാ​യി മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​മാ​ണി​ത്. വി​ള​വെ​ടു​പ്പ് കാ​ല​മാ​കു​മ്പോ​ൾ കു​ര​ങ്ങു​ക​ൾ അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ന് വ​നം വ​കു​പ്പ്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജ് ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ​ത്തേ​രി ഡോ​ണ്‍ ബോ​സ്‌​കോ ജേ​താ​ക്ക​ള്‍

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ കോ​ള​ജ് ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് ജേ​താ​ക്ക​ള്‍.
ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ പൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ പി.​കെ. കോ​ള​ജി​നെ 65 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി

ഡോ​ണ്‍ ബോ​സ്‌​കോ ടീം ​ജേ​താ​ക്ക​ളാ​യി. ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് ഗ​വ.​ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് പൂ​ള്‍ സി ​കി​രീ​ടം നേ​ടി.
പി.​എ. അ​ഭി​ലാ​ഷാ​ണ് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്.

District News

മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ നേ​ട്ട​വു​മാ​യി ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ്

ക​ല്ലോ​ടി: മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ന് നേ​ട്ടം. എ​ല്‍​പി ജ​ന​റ​ല്‍, അ​റ​ബി​ക് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ല​യം യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പാ​യി. യു​പി സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ അ​ഞ്ചാം​സ്ഥാ​നം നേ​ടി.

ക​ലോ​ത്സ​വ​ത്തി​ല്‍ 25 കു​ട്ടി​ക​ള്‍ എ​ല്‍​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും 13 പേ​ര്‍ എ​ല്‍​പി അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ലും 37 കു​ട്ടി​ക​ള്‍ യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലും 16 വി​ദ്യാ​ര്‍​ഥി​ക​ള്‍ സം​സ്‌​കൃ​തം വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​സ് പ​ള്ള​ത്ത്, അ​ധ്യാ​പ​ക​രാ​യ ബി​ന്ദു അ​ല​ക്‌​സ്, ആ​ഷ്‌​ന ജോ​സ്,ന​സ്‌​റി​ന്‍ ത​യ്യു​ള്ള​ത്തി​ല്‍, സി.​എ​ഫ്. ജോ​സ്, കെ.​ജെ. മി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​വും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​വു​മാ​ണ് വി​ദ്യാ​ല​യ​ത്തെ നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ പി​ടി​എ​യും മാ​നേ​ജ്‌​മെ​ന്‍റും അ​ഭി​ന​ന്ദി​ച്ചു.

 

District News

കുറുമ്പാലയിൽ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നംവ​കു​പ്പി​ന് കൈ​മാ​റി

കു​പ്പാ​ടി​ത്ത​റ: കു​റു​മ്പാ​ല​യി​ല്‍​നി​ന്നു യു​വാ​ക്ക​ള്‍ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി.

കെ. ​ജ​വാ​ദ് അ​ബു പു​ല്ല​മ്പി, ത​ല്‍​ഹ​ത്, അ​ഷ്‌​ക​ര്‍, റാ​ഫി, ഗ​ഫൂ​ര്‍ എ​ന്നി​വ​ര​ട​ങ്ങ​ന്ന സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​മ്പി​നെ പി​ടി​ച്ച​ത്. ആ​ഴ്ച​ക​ളാ​യി കു​റു​മ്പാ​ല​യി​ല്‍ പെ​രു​മ്പാ​മ്പി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്. രാ​ത്രി റോ​ഡി​ല്‍ പാ​മ്പി​നെ ക​ണ്ട് ഭ​യ​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. മു​മ്പും ഇ​വി​ടെ​നി​ന്ന് പെ​രു​മ്പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

District News

പി​യോ ഭ​വ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ വാ​ര്‍​ഷി​ക​വും തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു

ക​ല്‍​പ്പ​റ്റ: പു​ത്തൂ​ര്‍​വ​യ​ല്‍ പി​യോ​ഭ​വ​ന്‍ ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ പ​തി​നാ​റാം വാ​ര്‍​ഷി​ക​വും വി​ശു​ദ്ധ പാ​ദ്രേ പി​യോ​യു​ടെ തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു.

കൃ​ത​ജ്ഞ​താ​ബ​ലി​യി​ല്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഓ​ഫ് അ​സീ​സി ക​പ്പു​ച്ചി​ന്‍ പ്രൊ​വി​ന്‍​സ് കേ​ര​ള പ്രൊ​വി​ന്‍​ഷ്യ​ന്‍ മി​നി​സ്റ്റ​ര്‍ ഫാ.​ഡോ.​സ്റ്റാ​ന്‍​ലി വ​ര്‍​ഗീ​സ് ഒ​എ​ഫ്എം മു​ഖ്യ​കാ​ര്‍​മി​ക​നാ​യി. പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന, കൈ​കെ​ട്ടി​യ ഈ​ശോ​യോ​ടു​ള്ള നൊ​വേ​ന, അ​ട​യാ​ള പ്രാ​ര്‍​ഥ​ന, തൈ​ലാ​ഭി​ഷേ​കം എ​ന്നി​വ ന​ട​ന്നു. ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ കാ​ക്ക​രി​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

ക​ലോ​ത്സ​വ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട​യി​ല്‍ ന​ട​ന്ന ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ദ്വാ​ര​ക എ​യു​പി സ്‌​കൂ​ള്‍ കാ​ഴ്ച​വ​ച്ച​ത് മി​ക​ച്ച പ്ര​ക​ട​നം. എ​ല്‍​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 65 പോ​യി​ന്‍റോ​ടെ വി​ദ്യാ​ല​യം ഒ​ന്നാം​സ്ഥാ​നം നേ​ടി. 45 പോ​യി​ന്‍റു​മാ​യി​അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ലും ഒ​ന്നാ​മ​തെ​ത്തി.

യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 78 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 76 പോ​യി​ന്‍റോ​ടെ ആ​റാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
65 കു​ട്ടി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ളെ മാ​നേ​ജ​ര്‍ ഫാ.​മാ​ത്യു മ​ല​യി​ല്‍, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ സി​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

 

District News

കെ​ജി​ഒ​യു ഐ​ക്യ​ദാ​ര്‍​ഢ്യ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

ക​ല്‍​പ്പ​റ്റ: യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ച് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍(​കെ​ജി​ഒ​യു)​ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ന​ക്കാ​രെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ള്‍ കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​ത് സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ള്‍ കാ​പ​ട്യം നി​റ​ഞ്ഞ​താ​ണ്. എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ഷ്ട​പ്പെ​ട്ട ഓ​രോ ആ​നു​കൂ​ല്യ​വും യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഘ​ട്ട​ങ്ങ​ളാ​യി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു. കെ​ജി​ഒ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​ഫ്‌​വാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


. സെ​ക്ര​ട്ട​റി സി.​ബി. സ​ന്ദേ​ശ്, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം എ​ന്‍.​ജെ. ഷി​ബു, ജി​ല്ലാ ട്ര​ഷ​റ​ര്‍ ഇ.​എ​സ്. ബെ​ന്നി, എ​ല്‍.​എ​ല്‍. ഭ​വ്യ​ലാ​ല്‍, കാ​ര്‍​ത്തി​ക അ​ന്ന തോ​മ​സ്, കെ. ​ബി​ന്ദു, ഡോ.​ര​ഞ്ജി​ത്ത്, വി.​ഡി. തോ​മ​സ്, പി.​എ​സ്. പ്ര​വീ​ണ്‍, എ. ​സ​ലി​ല്‍, എ​ച്ച്. ഹു​സ്‌​ന, അ​ഫ്‌​സ​ത്ത്, ഇ.​എം. സു​മേ​ഷ്, ടി.​എം. മു​കേ​ഷ്, കെ.​ജി. സു​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ബാ​ങ്കി​ൽ ​നി​ന്നി​റ​ങ്ങി​യ വ്യക്തിയുടെ 6.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം: മൂ​ന്നു​പേ​ർ അ​റ​സ്‌​റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് ബാ​ങ്കി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ആ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 6.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്‌​റ്റി​ൽ. ഗൂ​ഡ​ല്ലൂ​ർ വ​ണ്ടി​പ്പേ​ട്ട സ്വ​ദേ​ശി വി​ൽ​സ​ൺ (47), നെ​ന്മി​നി മു​ള്ള​ത്ത് വീ​ട്ടി​ൽ റാ​ഷി​ദ് (35), നെ​ന്മി​നി ഒ​റ​ക്കോ​ട്ടി​ൽ അ​മീ​ർ (28) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. കൃ​ഷ്ണ​ഗി​രി സ്വ​ദേ​ശി എ​സ്. സു​ബി​യാ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 -ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ങ്ങാ​ടി​പ്പു​റം എ​സ്ബി​ഐ ശാ​ഖ​യി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച് സു​ബി​യാ​ഷ് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ​നി​ന്നെ​ത്തി​യ വി​ൽ​സ​ൺ ബാ​ഗ് ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ലെ ഹൊ​സൂ​രി​ൽ ഡ്രൈ​വ​റാ​ണെ​ന്നും തെ​ങ്കാ​ശി സ്വ​ദേ​ശി നാ​ഗ​രാ​ജു​വി​ന് പു​ത്തൂ​ർ സ്വ​ദേ​ശി റ​ഫീ​ഖ് ന​ൽ​കാ​നു​ള്ള പ​ണം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജ​യ​ന്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​താ​ണെ​ന്നു​മാ​ണ് സു​ബി​യാ​ഷ് പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

District News

ദേ​ശീ​യ​പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത 66ല്‍ ​കൊ​ള​പ്പു​റ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​ര്‍ തീ​പി​ടി​ച്ച് ന​ശി​ച്ചു. യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ചെ​റു​മു​ക്ക് ജീ​ലാ​നി ന​ഗ​ര്‍ സ്വ​ദേ​ശി കോ​ഴി​ക്കാ​ട്ടി​ല്‍ ക​രീ​മി​ന്‍റെ ഭാ​ര്യ​യും മ​ക​നും മ​രു​മ​ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പി​ന്നി​ല്‍ വ​രി​ക​യാ​യി​രു​ന്ന കാ​റി​ലു​ള്ള​വ​രാ​ണ് തീ ​പ​ട​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. കൂ​രി​യാ​ട്ടെ സ്വ​കാ​ര്യ വാ​ട്ട​ര്‍ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തീ​യ​ണ​ച്ച​ത്. കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

District News

മാ​ര​ത്ത​ൺ കി​റ്റ് ഏ​റ്റു​വാ​ങ്ങി

മ​ക്ക​ര​പ്പ​റ​മ്പ്: പി​കെ സ്റ്റീ​ൽ-​റോ​ട്ട​റി കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റ​ൺ ആ​ൻ​ഡ് റൈ​ഡ് മാ​ര​ത്ത​ണി​ന്‍റെ കി​റ്റ് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി മാ​ര​ത്ത​ൺ രം​ഗ​ത്ത് ജി​ല്ല​യു​ടെ അ​ഭി​മാ​ന​താ​ര​മാ​യ വെ​ള്ളാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി റ​ഫീ​ഖ് ത​യ്യി​ൽ കു​ട്ടി​പ്പ.

റോ​ഡ് സു​ര​ക്ഷ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും റോ​ട്ട​റി കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും റോ​ട്ട​റി ഡി​സ്ട്രി​ക്ടി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ര​ത്ത​ൺ ന​ട​ക്കു​ന്ന​ത്. മ​നോ​ജ്, മാ​ധ​വ​ൻ, വി​ജി, സു​നി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ൻ

വ​ണ്ടൂ​ര്‍: ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നാ​ല​ര​ക്കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​ര്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല നി​ര്‍​മി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ്‌​കൂ​ളി​ന് ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ച്ചു ന​ല്‍​കു​മെ​ന്നും മ​ന്ത്രി​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

മി​ക​ച്ച പ​ഠ​ന​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ വ​ള​ര്‍​ന്നു​വ​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​നും തു​ല്യ​പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ലി​പ്പ​റ്റ ജ​മീ​ല, കെ.​ടി. അ​ജ്മ​ല്‍, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​മൃ​ത, വ​ണ്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ദീ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​കെ. മു​ബ​ഷി​ര്‍, പി. ​ഉ​മ്മ​ര്‍​കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നു​മ്മ​ല്‍, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ എം. ​ഐ​ശ്വ​ര്യ, പ്ര​ധാ​നാ​ധ്യാ​പി​ക എ​ന്‍. അ​നീ​സ, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

നാ​ല​ര പ​തി​റ്റാ​ണ്ടി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി

പെ​രി​ന്ത​ൽ​മ​ണ്ണ: സൗ​ഹൃ​ദ​ത്തി​ന്‍റെ​യും വി​ദ്യാ​ല​യ ഓ​ർ​മ​ക​ളു​ടെ​യും ന​റു​മ​ണം പു​തു​ക്കി താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1981-82 പ്ര​ഥ​മ എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം "ഓ​ർ​മ​ക്കാ​ലം-​ഗോ​ൾ​ഡ​ൻ ഡെ​യ്സ് 2കെ26' ​പെ​രി​ന്ത​ൽ​മ​ണ്ണ വാ​വാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​ഠി​ച്ചി​റ​ങ്ങി 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 2022-ലാ​ണ് ഇ​വ​ർ ആ​ദ്യ​മാ​യി ഒ​ത്തു​ചേ​ർ​ന്ന​ത്. അ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഗ​മ​മാ​ണി​ത്. എ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​എം. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ​യ്ക്കു​വേ​ണ്ടി കെ.​എം. അ​ബ്ദു​ള്ള രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ലോ​ഗോ​യു​ടെ​യും അ​ദ്ദേ​ഹം ത​ന്നെ ര​ചി​ച്ച സം​ഗ​മ​ഗാ​ന​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളാ​യ ആ​യി​ഷ ക​പ്പൂ​ർ, സ​ലീം നാ​ല​ക​ത്ത് എ​ന്നി​വ​ർ ര​ചി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ഡി​വൈ​എ​സ്പി നി​ർ​വ​ഹി​ച്ചു. കെ.​സി. റം​ല​ത്ത് ടീ​ച്ച​ർ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

അ​ഡ്വ. എ.​കെ. മു​ഹ​മ്മ​ദ് കു​ട്ടി, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ എ.​പി. സൈ​ദ്, ടി. ​മു​സ്ത​ഫ, വി.​പി. അ​ബ്ദു​ൾ മ​ജീ​ദ്, കെ.​വി. ഇ​ല്യാ​സ്, രാ​മ​ൻ, ആ​യി​ഷ ബീ​ഗം, അ​ഷ്റ​ഫ് നാ​ല​ക​ത്ത്, യൂ​സ​ഫ് പ​റ​ളി, മു​ഖ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ ഖാ​ദ​ർ നാ​ല​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗെ​യി​മു​ക​ളും ക്വി​സ് മ​ത്സ​ര​ങ്ങ​ളും സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

Kerala

ജ​ന​സേ​വ പു​ര​സ്കാ​രം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്

കോ​​​​ത​​​​മം​​​​ഗ​​​​ലം: ഷെ​​​​വ. എം.​​​​ഐ. വ​​​​ർ​​​​ഗീ​​​​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ജ​​​​ന​​​​സേ​​​​വ പു​​​​ര​​​​സ്‌​​​​കാ​​​​രം ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യ്ക്ക്. 25,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്കാ​​​​രം.

സ്വാ​​​​ത​​​​ന്ത്ര്യ​​​സ​​​​മ​​​​ര സേ​​​​നാ​​​​നി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ന്ത​​​​രി​​​​ച്ച എം.​​​​ഐ. വ​​​​ർ​​​​ഗീ​​​​സ് ത​​​​ന്‍റെ സ​​​​പ്ത​​​​തി​​​​യോ​​​​ടാ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 2004 ൽ ​​​​ആ​​​​രം​​​​ഭി​​​​ച്ച ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ 17-ാമ​​​​ത് പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​ണി​​​​ത്.

26ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് പു​​​​തു​​​​പ്പാ​​​​ടി യ​​​​ൽ​​​​ദോ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ശ്രേ​​​​ഷ്ഠ കാ​​​​തോ​​​​ലി​​​​ക്ക മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ജോ​​​​സ​​​​ഫ് ബാ​​​​വ പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

District News

ബം​ഗ​ളൂ​രു​വി​ലേ​ക്ക് നിലന്പൂരിൽനിന്ന് പു​തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​തി​യ കെ​എ​സ്ആ​ർ​ടി​സി സെ​മി സ്ലീ​പ്പ​ർ സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. രാ​വി​ലെ 10ന് ​നി​ല​മ്പൂ​ർ ഡി​പ്പോ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് നാ​ടു​കാ​ണി, ഗു​ണ്ട​ൽ​പേ​ട്ട്, മൈ​സൂ​രു വ​ഴി വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും, രാ​ത്രി 10-ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് രാ​വി​ലെ അ​ഞ്ചി​ന് നി​ല​മ്പൂ​രി​ൽ തി​രി​ച്ചെ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​വീ​സ്.

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ രാ​ത്രി​യാ​ത്രാ നി​രോ​ധ​ന​മു​ള്ള ബ​ന്ദി​പ്പു​ർ വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കാ​നു​ള്ള പ്ര​ത്യേ​ക പാ​സും ഈ ​സ​ർ​വീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ രാ​ത്രി 10-ന് ​നി​ല​മ്പൂ​രി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ്ലീ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സി​ന്‍റെ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. ഈ ​ബ​സ് രാ​ത്രി എ​ട്ടി​ന് ബം​ഗ​ളൂ​രു​വി​ലെ​ത്തും. രാ​ത്രി 11.45-ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പി​റ്റേ​ദി​വ​സം രാ​വി​ലെ 8.30-ന് ​നി​ല​മ്പൂ​രി​ലെ​ത്തും.

ച​ട​ങ്ങി​ൽ നി​ല​മ്പൂ​ർ എ​ടി​ഒ എ. ​എ​മേ​ഴ്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കെ​എ​സ്ആ​ർ​ടി​സി ബോ​ർ​ഡ് അം​ഗം വി.​എ. ക​രീം, ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മും​താ​സ് ബാ​ബു, കൗ​ൺ​സി​ല​ർ കെ. ​കി​ഷോ​ർ​കു​മാ​ർ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ട്രാ​ൻ​സ്പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി. കു​ഞ്ഞാ​ൻ, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, സൂ​പ്ര​ണ്ട് ആ​ദം​സാ​ലി, വി​ൻ​സെ​ന്‍റ് എ. ​ഗോ​ൺ​സാ​ഗ, ഇ.​ടി. ഗം​ഗാ​ധ​ര​ൻ, ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ള്ളി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

വ​ണ്ടൂ​ര്‍: ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച പ​ള്ളി​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ അ​ടു​ക്ക​ള നി​ര്‍​മാ​ണം, ക​ളി​സ്ഥ​ല ന​വീ​ക​ര​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി. പ്ര​ധാ​നാ​ധ്യാ​പി​ക ജി​ഷ​യെ മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ ആ​ദ​രി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ രാ​ജ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​റ​ഹി​മാ​ന്‍, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ​ന്‍. സ​വാ​ദ്, വാ​ര്‍​ഡ് അം​ഗം പി.​ടി. ഹാ​രി​സ്, ഡി​വി​ഷ​ന്‍ അം​ഗം സു​ബൈ​ദ, ലൈ​ല, വ​ണ്ടൂ​ര്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ പി. ​പ്രേം സാ​ഗ​ര്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഇ​സ്മാ​ഈ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍, പൊ​തു​മ​രാ​മ​ത്ത് ഉ​പ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ വി​ജു ജോ​സ്, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍ നി​സാ​ര്‍, അ​യ്യൂ​ബ് കു​ട്ട​ശേ​രി, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

കാ​ട്ടാ​ന​ക്കൂ​ട്ടം ക​വു​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു

പൂ​ക്കോ​ട്ടും​പാ​ടം: ടി​കെ കോ​ള​നി അ​ര​ങ്ങ​ത്ത് ബീ​റ്റ​യു​ടെ തോ​ട്ട​ത്തി​ലെ 350-ഓ​ളം ക​വു​ങ്ങു​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

District News

എം​സി റോ​ഡിലെ ന​ട​പ്പാ​ത​ക​ൾ​ കാ​ടു​മൂ​ടി; തി​രി​ഞ്ഞു നോ​ക്കാ​തെ അ​ധി​കൃ​ത​ർ

കൊ​ല്ലം: മ​ണ്ഡ​ല​കാ​ലം മു​ൻ​നി​ർ​ത്തി എം​സി റോ​ഡി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ​ല​യി​ട​ത്തും റോ​ഡ​രി​കി​ൽ ഒ​രാ​ൾ പൊ​ക്ക​ത്തി​ല​ധി​കം വ​ലു​പ്പ​ത്തി​ൽ പു​ല്ലു​ക​യ​റി​ക്കി​ട​ക്കു​ന്നു.

വ​ള​വു​ക​ളി​ൽ എ​തി​ർ​ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​ക​ട്ടെ ന​ട​പ്പാ​ത​യും കാ​ടു​മൂ​ടി പൂ​ർ​ണ​മാ​യും മ​റ​ഞ്ഞു​ക​ഴി​ഞ്ഞു. വാ​ഹ​ന​ങ്ങ​ളി​ടി​ച്ചും മ​റ്റും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സു​ര​ക്ഷാ​വേ​ലി​ക​ളും ധാ​രാ​ള​മാ​യി കാ​ണാ​നാ​വും.

പൂ​വ​റ്റൂ​ർ​ക്കി​ഴ​ക്ക് സി​എ​സ്ഐ പ​ള്ളി​ക്ക് സ​മീ​പം മ​ണ്ണൊ​ലി​ച്ചു റോ​ഡി​ലേ​ക്കി​റ​ങ്ങി​ക്കി​ട​ക്കു​ന്നു. ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ദി​ന​വും തെ​ന്നി​മ​റി​യു​ക​യാ​ണ്.
തെ​രു​വു​വി​ള​ക്കു​ക​ളാ​ക​ട്ടെ ഭൂ​രി​ഭാ​ഗ​വും പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഓ​ട​ക​ളു​ടെ മൂ​ടി പ​ല​യി​ട​ത്തും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.
കു​ള​ക്ക​ട എം.​എ​ൻ. ന​ഗ​റി​ന് സ​മീ​പം ഓ​ട​യു​ടെ മൂ​ടി നെ​ടു​കെ പി​ള​ർ​ന്നു​കി​ട​ന്നി​ട്ട് നാ​ളേ​റെ​യാ​യി. സി​എ​സ്ഐ പ​ള്ളി​ക്കു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു കാ​റി​ടി​ച്ച് വൈ​ദ്യു​ത​ത്തൂ​ൺ ത​ക​ർ​ന്നി​രു​ന്നു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് എം​സി റോ​ഡി​നെ​യാ​ണ്. സ്ഥി​രം അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന ഭാ​ഗ​ത്തു​പോ​ലും വേ​ണ്ട സു​ര​ക്ഷ​യൊ​രു​ക്കാ​ൻ കെ​എ​സ്ടി​പി ത​യാ​റാ​കാ​ത്ത​തി​ന് വ​ലി​യ വി​ല​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി കു​റ്റ​പ്പെ​ടു​ത്തി.

 

District News

കൂ​ട്ടി​ക്ക​ട മേ​ൽ​പ്പാ​ലം: മേ​യ് 14ന​കം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കു​മെന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി

കൊ​ല്ലം : കൂ​ട്ടി​ക്ക​ട റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 45.26 കോ​ടി രൂ​പ 2027 മേ​യ് 14ന​കം ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ലു​ട​ൻ ടെ​ൻ​ഡ​ർ വി​ളി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കും.

പ​ദ്ധ​തി​ക്കു നി​ല​വി​ൽ സാ​ങ്കേ​തി​ക ത​ട​സങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കൂ​ട്ടി​ക്ക​ട മേ​ൽ​പ്പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​വു​ട​മ​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വ്യാ​ഴാ​ഴ്ച കൂ​ട്ടി​ക്ക​ട എ​ച്ച്ഐ​എം ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ വി​ഷ്ണു മോ​ഹ​ൻ എംഎ​ൽഎ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ പ​ര​മാ​വ​ധി ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. 2018 ഏ​പ്രി​ൽ 19നാ​ണ് പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന് ല​ഭി​ച്ച​ത് 2023 മാ​ർ​ച്ച് ഒ​ൻ​പ​തി​നാ​ണ്.

ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം ക​ഴി​ഞ്ഞാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് 2024ൽ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നു​ള്ള 11 (1) വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ജ്ഞാ​പ​ന​ത്തി​ന്റെ കാ​ലാ​വ​ധി പ​ല​ത​വ​ണ നീ​ട്ടി​യെ​ങ്കി​ലും 2026 ന​വം​ബ​ർ 14-ന് ​അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു. എം​എ​ൽ​എ വി​ഷ്ണു മോ​ഹ​നൊ​പ്പം മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​റു​മാ​സ​ത്തേ​ക്ക് കാ​ലാ​വ​ധി നീ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മേ​യ് 14ന​കം ഫ​ണ്ട് ല​ഭ്യ​മാ​ക്കി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ല്ലാ രാ​ഷ്്‌ട്രീയ​ക​ക്ഷി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​വ​ർ​ക്ക് 2013-ലെ ​നി​യ​മ​പ്ര​കാ​രം പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

റെ​യി​ൽ​വേ ഗേ​റ്റു​ക​ൾ​ക്ക് പ​ക​രം മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ക​യെ​ന്ന​ത് റെ​യി​ൽ​വേ​യു​ടെ പൊ​തു​ന​യ​മാ​ണ്. പ​ദ്ധ​തി​ച്ചെ​ല​വി​ന്‍റെ പ​കു​തി കേ​ന്ദ്ര​വും പ​കു​തി സം​സ്ഥാ​ന​വു​മാ​ണ് വ​ഹി​ക്കേ​ണ്ട​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യാ​യ​തി​നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കാ​ല​താ​മ​സം നേ​രി​ടു​ന്ന​തെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ വി​ശ​ദീ​ക​രി​ച്ചു. കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എം​എ​ൽ​എ വി​ഷ്ണു​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. മേ​യ​ർ എ.​കെ. ഹ​ഫീ​സ്, ഡപ്യൂ​ട്ടി മേ​യ​ർ ഉ​ദ​യാ സു​കു​മാ​ര​ൻ, മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി, കോ​ർ​പ​റേ​ഷ​ൻ ആ​ക്കോ​ലി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എ.​കെ. അ​സൈ​ൻ, മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​മീ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കും: മന്ത്രി എം.​ലി​ജു

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി എം. ​ലി​ജു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ജി​ല്ലാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ന​ട​ന്ന സ​ഹ​ക​ര​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഴു​വ​ൻ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ഏ​കീ​കൃ​ത സോ​ഫ്റ്റ് വെ​യ​റി​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രും. ഓ​ഡി​റ്റിം​ഗും സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളും സു​താ​ര്യ​മാ​ക്കും. ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ൽ പൂ​ർ​ണ​മാ​യ പ്ര​ഫ​ഷ​ണ​ലി​സം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​ആ​ർ. വ​സ​ന്ത​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന​ജീ​ബ് മ​ണ്ണേ​ൽ, വ​രു​ൺ ആ​ല​പ്പാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ഡി. അ​രു​ൺ രാ​ജ്, കെ.​സി.​രാ​ജ​ൻ, അ​ഡ്വ. എം.​എ​സ്. താ​ര, അ​ഡ്വ. ഇ. ​യൂ​സ​ഫ് കു​ഞ്ഞ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, പാ​വു​മ്പ ബി. ​അ​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

രാ​വി​ലെ ന​ട​ന്ന സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ അം​ഗം കെ. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി. ഉ​ല്ലാ​സ് കോ​വൂ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. ല​താ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും ന​ട​ന്നു. ഡോ. ​എ​ൻ. രാ​മ​ലിം​ഗം, ഡോ. ​വി.​ജ​യ​മോ​ഹ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ന്മാ​രാ​യ പി.​ആ​ർ.​വ​സ​ന്ത​ൻ, കെ.​സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി.

District News

ദേ​വ​സ്വം ബോ​ർ​ഡ് അംഗം മി​നി​പ​മ്പ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി

പു​ന​ലൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ നി​ര​വ​ധി​യാ​യി എ​ത്തു​ന്ന ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ നെ​ല്ലി​പ്പ​ള്ളി മ​ഹാ​ദേ​വ​ക്ഷേ​ത്രം, മി​നി​പ​മ്പ, സ്നാ​ന​ഘ​ട്ടം എ​ന്നി​വ​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി തി​രു​വി​താംകൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ ​രാ​ജു.

പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ നെ​ല്ലി​പ്പ​ള്ളി കൈ​പ്പു​ഴ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ശൗ​ചാ​ല​യ നി​ർ​മാ​ണം ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും. ക്ഷേ​ത്ര​ത്തി​ൽ അ​യ്യ​പ്പ​ന്മാ​ർ​ക്ക് വി​രിവെ​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ന​ട​പ്പ​ന്ത​ലി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്ത് ത​റ​യോ​ട് പാ​കു​ന്ന ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. തീ​ർ​ഥാ​ട​ക​ർ ധാ​രാ​ള​മാ​യി ത​ങ്ങു​ന്ന മി​നി പ​മ്പ​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​മു​ത​ൽ ടി​ബി ജം​ഗ്ഷ​നി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​യി തീ​ർ​ഥാ​ട​ക​ർ​ക്ക് വേ​ണ്ടു​ന്ന കു​ടി​വെ​ള്ളം, വി​ശ്ര​മ​ത്തി​നു​ള്ള സൗ​ക​ര്യം ഉ​ൾ​പ്പെ​ടു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ സ്ഥാ​പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പെ​ഴ്സ​ൺ എം.​എ. രാ​ജ​ഗോ​പാ​ൽ ദേ​വ​സ്വം ബോ​ർ​ഡ് അംഗ​ത്തെ അ​റി​യി​ച്ചു.
ടി​ബി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള താ​ത്കാ​ലി​ക ക​ട​ക​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​ട​ക്കാ​ത്ത നി​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം അ​ള​ന്ന് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ട​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്കും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​തെ​ന്ന് വ്യാ​പാ​രി​ക​ളോ​ട് ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം നി​ർ​ദേശം ന​ൽ​കി. ഇ​വി​ടെ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭാ ഹ​രി​ത ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​രി​ക്കും.

ക​ല്ല​ട സ​മീ​പ​ത്തെ സ്നാ​ന​ഘ​ട്ട​ത്തി​ൽ അ​യ്യ​പ്പ​ന്മാ​ർ​ക്ക് സ്നാ​നം ചെ​യ്യു​ന്ന​തി​നും, വി​രി​വ​ക്കു​ന്ന​തി​നും സം​വി​ധാ​നം ഒ​രു​ക്കി.

ഡി​ടി​പി​സി യു​ടെ നെ​തൃ​ത്വ​ത്തി​ൽ ക​ല്ല​ട​യാ​റ്റി​ൽ സു​ര​ക്ഷി​ത​മാ​യി സ്നാ​നം ചെ​യ്യു​ന്ന​തി​നു​ള്ള ഭാ​ഗം പ്ര​ത്യേ​ക​മാ​യി സ​ജീ​ക​രി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.​ഇ​വി​ടെ എട്ട് ശൗ​ചാ​ല​യ​ങ്ങ​ൾ നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ബ​യോ ടോ​യ്ല​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നും നി​ർ​ദ്ദേ​ശം ന​ൽ​കി. സു​ഭി​ക്ഷ ഹോ​ട്ട​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം​എ രാ​ജ​ഗോ​പാ​ൽ, വൈ​സ്ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പ്ര​ഭ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​രാ​ജ​ശേ​ഖ​ര​ൻ, സു​ഭാ​ഷ് ജി. ​നാ​ഥ്, ടി. ​അ​നി​ത, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

സ്കൂ​ളു​ക​ള്‍​ക്കാ​യി അഞ്ചൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ദ്യാ​വ​നം പദ്ധതി

അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ള്‍​ക്കാ​യി വി​ദ്യാ​വ​നം എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. 2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൈ​ല​റ്റ് പ​ദ്ധ​തി എ​ന്ന നി​ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 സ്കൂ​ളു​ക​ളി​ലാ​ണ് വി​ദ്യാ​വ​നം എ​ന്ന പേ​രി​ല്‍ കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. ഓ​രോ സ്കൂ​ളു​ക​ളി​ലും കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ 50 തൈ​ക​ളും ഗ്രോ​ബാ​ഗു​ക​ള്‍ വ​ളം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ ന​ല്‍​കും. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ പി​ടി​എ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​പാ​ല​ന മേ​ല്‍​നോ​ട്ട ചു​മ​ത​ല. ആ​വ​ശ്യ​മാ​യ സ​ഹാ​യം കൃ​ഷി വ​കു​പ്പ് ന​ല്‍​കും.

പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​ര്‍​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഷി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ്യോ​തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഞ്ച​ല്‍ ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഐ. ​സു​മി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഷൈ​ന്‍ ബാ​ബു, ബി​നി വ​ര്‍​ഗീ​സ്, ഹ​സീ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

വി​ളം​ബ​ര റാ​ലി​ക്ക് ഇ​ന്ന് സ​മാ​പ​നം

കു​ണ്ട​റ : മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ കൊ​ല്ലം മെ​ത്രാ​സ​ന ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലി​യു​ടെ സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​ള്ള വി​ളം​ബ​ര റാ​ലി ഇ​ന്ന് സ​മാ​പി​ക്കും.

ഇ​ന്ന് രാ​വി​ലെ 11 ന് ​പോ​രു​വ​ഴി മാ​ര്‍ ബ​സേ​ലി​യോ​സ് ഗ്രി​ഗോ​റി​യ​സ് പ​ള്ളി​യി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ശൂ​ര​നാ​ട്, ത​ഴ​വ, കി​ഴ​ക്കേ​ക്ക​ല്ല​ട, പേ​ര​യം, തൃ​പ്പ​ല​ഴി​കം, ന​ല്ലി​ല,മു​ഖ​ത്ത​ല വ​ഴി കൊ​ല്ലം സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ അ​വ​സാ​നി​ക്കും. തു​ട​ര്‍​ന്ന് 24ന് ​ഈ ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ക്കും.

29ന് ​കു​ണ്ട​റ വി​സ്മ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
ഇ​ന്ന​ലെ രാ​വി​ലെ 8.30ന് മ​ഞ്ഞ​ക്കാ​ല മാ​ര്‍ ശെ​മ​വോ​ന്‍ ദെ​സ്തു​നി ദേ​വാ​ല​യ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി പ​ട്ടാ​ഴി,ഏ​നാ​ത്ത്, കു​ള​ക്ക​ട,പു​ത്തൂ​ര്‍, മാ​റ​നാ​ട്, നെ​ടു​മ്പാ​യി​ക്കു​ളം, കു​ണ്ട​റ, കൈ​ത​ക്കോ​ട് ക​ല്ല​ട വ​ഴി ശാ​സ്താം​കോ​ട്ട മൗ​ണ്ട് ഹൊ​റേ​ബ് ആ​ശ്ര​മ​ത്തി​ല്‍ സ​മാ​പി​ച്ചു.

 

District News

കു​ട്ടി​ക​ളെ കു​രു​തി കൊ​ടു​ക്കു​ന്ന ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്‍റ് അ​ട​ച്ച് പൂ​ട്ട​ണം: ഫാ.ബി.​ജെ. റോ​സാ​രി​യോ

കൊ​ല്ലം: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​ട്ടി​യം ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ക്‌​സിം​ഗ് പ്ലാ​ന്റ് അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്ന് കൊ​ല്ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.​ബി.​ജെ. റോ​സാ​രി​യോ ആ​വ​ശ്യ​പ്പെ​ട്ടു. ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ശ്ര​ണ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ക്‌​സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ട്ടി​യ​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ചേ​ര്‍​ന്ന് ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ ജാ​ഥ​യും സാ​യാ​ഹ്ന ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ലി​നീ​ക​ര​ണം ത​ട​യാ​നു​ള്ള നി​യ​മ​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​കാ​ത്ത​തി​ന്റെ പ​രി​ണി​ത ഫ​ല​മാ​ണ് ചൂ​ര​ല്‍​പ്പൊ​യ്ക​യി​ലെ ടാ​ര്‍ മി​ശ്ര​ണ പ്ലാന്‍റില്‍ നി​ന്ന് വി​ഷ​വാ​ത​കം ശ്വ​സി​ച്ച് കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ലാ​കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫാ​ക്ട​റി അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​നി​യെ​ങ്കി​ലും ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ക്‌​സി​ലി​യം സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​യ്‌​സി ആ​ന്റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 500 ല്‍ ​പ​രം പേ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി. ​നോ​ക്കി എ​ഡ്വേ​ര്‍​ഡ്, ഫാ. ​ടോ​മി ക​മാ​ന്‍​സ്, എ​ലി​സ​ബ​ത്ത് ലി​സി, ക​ന​ക​യ്യ്, ഏ​ലി​യാ​സ് മ​ച്ചാ​ഡോ, ജൂ​ഡി​ത്ത് ല​ത, അ​ജി​ത് കു​ര്യ​ന്‍, വൈ. ​ഗോ​ഡ്‌​സ​ണ്‍, ഫാ. ​ലി​ജോ, ജോ​ര്‍​ജ് ഡി​ക്രൂ​സ്, ജോ​സ​ഫ് എ​സ.് തു​ണ്ടി​ല്‍ അ​ലോ​ഷ്യ​സ് റെ​സാ​രി​യോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പുനലൂരിൽ കാ​റു​ക​ള്‍​ക്ക് മുകളിൽ മ​ര​ക്കൊ​മ്പ് വീ​ണു; ഡ്രൈ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു

കൊ​ല്ലം : പു​ന​ലൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ള്‍​ക്കു​മീ​തെ കൂ​റ്റ​ന്‍ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യി​ല്‍ പു​ന​ലൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ​ഷ​നി​ല്‍ ആ​മ​ക്കു​ള​ത്തി​നോ​ടു ചേ​ര്‍​ന്നാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ജ​ല അഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കാ​റും നെ​ല്ലി​പ്പ​ള്ളി ക​ല്ലാ​ര്‍ സ്വ​ദേ​ശി​യു​ടെ ടാ​ക്സി കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഇ​തി​ല്‍ ടാ​ക്സി കാ​റി​ലെ ഡ്രൈ​വ​റാ​ണ് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. കാ​റി​ന് കേ​ടു​പാ​ടു​ണ്ടാ​യി. കൂ​റ്റ​ന്‍ ബ​ദാം മ​ര​ത്തി​ന്‍റെ കൊ​മ്പാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ഈ​സ​മ​യം മ​ഴ​യോ കാ​റ്റോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജ​ല അഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ കാ​ര്‍ സ്ഥി​ര​മാ​യി ഈ ​മ​ര​ത്തി​നു കീ​ഴെ​യാ​ണ് നി​ര്‍​ത്തി​യി​ടാ​റു​ള്ള​ത്.

ടാ​ക്സി കാ​ര്‍ മ​ര​ത്തി​നു കീ​ഴി​ലാ​യി നി​ര്‍​ത്തി​യി​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി ചി​ല്ല​ക​ള്‍ നീ​ക്കി​യ​ശേ​ഷം ഡ്രൈ​വ​ർ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പു​ന​ലൂ​ര്‍ ഫ​യ​ര്‍​സ്റ്റേ​ഷ​നി​ല്‍​ നി​ന്ന് സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി ചി​ല്ല​ക​ള്‍ മു​റി​ച്ചു​നീ​ക്കി ര​ണ്ടു കാ​റു​ക​ളും പു​റ​ത്തെ​ടു​ത്തു.
മ​ണ്ഡ​ല​കാ​ല​മാ​യ​തോ​ടെ നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​ത് ഈ ​പാ​ത വ​ഴി​യാ​ണ്.

മ​ണ്ഡ​ല​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി പാ​ത​ക​ളി​ലെ അ​പ​ക​ട​നി​ല​യി​ലു​ള്ള മ​ര​ങ്ങ​ളും കൊ​മ്പു​ക​ളും നീ​ക്ക​ണ​മെ​ന്ന് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ഇ​ത് പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. അ​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​ത്.

 

District News

ച​വ​റ ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

ച​വ​റ : ച​വ​റ ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. പ്ര​ധാ​ന വേ​ദി​യാ​യ ഗ​വ. എ​ച്ച്എ​സ്എ​സ് അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ്‌​കൂ​ളി​ല്‍ ച​വ​റ ഉ​പ​ജി​ല്ലാ ഓ​ഫിസ​ര്‍ ടി.​കെ. അ​നി​ത പ​താ​ക ഉ​യ​ര്‍​ത്തി.

തു​ട​ര്‍​ന്ന് തെ​ക്ക​ന്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര മൈ​താ​ന​ത്തു നി​ന്ന് അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ സ്‌​കൂ​ളി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര നാ​ട​ക ര​ച​യി​താ​വ് മ​ണി​ലാ​ല്‍ ഫ്ലാഗ് ഓ​ഫ് ചെ​യ്തു.
ഘോ​ഷ​യാ​ത്ര​യി​ല്‍ വി​വി​ധ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളും ച​വ​റ ബി​ആ​ര്‍​സി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു. ക​ലോ​ത്സ​വ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ് അ​ധ്യ​ക്ഷ​യാ​യി. ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ ക​ലാ​പീ​ഠം തെ​ളി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​ആ​ര്‍. അ​രു​ണ്‍​ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ക​ലോ​ത്സ​വ വേ​ദി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള ട്രോ​ഫി കോ​ര്‍​ണ​ര്‍ ഉ​ദ്ഘാ​ട​ന​വും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ശ്മി ര​ഞ്ജി​ത്ത്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ര​ജ​നി സു​നി​ല്‍, വി​ജ​യ​ശ്രീ മം​ഗ​ള​ന്‍ എ​സ.് അ​നി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദീ​പ ച​ന്ദ്ര​ന്‍, ആ​ര്‍. അ​രു​ണ്‍​രാ​ജ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ പാ​ല​യ്ക്ക​ല്‍ ഗോ​പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫിസ​ര്‍ ടി.​കെ. അ​നി​ത സ്വാ​ഗ​ത​വും, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ ബി​ജു എം. ​ഡാ​നി​യ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

എ​ട്ടു വേ​ദി​ക​ളി​ല്‍ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ ഉ​പ​ജി​ല്ല​യി​ലെ 64 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 3214 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു. 25ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

 

District News

ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​: ച​രി​ത്രം ര​ചി​ച്ച് തോ​ബി​യാ​സും ലി​ല്ലി​ലെ​റ്റും

നെ​യ്യാ​റ്റി​ന്‍​ക​ര : കാ​രോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​രു​ണ്യ​വും ക​ഠി​നാ​ധ്വാ​ന​വും നി​റ​ഞ്ഞ കൈ​ക​ളാ​ൽ വി​ജ​യം തീ​ർ​ക്കു​ന്ന മാ​തൃ​കാ ക​ർ​ഷ​ക ദ​മ്പ​തി​ക​ളാ​ണ് തോ​ബി​യാ​സും ഭാ​ര്യ ലി​ല്ലി​ലെ​റ്റും. വൃ​ത്തി​യി​ലും കൃ​ത്യ​ത​യി​ലും പ​രി​പാ​ലി​ക്കു​ന്ന ഇ​വ​രു​ടെ ചി​പ്പി​ക്കൂ​ൺ കൃ​ഷി​യി​ടം ഓ​രോ കൃ​ഷി​സ്നേ​ഹി​യു​ടെ​യും ക​ണ്ണും ക​ര​ളും ക​വ​രു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

വി​ഷ​ര​ഹി​ത​വും ആ​രോ​ഗ്യ​പ്ര​ദ​വു​മാ​യ, ഔ​ഷ​ധ​ഗു​ണ​മു​ള്ള ചി​പ്പി​ക്കൂ​ൺ കൃ​ഷി​യാ​ണ് തോ​ബി​യാ​സി​ന്‍റെ​യും ലി​ല്ലി​ലെ​റ്റി​ന്‍റെ​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗം. കാ​രോ​ട് കൃ​ഷി ഭ​വ​നു സ​മീ​പ​ത്താ​ണ് ഇ​വ​രു​ടെ ഭ​വ​നം. തോ​ബി​യാ​സ് നേ​ര​ത്തെ ഗ​ള്‍​ഫി​ലാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് ലി​ല്ലി​ലെ​റ്റാ​ണ് കൂ​ണ്‍​കൃ​ഷി ആ​രം​ഭി​ച്ച​ത്. യൂ ​ട്യൂ​ബാ​യി​രു​ന്നു അ​ന്നു വ​ഴി​കാ​ട്ടി. വീ​ട്ടി​ലെ ചെ​റി​യ മു​റി​യി​ലാ​യി​രു​ന്നു കൃ​ഷി​യു​ടെ തു​ട​ക്കം. ആ​ദ്യ​മാ​ദ്യം ചി​ല വെ​ല്ലു​വി​ളി​ക​ളൊ​ക്കെ​യു​ണ്ടാ​യി. എ​ല്ലാ​റ്റി​നെ​യും അ​തി​ജീ​വി​ച്ച് തോ​ബി​യാ​സും ലി​ല്ലി​ലെ​റ്റും ചേ​ര്‍​ന്ന് വീ​ടി​ന​ടു​ത്ത് ത​ന്നെ ഫാം ​തു​ട​ങ്ങി. കൂ​ണ്‍ ബെ​ഡ് കൂ​ടു​ത​ലാ​യി ത​യാ​റാ​ക്കി. ഫം​ഗ​സി​ന്‍റെ ആ​ക്ര​മ​ണം ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചു. പി​ന്നീ​ട് വ​ള​രെ ശാ​സ്ത്രീ​യ​മാ​യി ത​ന്നെ ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യെ​ക്കു​റി​ച്ച് ഇ​രു​വ​രും മ​ന​സി​ലാ​ക്കി​യ​തി​നു ശേ​ഷം തു​ട​രു​ന്ന ദൗ​ത്യം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ട്. മി​ക​ച്ച വി​ള​വ് ഇ​ര​ട്ടി സ​ന്തോ​ഷം പ​ക​രു​ന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ വി​ള​വി​ന്‍റെ തോ​ത് വ​ര്‍​ധി​ക്കും. അ​വ വി​ല്‍​ക്കാ​നാ​കാ​തെ​യും വ​രാ​റു​ണ്ട്. അ​ങ്ങ​നെ​യാ​ണ് കൂ​ണ്‍ അ​ച്ചാ​ര്‍ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​പ്പോ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ത​ന്നെ കൂ​ണ്‍ അ​ച്ചാ​റും വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു.

താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് കൂ​ണ്‍​കൃ​ഷി​യെ​യും കൂ​ണ്‍ അ​ച്ചാ​ര്‍ ത​യാ​റാ​ക്ക​ലി​നെ​യും കു​റി​ച്ചു​ള്ള അ​റി​വ് പ​ക​ര്‍​ന്ന് ന​ല്‍​കാ​നും തോ​ബി​യാ​സ് ശ്ര​മി​ക്കാ​റു​ണ്ട്.

District News

60 ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി എം​എ​സ്​സി ബി​യാ​ട്രി​സ്

വി​ഴി​ഞ്ഞം: ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നിന് ആ​യി​ര​ക്ക​ണ​ക്കി​നു ക​ണ്ടെ​യ്ന​റു​ക​ൾ​ക്കൊ​പ്പം കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഒ​ന്നുകൂ​ടി വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച് ച​രി​ത്രംകു​റി​ച്ച എം ​എ​സ്‌സി സ​ബ്രീ​ന​യു​ടെ ആ​ദ്യ ചു​വ​ട് വ​യ്‌​പ് പി​ഴ​ച്ചി​ല്ല.

ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം കേ​ര​ള ജ​ന​ത​യു​ടെ വി​ക​സ​ന സ്വ​പ്ന​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രാ​ൻ ഒ​റ്റ​യ​ടി​ക്ക് 60 ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി എംഎ​സ്‌സി​യു​ടെ ബി​യാ​ട്രീ​സും ഇ​ന്ന​ലെ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. ഏ​ക ക​ണ്ടെ​യ്ന​റു​മാ​യി കോ​വ​ളം എംഎ​ൽഎ ​അ​ഡ്വ. എം. വി​ൻ​സന്‍റ് ഈ​മാ​സം മൂ​ന്നി​നു ന​ട​ത്തി​യ ഫ്ലാ​ഗ് ഓ​ഫിനു കേ​ര​ളം ന​ൽ​കു​ന്ന അം​ഗീ​കാ​രം വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​ക​ട​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. കൂ​ടു​ത​ൽ​ ഏ​ജ​ൻ​സി​ക​ൾ ച​ര​ക്കി​റ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ തേ​ടി ക​സ്റ്റം​സി​നെ സ​മീ​പി​ച്ച​തോ​ടെ വി​ഴി​ഞ്ഞ​ത്തെ റോ​ഡു​ക​ൾ തി​ര​ക്കി​ല മ​രാ​ൻ ഇ​നി അ​ധി​ക​കാ​ലം വേ​ണ്ടി വ​രി​ല്ല.

നി​ല​വി​ൽ എം​ആ​ർ​എ​ഫി​നു വേ​ണ്ടി​യു​ള്ള ഏ​ക​ദേ​ശം 1,500 മെ​ട്രി​ക് ട​ൺ സ്വാ​ഭാ​വി​ക റ​ബർ നി​റ​ച്ച 60 ക​ണ്ടെ​യ്‌​ന​റു​ക​ളു​മാ​യാ​ണ് എം​എ​സ്‌സി ​ബി​യാ​ട്രി​സ് എ​ന്ന മ​ദ​ർ​ഷി​പ്പി​ന്‍റെ വി​ഴി​ഞ്ഞ​ത്തേ​ക്കു​ള്ള വ​ര​വ്. പ​ശ്ചി​മ ആ​ഫ്രി​ക്ക​യി​ലെ ഐ​വ​റി കോ​സ്റ്റി​ലു​ള്ള അ​ബി​ജാ​ൻ തു​റ​മു​ഖ​ത്തു​നി​ന്നാ​ണ് ഈ ​ച​ര​ക്ക് എ​ത്തി​യ​ത്. ക​സ്റ്റം​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം അ​ടു​ത്ത ദി​വ​സം ഇ​തു റോ​ഡ് മാ​ർ​ഗം കോ​ട്ട​യം ഇ​ൻ​ലാ​ൻ​ഡ് ക​ണ്ടെ​യ്ന​ർ ഡി​പ്പോ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

വി​ഴി​ഞ്ഞം വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ഇ​റ​ക്കു​മ​തി സ​മ​യം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും. നി​ല​വി​ൽ എം​ആ​ർ​എ​ഫ് മും​ബൈ വ​ഴി എ​ത്തി​ക്കു​ന്ന ച​ര​ക്കു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ ഏ​ക​ദേ​ശം ഒ​രു മാ​സം വ​രെ എ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വി​ഴി​ഞ്ഞം വ​ഴി എ​ത്തി​ച്ച് കോ​ട്ട​യം ഐ​സി​ഡി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു വെ​റും ദി​വ​സ​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യശേ​ഷം ക​ണ്ടെ​യ്‌​ന​റു​ക​ൾ കൊ​ച്ചി​യി​ലെ എം​ആ​ർ​എ​ഫി​ന്‍റെ വെ​യ​ർ​ഹൗ​സി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ട്രാ​ൻ​സ്ഷി​പ്പ്‌​മെ​ന്‍റ് ഹ​ബ്ബാ​യി വി​ഴി​ഞ്ഞം അ​തി​വേ​ഗം വ​ള​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​പു​തി​യ നേ​ട്ട​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

നി​ല​വി​ൽ ഇ​ന്ത്യ​യു​ടെ ആ​കെ ട്രാ​ൻ​സ്ഷി​പ്പ്‌​മെ​ന്‍റിൽ 30 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ഴി​ഞ്ഞം കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് വെ​റും ര​ണ്ടുവ​ർ​ഷ​ത്തി​നു​ള്ളി​ൽ 1,230 ക​പ്പ​ൽ സ​ർ​വീ​സു​ക​ളും 27.5 ല​ക്ഷം ക​ണ്ടെ​യ്‌​ന​റു​ക​ളും കൈ​കാ​ര്യം ചെ​യ്യാ​നും തു​റ​മു​ഖ​ത്തി​ന് ക​ഴി​ഞ്ഞു.

District News

സി​ബി​എ​ല്‍ ആ​റാം സീ​സ​ണ്‍ കി​രീ​ടം മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്

കൊ​ല്ലം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളു​ടെ ഐ​പി​എ​ല്‍ മാ​തൃ​ക​യി​ലു​ള്ള ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ല്‍) ആ​റാം സീ​സ​ണ്‍ കി​രീ​ട​വും കൊ​ല്ലം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യും പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ മേ​ല്‍​പ്പാ​ടം ചു​ണ്ട​ന്‍ ക​ര​സ്ഥ​മാ​ക്കി. 11 മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​പ്പോ​ള്‍ 100 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി​യ മേ​ല്‍​പ്പാ​ടം ചുണ്ടൻ ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബി​ന്‍റെ അ​ഞ്ചാ​മ​ത് സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് വി​ജ​യ​മാ​ണി​ത്.

ആ​ദ്യ നാ​ല് സീ​സ​ണി​ല്‍ തു​ട​ര്‍​ച്ച​യാ​യി ചാ​മ്പ്യ​ന്മാ​രാ​യ പ​ള്ളാ​ത്തു​രു​ത്തി അ​ഞ്ചാം സീ​സ​ണി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ആ​റാം സീ​സ​ണി​ല്‍ കി​രീ​ടം തി​രി​കെ പി​ടി​ച്ചു. സി​ബി​എ​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് നെ​ഹ്റു ട്രോ​ഫി ജ​യി​ച്ച വ​ള്ളം സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. ഇ​ക്കൊ​ല്ല​ത്തെ നെ​ഹ്റു ട്രോ​ഫി ചാ​മ്പ്യ​ന്‍​മാ​രാ​യ കൊ​ല്ലം അ​രോ​മ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ അ​രോ​മ ചു​ണ്ട​ന് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ എ​ത്താ​ന്‍ ക​ഴി​ഞ്ഞു​ള്ളൂ. ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ത്ത അ​രോ​മ​യു​ടെ കി​ത​പ്പും അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ യു​ബി​സി കൈ​ന​ക​രി എ​ഫ് സി​യു​ടെ വീ​യ​പു​ര​ത്തി​ന്‍റെ വീ​രോ​ചി​ത​മാ​യ മു​ന്നേ​റ്റ​വും ക​ണ്ട ഈ ​സീ​സ​ണി​ല്‍ ഓ​രോ ക​ളി​യി​ലെ​യും വി​ജ​യം പോ​യി​ന്‍റ് നി​ല​യി​ലെ സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി.

മ​ന്ത്രിമാരായ പി.സി. വി​ഷ്ണു​നാ​ഥ്, ഷി​ബു ബേ​ബി ജോ​ണ്‍, എ​ന്‍.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​നം നിർവഹിച്ചു. ഹീ​റ്റ്സി​ലെ മി​ക​ച്ച സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ ഫൈ​ന​ല്‍ ലൈ​ന​പ്പി​ല്‍ കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന പു​ണ്യാ​ള​ന്‍ നി​ര​ണം എ​ത്തി​യ​ത് ഈ ​സീ​സ​ണി​ലെ മി​ക​ച്ച മു​ന്നേ​റ്റ​മാ​യി.

ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ ത​ന്നെ പ​ള്ളാ​ത്തു​രു​ത്തി​യു​ടെ മേ​ല്‍​പ്പാ​ടം ലീ​ഡ് നേ​ടി. ഈ ​ലീ​ഡ് അ​വ​ര്‍ ഒ​രു വേ​ള​യി​ലും വി​ട്ടു കൊ​ടു​ത്തി​ല്ല. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച പു​ണ്യാ​ള​ന്‍ നി​ര​ണം പ​ള്ളാ​ത്തു​രു​ത്തി​ക്കും യു​ബി​സിഎ​ഫ്സി​ക്കും ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി.

പ​കു​തി​യി​ലെ​ത്തു​മ്പോ​ള്‍ പു​ണ്യാ​ള​ന്‍ അ​ല്‍​പം മു​മ്പി​ലെ​ന്ന് തോ​ന്നി. എ​ന്നാ​ല്‍ അ​വ​സാ​ന ലാ​പ്പി​ല്‍ യു​ബി​സി കൈ​ന​ക​രി​യും പു​ണ്യാ​ള​നും ഒ​പ്പ​ത്തി​നൊ​പ്പം വ​ന്നു. തു​ട​ക്ക​ത്തി​ലെ ലീ​ഡ് വി​ട്ടു കൊ​ടു​ക്കാ​തെ പൊ​രു​തി​യ പ​ള്ളാ​ത്തു​രു​ത്തി​യു​ടെ തു​ഴ​വേ​ഗ​ത്തി​ല്‍ (3.42.426 മി​നി​റ്റ്) മേ​ല്‍പ്പാ​ടം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യും സി​ബി​എ​ല്‍ കി​രീ​ട​വും ക​ര​സ്ഥ​മാ​ക്കി. പോ​യി​ന്‍റ് നി​ല​യി​ല്‍ അ​രോ​മ സി​ബി​എ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ റ​ണ്ണ​ര്‍ അ​പ്പും (96 പോ​യി​ന്‍റ്) വീ​യ​പു​രം മൂ​ന്നാം സ്ഥാ​ന​ത്തും (91 പോ​യി​ന്‍റ്) ഫി​നി​ഷ് ചെ​യ്തു.

ഈ ​സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പു​ണ്യാ​ള​ന്‍ നി​ര​ണം കൊ​ല്ല​ത്ത് ര​ണ്ടാ​മ​തും (3.42.748 മി​നി​റ്റ്) യു​ബി​സി നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യോ​ടെ ആ​വേ​ശം തു​ട​ങ്ങു​ന്ന കേ​ര​ള​ത്തി​ന്‍റെ ജ​ലോ​ത്സ​വ കാ​ല​ത്തി​ന് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​മാ​പ​ന​മാ​ണ് കൊ​ല്ല​ത്തെ പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി​യോ​ടെ ന​ട​ന്ന​ത്.

District News

‎നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ‎പാഞ്ഞുക​യ​റി കൈ​ക്കു​ഞ്ഞും അ​മ്മ​യും ഉ​ൾ​പ്പ​ടെ​ അഞ്ചുപേർ രക്ഷപ്പെട്ടു

‎നെ​ടു​മ​ങ്ങാ​ട്: കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ‎ ആ​ളു​ക​ൾ​ക്കി​ട​യി​ലേക്ക് ഇടിച്ചുകയറി, കൈ​ക്കു​ഞ്ഞും അ​മ്മ​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ് ക്ക്.​ ആ​ർ​ക്കും ‎ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ല. ‎നെ​ടു​മ​ങ്ങാ​ട് നി​ന്നും വി​തു​ര​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​പ്പെ​ട്ട​ത്.​

വി​തു​ര സ്വ​ദേ​ശി​യും കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നു​മാ​യ അ​നി​ൽ​കു​മാ​റും കു​ടും​ബ​വു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.​അ​നി​ൽ​കു​മാ​റാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. മ​ന്നൂ​ർ​ക്കോ​ണ​ത്ത് എ​ത്തി​യ​പ്പോ​ൾ അ​നി​ൽ​കു​മാ​ർ ഉ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ സ​മീ​പ​ത്തെ പീ​പ്പി​ൾ​സ് ലൈ​ബ്ര​റി​യു​ടെ റീ​ഡിം​ഗ് റൂ​മി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വ​നി​ത​ക​ൾ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി നു ​വാ​ഹ​നം കാ​ത്തു നി​ൽ​ക്കു ന്ന​തി​നി​ട​യി​ലേ​ക്കാ​ണ് കാ​ർ പാ​ഞ്ഞു​ക​യ​റി​യ​ത്. കൈ​ക്കു​ഞ്ഞു​ൾ​പ്പെ​ടെ നി​ന്നി​രു​ന്ന യു​വ​തി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ വ​ര​വു​ക​ണ്ട് വേ​ഗ​ത്തി​ൽ മ​റ്റൊ​രു​വ​ശ​ത്തേ​ക്കു ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ് അ​ഞ്ചു​പേ​രും ര​ക്ഷ​പ്പെ​ട്ട​ത്. ലൈ​ബ്ര​റി മ​ന്ദി​ര​ത്തി​ന്‍റ് കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ തെ​റി​ച്ച് അ​മ്മ​ക്കും കൈ​ക്കു​ഞ്ഞി​നും മ​റ്റൊ​രാ​ൾ​ക്കും നേ​രി​യ പ​രി​ക്കു​ക​ളേ​റ്റി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കു​ക​ളി​ല്ല.

ത​ലേ​ദി​വ​സം ഉ​റ​ക്ക​മൊ​ഴി​ഞ്ഞു​ള്ള ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ മ​യ​ങ്ങി​പ്പോ​യെ​ന്നാ​ണ് അ​നി​ൽ​കു​മാ​ർ പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ‎വ​ലി​യ​മ​ല പൊ​ലി​സ് കേ​സെ​ടു​ത്തു. ‎

District News

ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സ​ർ​ഗാ​ത്മ​ക ര​ച​നാ ശി​ൽ​പ്പ​ശാ​ല

തി​രു​വ​ന​ന്ത​പു​രം: സ​ർ​ഗാ​ത്മ​ക​ത​യ്ക്കും ഭാ​വ​ന​യ്ക്കും എ​ഴു​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സ​ർ​ഗാ​ത്മ​ക ര​ച​നാ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ്പ​ശാ​ല​യി​ൽ മു​പ്പ​തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

ലെ​റ്റ്സ് റൈ​റ്റ് ട്രി​വാ​ൻ​ഡ്രം സ്ഥാ​പ​ക​ൻ നാ​രാ​യ​ൺ മേ​നോ​ൻ, കോ​ർ ടീം ​അം​ഗം ക്രി​സ്റ്റോ മാ​ത്യൂ​സ് എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും സ്വ​ത​ന്ത്ര​ചി​ന്ത, ആ​വി​ഷ്കാ​ര​ശേ​ഷി എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​റി​യ​ക്ക്‌ കാ​നാ​യി​ൽ സി​എം​ഐ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

National

ഛത്തീസ്ഗഡിൽ വീ​ട് ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ ക്രൈ​സ്ത​വകു​ടും​ബം പ​ലാ​യ​നം ചെ​യ്തു

സു​​​​ക്മ (ഛത്തീ​​​​സ്ഗ​​​​ഡ്): വീ​​​​ടും വീ​​​​ട്ടു​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും അക്രമികൾ ത​​​​ക​​​​ർ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഛത്തീ​​​​സ്ഗ​​​​ഡി​​​ൽ എ​​​​ട്ടം​​​​ഗ ക്രൈ​​​​സ്ത​​​​വ​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന് സ്വ​​​​ന്തം ഗ്രാ​​​​മം വി​​​​ട്ട് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​ന്നു. ക​​​​ഴി​​​​ഞ്ഞ 16നാ​​​​ണു സം​​​​ഭ​​​​വമെന്ന് പ്രോ​​​​ഗ്ര​​​​സീ​​​​വ് ക്രി​​​​സ്ത്യ​​​​ൻ അ​​​​ല​​​​യ​​​​ൻ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സാ​​​​ധ​​​​ന​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ അ​ക്ര​മി​ക​ൾ പു​​​​റ​​​​ത്തേ​​​​ക്കു വ​​​​ലി​​​​ച്ചെ​​​​റി​​​​ഞ്ഞ​​​​തോ​​​​ടെ ധാ​​​​ന്യ​​​​ങ്ങ​​​​ൾ, വ​​​​സ്ത്ര​​​​ങ്ങ​​​​ൾ, കി​​​​ട​​​​ക്ക​​​​ക​​​​ൾ, പാ​​​​ത്ര​​​​ങ്ങ​​​​ൾ, പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം കു​​​​ടും​​​​ബ​​​​ത്തി​​​​നു ന​​​​ഷ്‌​​​ട​​​മാ​​​​യി. പു​​​​തു​​​​താ​​​​യി വാ​​​​ങ്ങി​​​​യ സൈ​​​​ക്കി​​​​ൾ, 4,000 രൂ​​​​പ, അ​​​​ഞ്ചു ഗ്രാം ​​​​സ്വ​​​​ർ​​​​ണം എ​​​​ന്നി​​​​വ​​​​യും ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട​​​​വ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് വീ​​​​ട് ഇ​​​​ടി​​​​ച്ചു​​​​നി​​​​ര​​​​ത്തി​​​​യ​​​​തോ​​​​ടെ 16ന് ​​​​രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തോ​​​​ടെ കു​​​​ടും​​​​ബം ഗ്രാ​​​​മം വി​​​​ടാ​​​​ൻ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യി.

സ്വ​​​​ന്തം ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 62 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ​​​​യു​​​​ള്ള സു​​​​ക്മ​​​​യി​​​​ലാ​​​​ണ് ഇ​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ അ​​​​ഭ​​​​യം തേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പൊ​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലും ജി​​​​ല്ലാ പൊ​​​ലി​​​​സ് സൂ​​​​പ്ര​​​​ണ്ടി​​​​നും ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​ട​​​ർ​​​​ക്കും പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ ഇ​​​​തു​​​​വ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണം ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള യാ​​​​തൊ​​​​രു നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​യും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് പ്രോ​​​​ഗ്ര​​​​സീ​​​​വ് ക്രി​​​​സ്ത്യ​​​​ൻ അ​​​​ല​​​​യ​​​​ൻ​​​​സ് (പിസിഎ) ആ​​​​രോ​​​​പി​​​​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പി​സി​എ ക​ൺ​വീ​ന​റു​മാ​യ സൈ​​​​മ​​​​ൺ ദി​​​​ഗ്ബാ​​​​ൽ ത​​​​ണ്ടി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​ലും ഏ​​​​കോ​​​​പ​​​​ന​​​​ത്തി​​​​ലും കു​​​​ടും​​​​ബം ഇ​​​​പ്പോ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഒ​​​​രു കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​ണ് ക​​​​ഴി​​​​യു​​​​ന്ന​​​​ത്.

17ന് ​​​​കു​​​​ടും​​​​ബ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച അ​​​​ദ്ദേ​​​​ഹം, വീ​​​​ടു​​​​ത​​​​ക​​​​ർ​​​​ക്ക​​​​ലും കു​​​​ടി​​​​യി​​​​റ​​​​ക്ക​​​​ലും ഉ​​​​ൾ​​​​പ്പ​​​ടെ​​​​യു​​​​ള്ള ദു​​​​ര​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നി​​​​ട്ടും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​ൻ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും അ​​​​വ​​​​രോ​​​​ടൊ​​​​പ്പം പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

കു​​​​ടി​​​​യി​​​​റ​​​​ക്ക​​​​പ്പെ​​​​ട്ടു ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​യ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷ, സം​​​​ര​​​​ക്ഷ​​​​ണം, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം എ​​​​ന്നി​​​​വ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ എ​​​​ല്ലാ​​​​വ​​​​രും പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് പ്രോ​​​​ഗ്ര​​​​സീ​​​​വ് ക്രി​​​​സ്ത്യ​​​​ൻ അ​​​​ല​​​​യ​​​​ൻ​​​​സ് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

District News

പൊ​തു ഇ​ട​ത്തി​ൽ ശു​ചി​മു​റി മാ​ലി​ന്യം

ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം മ​ങ്ങാ​ട്ടുവാ​തു​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്ത് ശുചിമു റി മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​കുന്നെന്നു പരാതി. നാ​വാ​യി​ക്കു​ളം തൃ​ക്കോ​വി​ൽ​വ​ട്ടം, 28-മൈ​യി​ൽ, താ​ഴെ വെ​ട്ടി​യാ​റ വാ​ർ​ഡു​ക​ൾ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. ഇ​വി​ടെ​യാ​ണു ശു​ചി​മു​റി മാ​ലി​ന്യം സ്ഥി​ര​മാ​യി ഒ​ഴി ക്കു​ന്ന ഭാ​ഗ​മാ​യി മാ​റി​യി​രി രി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ അ​ഞ്ചു​ദി​വ​സ​മെ​ങ്കി​ലും ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്.

മു​ൻ​പും ഇ​വി​ടെ ശു​ചി​മു​റി മാ​ലി​ന്യ​വും കോ​ഴി​വേ​സ്റ്റും ത​ള്ളിയി​രു​ന്നു. നി​ര​വ​ധി ത​വ​ണ ഹെ​ൽ​ത്തി​ലും പ​ഞ്ചാ​യ​ത്തി ലും ​പൊ​ലി​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ര​ണ്ടു ത​വ​ണ നാ​ട്ടു​കാ​ർ വാ​ഹ​നം പി​ടി​ച്ചു പൊ​ലി​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ​ക്കെ​തി​രേ നി​സാ​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കു​ന്ന​തു​മൂ​ലം പ​രി​സ​ര പ്ര​ദേ​ശം ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​ണ്.

ദു​ർ​ഗ​ന്ധം​മൂ​ലം വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​പ​ഴി സ​ഞ്ച​രി ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ക​ർ​ച്ച​വ്യാ​ധി-​രോ​ഗ​ഭീ​ഷ​ണി​ക​ൾ​ക്കും ഇ​തു കാ​ര​ണ​മാ​കു​ന്നു. മ​ഴ പെ​യ്യു​മ്പോ​ൾ തൊ​ട്ട​ടു​ത്തു​ള്ള തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ എ​ത്തു​മോ​യെ​ന്ന ഭീ​തി യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ് ന​ങ്ങ​ൾ​ക്കു വ​ഴി വ​യ്ക്കു​മെ ന്നും ​നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു ന്നു. ​വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സ​ജി​നാ അ​ശോ​ക​ൻ, ആ​ശാ​സു​നി​ൽ, പ്ര​മോ​ദ്, ബി.​എ​സ്. സു​ബി​ത എ​ന്നി​വ​ർ വീ​ണ്ടും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

District News

വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സിന്‍റെ ഉ​പ​രോ​ധം

‎നെ​ടു​മ​ങ്ങാ​ട് : ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഗ​ഡു ല​ഭി​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. അ​ർ​ഹ​മാ​യ ഭ​വ​ന​പ​ദ്ധ​തി ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത 70 വ​യ​സു​കാ​രി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​മ​രം തു​ട​രു​മെ​ന്ന് അ​റി​യി​ച്ചു.

‎സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ന്ദു​വി​നെ ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി ദി​വ​സ​ങ്ങ​ളാ​യി ഓ​ഫീ​സി​ലെ​ത്തു​ന്നി​ല്ലെ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. വി​ഷ​യം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും സെ​ക്ര​ട്ട​റി സ​മ​ര​ക്കാ​രെ അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​തു​വ​രെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ തു​ട​ർ​സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഞ്ചാ​യ​ത്തി​ലെ​ത്തി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​ജ്യോ​തി​ഷ് കു​മാ​ർ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ തി​രി​കെ ലഭിച്ചു; കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞ് വീ​ട്ട​മ്മ

നെ​യ്യാ​റ്റി​ൻ​ക​ര: വെ​ങ്ങാ​നൂ​രി​ൽ​നി​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ ന​ഷ്‌​ട​പ്പെ​ട്ട ബാ​ഗും പ​ണ​വും പ്ര​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും വീ​ട്ട​മ്മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്കു ന​ന്ദി പ​റ​ഞ്ഞു വീ​ട്ട​മ്മ.
വീ​ടി​ന്‍റെ അ​സ​ൽ പ്ര​മാ​ണ​വും ആ​ധാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും പ​ണ​വു​മ​ട​ങ്ങി​യ പേ​ഴ്സാ​ണ് പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി​നി ആ​ര്‍.​എ​സ്. മി​നി​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ യാ​ത്രാ​മ​ധ്യേ ന​ഷ്ട​മാ​യ​ത്. വാ​യ്പാ ആ​വ​ശ്യ​ത്തി​നാ​യി ക​രു​തി​യ രേ​ഖ​ക​ള്‍ ന​ഷ്ട​മാ​യെ​ന്നു തി​രി​ച്ച​റി​ഞ്ഞ മി​നി നെ​യ്യാ​റ്റി​ന്‍​ക​ര ഡി​പ്പോ​യി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ൻ​മാ​സ്റ്റ​ർ​മാ​രാ​യ എം. ​ഗോ​പ​കു​മാ​റും എ​ൻ.​കെ. ര​ഞ്ജി​ത്തും കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ​നി​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കു പു​റ​പ്പെ​ട്ട ബ​സു​ക​ളി​ലെ ക​ണ്ട​ക്ട​ർ​മാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ർ ബ​സു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ട​ക്ട​ർ നി​ഷ കെ. ​നാ​യ​ർ ഡ്യൂ​ട്ടി ചെ​യ്ത ബ​സി​ലെ സീ​റ്റി​ന​ടി​യി​ൽ​നി​ന്നും പേ​ഴ്സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ടി​ഒ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ ക​ണ്ണ​ൻ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ന​ഷ്‌​ട​പ്പെ​ട്ട പേ​ഴ്സും കാ​ശും പ്ര​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും മി​നി​ക്ക് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സി​ൽ എ.​ടി. ഒ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ ചേ​ർ​ന്നു കൈ​മാ​റി.

District News

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം: "ശ​ല​ഭ​സം​ഗ​മം 2026' സം​ഘ​ടി​പ്പി​ച്ചു

ക​ള്ളി​ക്കാ​ട്: ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം "ശ​ല​ഭ​സം​ഗ​മം 2026' സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ. സാ​നു​മ​തി, പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജെ.​സി. സ​ജി​നി​മോ​ൾ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ക​ള്ളി​ക്കാ​ട് ഭു​വ​ന​ച​ന്ദ്ര​ൻ, എം. ​സ​തീ​ഷ്കു​മാ​ർ, സി​ന്ധു​ലേ​ഖ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ചി​ത്രാ ഉ​ദ​യ​ൻ, ബി​ന്ദു, ആ​ദി​ശ​ങ്ക​ർ, സു​മ, ക​വി​ത വി​ൻ​സ​ന്‍റ്, അ​ജി​ത ഫ്രാ​ങ്ക്ലി​ൻ, ര​തീ​ഷ്, അ​നി​ല, സു​കു, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​ഞ്ജ​ന ക​മ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

District News

വാ​ന​ര​പ്പ​ട കൃ​ഷി ന​ശി​പ്പി​ക്കു​ന്നു; ബാ​ങ്ക് അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

വെ​ള്ള​റ​ട: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വാ​ന​ര​പ്പ​ട പി​ടി​മു​റു​ക്കി​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലും ക​ട​ക്കെ​ണി​യി​ലു​മെ​ന്ന് ആ​രോ​പ​ണം.

ക്രി​സ്മ​സ് വി​ള​വെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. തെ​ങ്ങു​ക​ളി​ല്‍ ക​രി​ക്ക് പ​രു​വ​മാ​കു​മ്പോ​ള്‍ അ​വ​യി​ലെ വെ​ള്ളം കു​ടി​ക്കു​ക​യും പ​റി​ച്ചു​ദൂ​രെ​യെ​റി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ചേ​മ്പ്, കാ​ച്ചി​ല്‍, മ​ര​ച്ചീ​നി തു​ട​ങ്ങി​യ വി​ള​ക​ള്‍ പൂ​ര്‍​ണ​മാ​യും കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ബാ​ങ്കു​ക​ളി​ല്‍​നി​ന്നു വാ​യ്പ​യെ​ടു​ത്താ​ണ് ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കൃ​ഷി​നാ​ശ​മു​ണ്ടാ​യ​തോ​ടെ ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ ക​ര്‍​ഷ​ക​ര്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട് ഇ​ന്ന​ലെ ക​രി​ക്കാ​മ​ന്‍​കോ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശേ​ഖ​ര​ദാ​സും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കൃ​ഷി​നാ​ശ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ ധ​ന​സ​ഹാ​യം ല​ഭ്യ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

പാ​റ​ശാ​ല: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡും പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ബ്ലോ​ക്കു​ത​ല കേ​ര​ളോ​ത്സ​വം പൊ​ഴി​യൂ​ര്‍ എ​സ്എം​ആ​ര്‍​സി ഗ്രൗ​ണ്ടി​ല്‍ എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷ കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​മാ​രാ​യ​പി.​എ​ന്‍. ജി​നേ​ഷ്, ബി.​എ​ഫ്. ര​മേ​ശ്, എം. ​ജെ. ആ​തി​ര, സാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​അ​രു​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​സ്. ലി​ജു, പി. ​സ​ലീ​ല, ആ​ന്‍​സി വി. ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ത്‌​ന​രാ​ജ്, ബി​ന്ദു കെ. ​സു​കു​മാ​ര്‍, പി. ​പ്ര​വീ​ണ, കെ. ​ബി​ന്ദു, ശോ​ഭ​ന ക​ല്‍​പ്പാ​സ്, മാ​റാ​ടി സ​ന​ല്‍, അ​ഡ്വ. ജി.​ജി. പ്ര​ഗീ​ത്, ആ​ര്‍.​കെ. മോ​ഹ​ന്‍​കു​മാ​ര്‍, വി​നി​ത സ​ന്തോ​ഷ്, ബി.​ആ​ര്‍. അ​ര്‍​ച്ച​ന, ബി​ഡി​ഒ എം.​ആ​ര്‍. പ്രേം ​സു​ജി​ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

കു​മ്പ​ളാം​പൊ​യ്ക ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു

പ​ത്ത​നം​തി​ട്ട: കു​മ്പ​ളാം​പൊ​യ്ക സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ദി​വ​സം ത​ന്നെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വ് കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.

കു​മ്പ​ളാം​പൊ​യ്ക സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ക​ഴി​ഞ്ഞ 13നാ​ണ് അ​സാ​ധാ​ര​ണ ഉ​ത്ത​ര​വി​ലൂ​ടെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ഉ​ത്ത​ര​വാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ലൂ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ഭ​ര​ണ​സ​മി​തി​യെ തെ​റ്റാ​യ മാ​ര്‍​ഗ​ത്തി​ലൂ​ടെ അ​ട്ടി​മ​റി​ക്കാ​നു​ള്ള പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത​തി​ലൂ​ടെ വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ വ​ച്ച് ഭ​ര​ണ​സ​മി​തി​ക​ള്‍ പി​ടി​ച്ചെ​ടു​ക്കു​വാ​നു​ള്ള യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ത്തി​ന് പി​ന്തു​ണ കൊ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള താ​ക്കീ​താ​ണെ​ന്ന് ബാ​ങ്ക്? പ്ര​സി​ഡ​ന്‍റ് ബ​ഞ്ച​മി​ന്‍ ജോ​സ് ജേ​ക്ക​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക പോ​ലും ചെ​യ്യാ​തെ അ​തി​വേ​ഗം പി​രി​ച്ചു​വി​ട​ല്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ഇ​തു​കൂ​ടാ​തെ ബാ​ങ്കി​ല്‍ ഒ​രു ജീ​വ​ന​ക്കാ​രി​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ബാ​ങ്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​തെ​യും ജോ​ലി​യി​ല്‍ കൃ​ത്യ​വി​ലോ​പം കാ​ണി​ക്കു​ക​യും ജീ​വ​ന​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന മ​റ്റൊ​രു അ​ജ​ണ്ട കൂ​ടി ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ലി​നു പി​ന്നി​ലു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ഷീ​ബ ജേ​ക്ക​ബും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ വേ​ണം: ഡി​സി​സി

പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ജി​ല്ല​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ ശ​ല്യം പ​രി​ഹ​രി​ക്കു​വാ​ന്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ക​ണ്‍​വെന്‍​ഷ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ടും വ​നം, റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന് വ​നം​വ​കു​പ്പും സം​സ്ഥാ​ന സ​ര്‍​ക്കാ​രും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

വ​ട​ശേ​രി​ക്ക​ര​യി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര​ന്ത​ര​മാ​യി ഉ​ദ്യോ​ഗ​സ്ഥ ജ​ന​പ്ര​തി​നി​ധി യോ​ഗം വി​ളി​ച്ച് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​വാ​ന്‍ വ​നം​മ​ന്ത്രി നേ​രി​ട്ട് എ​ത്തി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സ​ജി കൊ​ട്ട​ക്കാ​ട്, ജെ​റി മാ​ത്യു സാം, ​അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ്, ഹ​രി​കു​മാ​ര്‍ പൂ​ത​ങ്ക​ര, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ഖ​റി​യാ വ​ര്‍​ഗീ​സ്, ആ​ർ. ദേ​വ​കു​മാ​ര്‍, പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ൽ, എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, കെ. ​ശി​വ​പ്ര​സാ​ദ്, ആ​ബി​ദ് ഷെ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.­­

District News

കാ​ട്ടാ​ന​ക​ളെ മ​യ​ക്കു​വെ​ടി വ​ച്ച് ഉ​ള്‍​ക്കാ​ട്ടി​ല്‍ വി​ട​ണം: രാ​ജു ഏ​ബ്ര​ഹാം

വ​ട​ശേ​രി​ക്ക​ര: ജ​ന​ങ്ങ​ളു​ടെ ജീ​വ​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടാ​ന​ക​ളെ മ​യ​ക്കു​വെ​ടി വ​ച്ച് ഉ​ള്‍​ക്കാ​ട്ടി​ല്‍ വി​ട​ണ​മെ​ന്നും അ​തി​ന് വ​നം മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണമെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം. വ​ട​ശേ​രി​ക്ക​ര​യി​ല്‍ നി​ര​ന്ത​രം കാ​ട്ടാ​ന ഇ​റ​ങ്ങി ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത് ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഏ​ക​ദി​ന പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​തി​ന​ഞ്ചോ​ളം ആ​ന​ക​ളാ​ണ് കൂ​ട്ട​മാ​യി വ​ട​ശേ​രി​ക്ക​ര ടൗ​ണി​ന് അ​ടു​ത്തു വ​രെ എ​ത്തു​ന്ന​ത്. നാ​ലെ​ണ്ണം സ്ഥി​ര​മാ​യി എ​ത്തു​ന്നു. 200 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്തെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. മ​ന്ത്രി വ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത​ല്ലാ​തെ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​ടു​വ​യി​റ​ങ്ങി​യ​പ്പോ​ള്‍ 90 വ​ന​പാ​ല​ക​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്നും രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എ. ​ആ​ർ. വി​ക്ര​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ൻ, പ്ര​സാ​ദ് എ​ന്‍. ഭാ​സ്‌​ക​ര​ൻ, ആ​ര്‍. ശ്യാ​മ, ജി​തി​ന്‍​രാ​ജ്, കെ. ​ആ​ർ. രെ​ഞ്ചു, സി​ഗ്ലി ഡാ​നി​യേ​ൽ, പി. ​എം. വ​ര്‍​ഗീ​സ്, എം. ​എ​സ്. ച​ന്ദ്ര​ന്‍ , അ​ജി​കു​മാ​ർ, വ​ര്‍​ഗീ​സ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up