x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ക്കി​വേ​ഷ​ത്തി​ൽ കൈ​യ​ടി വാ​ങ്ങി​യ നാ​യി​ക​മാ​ർ  

പ്ര​ത്യേ​ക ലേ​ഖ​ക​ൻ
Published: November 23, 2026 10:39 AM IST | Updated: November 23, 2026 10:42 AM IST

കാക്കി വേഷത്തിലുള്ള നായികമാർ

നാ​യ​ക​ന്‍​മാ​ര്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തു​ന്ന കാ​ക്കി​വേ​ഷ​ങ്ങ​ളി​ല്‍ ക​യ്യ​ടി വാ​ങ്ങി​യ ഒ​രു​പി​ടി നാ​യി​ക​മാ​രു​ണ്ട് മ​ല​യാ​ള വെ​ള്ളി​ത്തി​ര​യി​ല്‍. നാ​യ​ക​ന്‍റെ നി​ഴ​ലി​ല്‍​നി​ന്നു മാ​റി ശ​ക്ത​വും ഗാം​ഭീ​ര്യ​വു​മു​ള്ള ലേ​ഡി പൊ​ലീ​സ് ഓ​ഫീ​സേ​ഴ്സി​നെ ക​ണ്ട​പ്പോ​ൾ പ്രേ​ക്ഷ​ക​ര്‌ ക​യ്യ​ടി​ച്ചു. പി​ന്നോ​ട്ടു നോ​ക്കി​യാ​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ ബി​ഗ് കാ​ന്‍​വാ​സി​ല്‍ ക​യ്യ​ടി നേ​ടി​യ​തും പ്രേ​ക്ഷ​ക​ര്‍ വ​ര​വേ​റ്റ​തു​മാ​യ ഒ​രു​പി​ടി വ​നി​ത പൊ​ലി​സ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്...

പാ​ര്‍​വ​തി​യു​ടെ പ്ര​ഥ​മ​ദൃ​ഷ്‌​ട്യ കു​റ്റ​ക്കാ​ര്‍

K-Rail Survey

പാ​ര്‍​വ​തി തി​രു​വോ​ത്ത് ആ​ദ്യ​മാ​യി പൊ​ലി​സ് വേ​ഷ​ത്തി​ലെ​ത്തി​യ പ്ര​ഥ​മ​ദൃ​ഷ്‌​ട്യ കു​റ്റ​ക്കാ​ര്‍ ഒ​രു പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ത്രി​ല്ല​ര്‍ സി​നി​മ​യാ​ണ്. പാ​ര്‍​വ​തി​ക്കൊ​പ്പം വി​ജ​യ​രാ​ഘ​വ​നും മാ​ത്യു തോ​മ​സു​മാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍. ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ നി​ര്‍​വ​ഹി​ച്ച​ത് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പി.​എ​സ്.​സു​ബ്ര​മ​ണ്യ​വും വി​ജേ​ഷ് തോ​ട്ടി​ങ്ങ​ലും ചേ​ര്‍​ന്നാ​ണ്.

ന​വ്യ​യു​ടെ പാ​തി​രാ​ത്രി

K-Rail Survey

ഇ​ട​വേ​ള​യ്ക്കു​ശേ​ഷം എ​ത്തി​യ​പ്പോ​ള്‍ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ന​വ്യ നാ​യ​ര്‍ പൊ​ലി​സ് വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു പാ​തി​രാ​ത്രി. ര​ത്തീ​ന സം​വി​ധാ​നം ചെ​യ്ത ചി​ത്രം, ടാ​ഗ് ലൈ​ന്‍ പോ​ലെ, ഒ​രു രാ​ത്രി​യി​ല്‍ ര​ണ്ടു പോ​ലി​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് ക​ഥ വി​ക​സി​ച്ച​ത്. ന​വ്യ നാ​യ​ര്‍​ക്കൊ​പ്പം സൗ​ബി​ന്‍ ഷാ​ഹി​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി.

മം​മ്ത മോ​ഹ​ന്‍​ദാ​സ് - ഫോ​റ​ന്‍​സി​ക്

K-Rail Survey

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വേ​ഷ​ങ്ങ​ളെ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യു​ന്ന ന​ടി​യാ​ണ് മം​മ്ത മോ​ഹ​ന്‍​ദാ​സ്. വ​ള​രെ ഗൗ​ര​വ​ത്തോ​ടെ പൊ​ലി​സ് വേ​ഷ​ത്തി​ല്‍ മം​മ്ത എ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ഫോ​റ​ന്‍​സി​ക്. ടൊ​വി​നൊ തോ​മ​സ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ല്‍ ഐ​പി​എ​സ്‌ ഉ​ദ്യോ​ഗ​സ്ഥ റി​തി​ക സേ​വ്യ​റാ​യി മം​മ്ത എ​ത്തി. ഒ​രേ​സ​മ​യം ക​ര്‍​ക്ക​ശ​ക്കാ​രി​യാ​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യും മ​ക​ളെ ന​ഷ്‌​ട​പ്പെ​ട്ട അ​മ്മ​യാ​യും വേ​റി​ട്ടൊ​രു പ്ര​ക​ട​ന​മാ​യി​രു​ന്നു ‘ഫോ​റ​ന്‍​സി​ക്കി’​ലേ​ത്.

നി​മി​ഷ സ​ജ​യ​ന്‍- നാ​യാ​ട്ട്

K-Rail Survey

നെ​ഞ്ചി​ല്‍ ഒ​രു ക​ന​ത്തോ​ടെ​യ​ല്ലാ​തെ മാ​ര്‍​ട്ടി​ന്‍ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്ത നാ​യാ​ട്ട് ക​ണ്ടു​തീ​ര്‍​ക്കാ​നാ​കി​ല്ല. പൊ​ലി​സ് ജോ​ലി സ്വ​പ്നം ക​ണ്ട്, രാ​ഷ്്‌​ട്രീ​യ​ക്കാ​രു​ടെ​യും അ​ധി​കാ​രി​ക​ളു​ടെ​യും ട്ര​പ്പീ​സ് ക​ളി​യി​ല്‍ ഇ​ര​ക​ളാ​യി മാ​റു​മ്പോ​ള്‍, നാ​യാ​ട​പ്പെ​ടു​മ്പോ​ള്‍ സി​പി​ഒ സു​നി​ത​യു​ടെ നി​സ​ഹാ​യ​വ​സ്ഥ​യി​ലേ​ക്ക്, നി​ര്‍​വി​കാ​ര​ത​യി​ലേ​ക്ക് പ്രേ​ക്ഷ​ക​രും എ​ത്തും. ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച നി​മി​ഷ​യു​ടെ ശ്ര​ദ്ധേ​യ പ്ര​ക​ട​ന​മാ​യി​രു​ന്നു നാ​യാ​ട്ടി​ലേ​ത്. ജോ​ജു ജോ​ര്‍​ജും കു​ഞ്ചാ​ക്കോ ബോ​ബ​നും പ്ര​ക​ട​നം​കൊ​ണ്ട് വി​സ്മ​യി​പ്പി​ക്കു​മ്പോ​ഴും ത​നി​ക്കു​ള്ള ഇ​ടം സി​പി​ഒ സു​നി​ത​യി​ല്‍ നി​മി​ഷ ക​രു​തി​വ​ച്ചു.

ഉ​ണ്ണി​മാ​യ പ്ര​സാ​ദ് - അ​ഞ്ചാം പാ​തി​ര

K-Rail Survey

പ്രേ​ക്ഷ​ക​ര്‍ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത ക​ഥാ​പാ​ത്രം എ​ന്നു പ​റ​യാം അ​ഞ്ചാം പാ​തി​ര​യി​ലെ ഉ​ണ്ണി​മാ​യ പ്ര​സാ​ദ് അ​വ​ത​രി​പ്പി​ച്ച ഡി​സി​പി കാ​ത​റി​ന്‍ മ​രി​യ. സീ​രി​യ​ല്‍ കി​ല്ല​ര്‍ ന​ഗ​ര​ത്തി​ല്‍ കൊ​ല​പാ​ത​ക പ​ര​മ്പ​ര സൃ​ഷ്‌​ടി​ക്കു​മ്പോ​ള്‍ അ​തി​നു പി​ന്നാ​ലെ​യാ​ണ് കാ​ത​റി​നും കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​വ​ത​രി​പ്പി​ച്ച ക്രി​മി​ന​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് അ​ന്‍​വ​ര്‍ ഹു​സൈ​നും. ആ​ദ്യ​മ​ധ്യാ​ന്തം അ​ത്ര​ത്തോ​ളം ഗൗ​ര​മേ​റി​യ ക​ഥാ​പാ​ത്ര​ത്തെ പ്രേ​ക്ഷ​ക​പ്ര​ശം​സ നേ​ടും​വി​ധം കൊ​ണ്ടു പോ​കാ​ന്‍ ഉ​ണ്ണി​മാ​യ​ക്കു സാ​ധി​ച്ചു. ക്ലൈ​മാ​ക്സി​ല്‍ നാ​യ​ക​ന്‍ ദു​ര്‍​ബ​ല​നാ​കു​മ്പോ​ള്‍ മാ​സ് പ​രി​വേ​ഷ​ത്തോ​ടെ​യു​ള്ള കാ​ത​റി​ന്‍റെ വ​ര​വ് ക​യ്യ​ടി​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ച​ത്.

മ​ഞ്ജു വാ​ര്യ​ര്‍- വേ​ട്ട

K-Rail Survey

മ​ഞ്ജു വാ​ര്യ​രു​ടെ ക​രി​യ​റി​ലെ ആ​ദ്യ പൊ​ലി​സ് വേ​ഷം എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ‘വേ​ട്ട’​യി​ലെ ക​മ്മീ​ഷ​ണ​ര്‍ ശ്രീ​ബാ​ല. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ എ​ന്ന​തി​ന​പ്പു​റം വ്യ​ക്തി​പ​ര​മാ​യി ഇ​മോ​ഷ​ന്‍​സ് കൂ​ടി​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് വേ​ട്ട​യി​ല്‍ ശ്രീ​ബാ​ല. ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ത്രി​ല്ല​റാ​യി ആ​രം​ഭി​ച്ച് മൈ​ന്‍​ഡ് ഗെ​യി​മി​ലൂ​ടെ പോ​കു​ന്ന ക​ഥ​യി​ല്‍ ത​ന്‍റെ വേ​ഷം മി​ക​ച്ച രീ​തി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ മ​ഞ്ജു വാ​ര്യ​ര്‍​ക്ക് സാ​ധി​ച്ചു.

ലെ​ന- സ്പി​രി​റ്റ്

K-Rail Survey

മ​ല​യാ​ള​ത്തി​ല്‍ ക്യാ​ര​ക്‌​ട​ര്‍ വേ​ഷ​ങ്ങ​ളി​ല്‍ ത​ന്‍റേ​താ​യ ഇ​ടം സൃ​ഷ്‌​ടി​ച്ച ലെ​ന​യു​ടെ സി​നി​മാ​ജീ​വി​ത​ത്തി​ലെ ശ്ര​ദ്ധേ​യ പൊ​ലി​സ് വേ​ഷ​മാ​യി​രു​ന്നു ര​ഞ്ജി​ത്ത് ഒ​രു​ക്കി​യ സ്പി​രി​റ്റി​ലെ എ​എ​സ്പി സു​പ്രി​യ രാ​ഘ​വ​ന്‍. മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​പ്പി​ച്ച ര​ഘു​ന​ന്ദ​നൊ​പ്പം ലെ​ന​യു​ടെ ക​ഥാ​പാ​ത്ര​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ന്നു​വ​രെ ക​ണ്ട ദു:​ഖ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍​നി​ന്നും വ​ള​രെ ഗൗ​ര​വ​മേ​റി​യ വേ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ലെ​ന​യു​ടെ ചു​വ​ടു​മാ​റ്റം​കൂ​ടി​യാ​യി​രു​ന്നു സ്പി​രി​റ്റി​ലൂ​ടെ. ക​രി​യ​റി​ല്‍ ആ​ദ്യ പൊ​ലി​സ് വേ​ഷ​മാ​യി​രു​ന്നു സ്പി​രി​റ്റി​ലേ​ത് എ​ങ്കി​ല്‍, പി​ന്നീ​ട് വി​ക്ര​മാ​ദി​ത്യ​ന്‍, ക​രി​ങ്കു​ന്നം സി​ക്സ​സ്, വ​നി​ത തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ യൂ​ണി​ഫോ​മി​ല്‍ ലെ​ന​യെ ക​ണ്ടു.

ആ​ശ ശ​ര​ത് - ദൃ​ശ്യം

 

K-Rail Survey

പൊ​ലി​സ് വേ​ഷ​ങ്ങ​ളി​ല്‍ നാ​യി​ക​മാ​ര്‍ പ​ല​പ്പോ​ഴും ശോ​ഭി​ക്കു​ന്നി​ല്ലെ​ന്ന വാ​ദ​ങ്ങ​ള്‍​ക്കൊ​രു മ​റു​പ​ടി​യാ​യി​രു​ന്നു ദൃ​ശ്യ​ത്തി​ലെ ആ​ശാ ശ​ര​ത്തി​ന്‍റെ ഐ​ജി ഗീ​താ പ്ര​ഭാ​ക​ര്‍. ഒ​രു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ കൂ​ര്‍​മ​ത​യും കൗ​ശ​ല​വും, മ​ക​നെ ന​ഷ്‌​ട​പ്പെ​ട്ട ഒ​ര​മ്മ​യു​ടെ വി​കാ​ര​വി​ക്ഷോ​ഭ​ങ്ങ​ളും ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു ആ​ശ ശ​ര​ത്. അ​ന്നു​വ​രെ ക​ണ്ട വ​നി​താ പൊ​ലി​സ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍​നി​ന്നു മാ​റി നാ​യ​ക​നൊ​പ്പം നി​ല്‍​ക്കു​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്രം. ദൃ​ശ്യം മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ഐ​ക്ക​ണി​ക് സി​നി​മ​യാ​യ​പ്പോ​ള്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ ജോ​ര്‍​ജു​കു​ട്ടി​ക്കൊ​പ്പം ഐ​ജി ഗീ​താ പ്ര​ഭാ​ക​റും പ്രേ​ക്ഷ​ക​രി​ല്‍ ജ​ന​കീ​യ​മാ​യി.

വാ​ണി വി​ശ്വ​നാ​ഥ് -ദി ​ട്രൂ​ത്ത്, ജ​നാ​ധി​പ​ത്യം

 

K-Rail Survey

ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ലെ ആ​ക്‌​ഷ​ന്‍ ഹീ​റോ​യി​ന്‍ ആ​യി​രു​ന്നു വാ​ണി വി​ശ്വ​നാ​ഥ്. അ​ടി​ത​ട​ക​ള്‍ നാ​യി​ക​മാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ​റ്റി​ല്ലെ​ന്നു മു​ന്‍​ധാ​ര​ണ​ക​ള്‍ പു​ല​ര്‍​ത്തി​യി​രു​ന്നി​ട​ത്താ​ണ് വാ​ണി വി​ശ്വ​നാ​ഥ് വി​ല്ല​ന്മാ​രെ ത​റ​പ​റ്റി​ച്ച​ത്. ജ​നാ​ധി​പ​ത്യ​ത്തി​ലെ മാ​യാ പി​ള്ള, ദി ​ട്രൂ​ത്തി​ലെ മീ​ന ന​മ്പ്യാ​ര്‍, ഉ​സ്താ​ദി​ലെ പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ വ​ര്‍​ഷ വ​ര്‍​മ തു​ട​ങ്ങി, ബ്ലാ​ക്ക് ഡാ​ലി​യ, ആ​സാ​ദി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൊ​ക്കെ പൊ​ലി​സ് വേ​ഷ​ത്തി​ല്‍ വാ​ണി വി​ശ്വ​നാ​ഥി​നെ ക​ണ്ടു. ആ​ക്‌​ഷ​ന്‍ രം​ഗ​ങ്ങ​ളി​ലും ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യി​ലും നാ​യ​ക​ന്മാ​ര്‍​ക്കൊ​പ്പ​മു​ള്ള പ്ര​ക​ട​ന​മി​ക​വ് ഒ​രു​ക്കാ​ന്‍ പ​ല​പ്പോ​ഴും വാ​ണി​ക്കു ക​ഴി​ഞ്ഞു.

വി​ജ​യ​ശാ​ന്തി- യു​വ​തു​ര്‍​ക്കി

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​ലോ​കം അ​ട​ക്കി​വാ​ണ വി​ജ​യ​ശാ​ന്തി​യു​ടെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു ഭ​ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്ത യു​വ​തു​ര്‍​ക്കി. സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യ ചി​ത്ര​ത്തി​ല്‍ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ അ​ഖി​ല​യാ​യി​ട്ടാ​ണ് വി​ജ​യ​ശാ​ന്തി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കാ​ക്കി​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നി​ല്ലെ​ങ്കി​ലും ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ളോ​ടെ സി​നി​മ​യി​ല്‍ നി​റ​ഞ്ഞു​നി​ന്നു താ​രം.

ശോ​ഭ​ന- സൂ​പ്പ​ര്‍​മാ​ന്‍

 

K-Rail Survey

മി​ക​ച്ച ന​ടി​യാ​യും ന​ര്‍​ത്ത​കി​യാ​യും പെ​രു​മ തേ​ടി​യി​ട്ടു​ള്ള ശോ​ഭ​ന നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ല്‍ ഏ​റെ തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ് ജ​യ​റാ​മി​നൊ​പ്പം സൂ​പ്പ​ര്‍​മാ​നി​ല്‍ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ നി​ത്യ ഐ​പി​എ​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ശോ​ഭ​ന​യു​ടേ​ത്.

സി​നി​മ മാ​റു​ക​യാ​ണ്, സി​നി​മ​ക​ളെ​ക്കു​റി​ച്ചോ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചോ അ​വ​ര്‍​ക്ക് മു​ന്‍​വി​ധി​ക​ളി​ല്ല. ക​രു​ത്തു​റ്റ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക്, ലേ​ഡി പൊ​ലി​സ് റോ​ളു​ക​ള്‍​ക്ക് ഇ​നി​യു​മേ​റെ ഇ​ട​മു​ണ്ട് ഇ​വി​ടെ.

Tags : police roles manju warrier Parvathy Thiruvothu navya nair cinema malayalam

Recent News

Corehub Up